Headlines

കരിപ്പൂർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കലക്ടറോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു

കരിപ്പൂർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനിടെ പലരുമായി സമ്പർക്കത്തിൽ വന്നതിനാൽ മലപ്പുറം ജില്ലാ കലക്ടറോട് ക്വാറന്റൈൻ പ്രവേശിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു. കണ്ടെയ്ൻമെന്റ് സോണായ കൊണ്ടോട്ടി, കരിപ്പൂർ സമീപ പ്രദേശങ്ങളിൽ നിന്നുമായി നിരവധി പേരാണ് വിമാനാപകടം നടന്നിടത്തേക്ക് രക്ഷാപ്രവർത്തനത്തിനായി കുതിച്ചെത്തിയത്. പോലീസോ, മറ്റ് രക്ഷാപ്രവർത്തകരോ എത്തുന്നതിന് മുമ്പ് തന്നെ പ്രദേശവാസികൾ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. വിമാനത്തിൽ വന്ന മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രക്ഷപ്രവർത്തനത്തിൽ വന്നവരോട് ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചത്. ഇതിന്റെ ഭാഗമായാണ്…

Read More

വണ്ടിപ്പെരിയാർ ടാക്‌സി സ്റ്റാൻഡിലേക്ക് മണ്ണിടിഞ്ഞുവീണു; ആളപായമില്ല

കുമളി വണ്ടിപ്പെരിയാർ ടൗണിൽ ടാക്‌സി സ്റ്റാൻഡിലേക്ക് മണ്ണിടിഞ്ഞ് വീണു. അപകടസമയം വാഹനങ്ങൾ ഇവിടില്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് കൂറ്റൻ മൺതിട്ട ടൗണിലേക്ക് ഇടിഞ്ഞുവീമത്. ദേശീയപാതയുടെ എതിർവശത്തേക്ക് വരെ ഇടിഞ്ഞുവീണ മണ്ണെത്തി. ജെസിബികൾ ഉപയോഗിച്ച് മണിക്കൂറുകളെടുത്താണ് റോഡിലെ മണ്ണ് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.

Read More

പെട്ടിമുടിയിൽ തെരച്ചിൽ ഇന്നും തുടരും; ഇനി കണ്ടെത്താനുള്ളത് 27 പേരെ

ഉരുൾപൊട്ടലുണ്ടായ പെട്ടിമുടിൽ നാലാം ദിവസവും തെരച്ചിൽ തുടരും. ഇനി 27 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ 17 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 43 ആയി. സമീപത്തുള്ള പുഴയിൽ ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുകയാണ്. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറപൊട്ടിച്ച് രക്ഷാ പ്രവർത്തനം പെട്ടെന്ന് പൂർത്തിയിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ അരുൺ മഹേശ്വരൻ (39), പവനത്തായി (53), ചെല്ലദുരൈ (53), തങ്കമ്മാൾ ഗണേശൻ (45), തങ്കമ്മാൾ (45) , ചന്ദ്ര (63), മണികണ്ഠൻ…

Read More

സ്വർണക്കടത്ത് കേസ്: സ്വപ്‌നയുടെ ജാമ്യാപേക്ഷയിൽ എന്ന് വിധി പറയും

സ്വർണക്കടത്ത് കേസിൽ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യഹർജിയിൽ കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് വിധി പറയും. തനിക്കെതിരെയുള്ള യുഎപിഎ നിലനിൽക്കില്ലെന്നും കള്ളക്കടത്ത് കേസിൽ കസ്റ്റംസ് നിയമങ്ങൾ മാത്രമേ ബാധകമാകൂ എന്നുമാണ് സ്വപ്‌നയുടെ അഭിഭാഷകൻ വാദിച്ചത്. തനിക്കെതിരെ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നും ഇവർ വാദിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉൾപ്പെടെ വലിയ സ്വാധീനം സ്വപ്‌നക്കുണ്ടായിരുന്നുവെന്നും ജാമ്യത്തിൽ വിട്ടാൽ കേസ് സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നുമാണ് എൻഐഎ വാദിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായി അടുപ്പമുണ്ടായിരുന്നുവെന്ന സ്വപ്‌നയുടെ മൊഴി അടിസ്ഥാനപ്പെടുത്തിയായിരുന്നു…

Read More

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്നലെ കാസർകോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഒരു ജില്ലയിലും റെഡ് അലർട്ടില്ല. കേരളാ തീരത്ത് 60 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കുണ്ട്. ന്യൂനമർദം ഒഡീഷ തീരത്തേക്ക് നീങ്ങുന്നതോടെ…

Read More

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടി ഉയർന്നു; പെരിയാർ തീരത്ത് നിന്ന് ആളുകളെ മാറ്റും

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136.2 അടിയിലേക്ക് എത്തി. ഇതോടെ സ്പിൽവേ ഷട്ടറുകളിലൂടെ വെള്ളമൊഴുകിത്തുടങ്ങി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റി പാർപ്പിക്കും ജലനിരപ്പ് 136 അടിയിലെത്തിയാൽ ഡാം തുറന്നു വിടണമെന്നാണ് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നത്. തമിഴ്‌നാടിന്റെ ഭാഗത്ത് നിന്ന് ജാഗ്രതാ നിർദേശം ലഭിച്ചാലുടൻ പ്രദേശവാസികളെ മാറ്റി പാർപ്പിക്കും. വണ്ടിപ്പെരിയാർ, വള്ളക്കടവ് മുതൽ താഴ്ന്ന പ്രദേശങ്ങളിലുള്ളഴരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റും. ഡാമിന്റെ ജലനിരപ്പ് 138 അടി എത്തുന്നതിന് മുമ്പ് തന്നെ തുറക്കുന്നതാണ് നല്ലതെന്ന് ഇടുക്കി കലക്ടർ എച്ച്…

Read More

പെട്ടി മലയിൽ മൃതദേഹങ്ങൾ കണ്ടു പിടിക്കുന്നതിന് പോലീസ് നായകളും

പ്രകൃതിക്ഷോഭം മൂലം നിരവധിപേര്‍ മരണമടഞ്ഞ മൂന്നാര്‍ രാജമലയില്‍ മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചത് കേരള പോലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ പോലീസ് നായ ആണ്. ബെല്‍ജിയം മെലിനോയിസ് വിഭാഗത്തില്‍പ്പെട്ട പത്ത് മാസം മാത്രം പ്രായമുളള ലില്ലിയെന്ന പോലീസ് നായയാണ് മണ്ണിനടിയില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ നടക്കുന്ന പരിശീലനം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് മായ എന്ന് വിളിക്കുന്ന ലില്ലിയെയും കൂട്ടുകാരി ഡോണയെയും പ്രത്യേക ദൗത്യത്തിനായി സംസ്ഥാന പോലീസ് മേധാവി…

Read More

കണ്ണൂരിൽ സിആർപിഎഫ് മുൻ ഉദ്യോഗസ്ഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ ഇരിണാവിൽ സിആർപിഎഫ് മുൻ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപഴശ്ശി സ്വദേശി നരിക്കോടൻ രാഘവനാണ് മരിച്ചത്. കോസ്റ്റ് ഗാർഡ് അക്കാദമിക്ക് സമീപത്തെ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊവിഡ് പരിശോധനക്ക് ശേഷം നാളെ ഇൻക്വസ്റ്റ് നടത്തും. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Read More

പെട്ടിമുടിയിൽ നിന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ 43 ആയി

പെട്ടിമുടി ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത് നിന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കൂടി കണ്ടെടുത്തു. ഇന്ന് മാത്രം 17 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 43 ആയി. 16 കുട്ടികൾ ഉൾപ്പെടെ 27 പേരെ കൂടി ഇനി കണ്ടെത്തേണ്ടതുണ്ട്. ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. 57 അംഗ എൻഡിആർഎഫ് ടീമും ഫയർ ഫോഴ്സ് അംഗങ്ങളും 50 അംഗ പ്രത്യേക സന്നദ്ധ സേനയും കോട്ടയത്ത് നിന്നുള്ള 24 അംഗ ടീമും തിരുവനന്തപുരത്ത് നിന്നുള്ള 27 അംഗ ടീമുമാണ്…

Read More

പെട്ടിമുടി ദുരന്തത്തിൽ മരണസംഖ്യ 42 ആയി

ഇടുക്കി രാജമല പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. ഇന്ന് 16 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനി 28 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് കരുതുന്നത്. ഇതിൽ 17 പേർ കുട്ടികളാണ്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. 57 അംഗ എൻഡിആർഎഫ് ടീമും ഫയർ ഫോഴ്‌സ് അംഗങ്ങളും 50 അംഗ പ്രത്യേക സന്നദ്ധ സേനയും കോട്ടയത്ത് നിന്നുള്ള 24 അംഗ ടീമും തിരുവനന്തപുരത്ത് നിന്നുള്ള 27 അംഗ ടീമുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കേരള ആംഡ് പോലീസിന്റെ 105 അംഗങ്ങളും…

Read More