Headlines

കരിപ്പൂർ വിമാനാപകടം: പരുക്കേറ്റവരിൽ 23 പേരുടെ നില ഗുരുതരമെന്ന് മുഖ്യമന്ത്രി

കരിപ്പൂർ വിമാനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ 23 പേരുടെ നില ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 109 പേരാണ് കോഴിക്കോടും മലപ്പുറത്തെയും ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. കോഴിക്കോട് ജില്ലയിലെ ആശുപത്രികളിലായി 82 പേരും മലപ്പുറം ജില്ലയിൽ 27 പേരും ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 23 പേരുടെ നില ഗുരുതരമാണ്. മൂന്ന് പേർ വെന്റിലേറ്ററിലാണ്. 81 പേർ സുഖം പ്രാപിച്ച് വരുന്നു. വിമാനാപകടത്തിൽ രക്ഷാപ്രവർത്തനത്തിന് വന്നവർ സ്വയം നിരീക്ഷണത്തിൽ പോയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവർ എല്ലാവരും തന്നെ നിരീക്ഷണത്തിൽ പോകണമെന്നും…

Read More

ഇന്നത്തെ കൊവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ മലപ്പുറത്ത്; തിരുവനന്തപുരം രണ്ടാം സ്ഥാനത്ത്

കൊവിഡ് വ്യാപനത്തിൽ മലപ്പുറം ജില്ലയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ. രണ്ട് മാസത്തിനിടെ ഇതാദ്യമായി മലപ്പുറം ജില്ല ദിനംപ്രതിയുടെ കൊവിഡ് കേസുകളിൽ ഒന്നാം സ്ഥാനത്ത് എത്തി. ഇന്ന് 255 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഏറെക്കാലമായി ഒന്നാം സ്ഥാനത്ത് തുടരുന്ന തിരുവനന്തപുരത്ത് ഇന്ന് 200 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു അഞ്ച് ജില്ലകളിൽ ഇന്ന് രോഗികളുടെ എണ്ണം നൂറ് കടന്നു. മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസർകോട് 146, എറണാകുളം 101 എന്നിങ്ങനെയാണ് കേസുകൾ. തിരുവനന്തപുരത്തെ ലാർജ് കമ്മ്യൂണിറ്റി…

Read More

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശബരിമല തീർഥാടനം അനുവദിക്കും; ദർശനം വെർച്വൽ ക്യൂ വഴി നിയന്ത്രിക്കും

ശബരിമല തീർഥാടനം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ സർക്കാർ തീരുമാനം. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തീർഥാടകർക്ക് നിർബന്ധമാക്കും. ദർശനം വെർച്വൽ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. തലസ്ഥാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വീഡീയോ കോൺഫറൻസ് മുഖാന്തരമാണ് യോഗം ചേർന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ശബരിമലയിൽ കഴിഞ്ഞ മാസങ്ങളിൽ ദർശനം അനുവദിച്ചിരുന്നില്ല. എന്നാൽ നവംബറിൽ തുടങ്ങുന്ന തീർഥാടന കാലത്ത് ഭക്തർക്ക് പ്രവേശനം നൽകാമെന്നാണ് തീരുമാനം. പരിമിതികൾക്കുള്ളിൽ…

Read More

പെട്ടിമുടിയിൽ ഇന്ന് 5 മൃതദേഹങ്ങൾ കൂടി കണ്ടെത്തി; ആകെ മരണസംഖ്യ 48

മൂന്നാർ രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 48 ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ മുതൽ ഉച്ച വരെയുള്ള തെരച്ചിലിൽ അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇനി 22 പേരെ കൂടി കണ്ടെത്താനുണ്ട് ഇന്ന് കണ്ടെത്തിയ അഞ്ച് മൃതദേഹങ്ങളിൽ 14 വയസ്സുള്ള വിനോദിനി, 12 വയസ്സുള്ള രാജലക്ഷ്മി, 32 വയസ്സുള്ള പ്രതീഷ്, 58കാരനായ വേലുത്തായി എന്നിവരെ തിരിച്ചറിഞ്ഞു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കനത്ത മഴയിലും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു ഇന്നലെ വരെ 43 മൃതദേഹങ്ങളാണ്…

Read More

കരിപ്പൂർ വിമാനപകടം: മോശം കാലാവസ്ഥയെന്ന് അറിയിച്ചു, ലാന്‍ഡി൦ഗ് തീരുമാനം പൈലറ്റിന്‍റേത്

കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ വിമാനം അപകടത്തില്‍പെടുന്നതിനു മുന്‍പേതന്നെ മേഖലയിലെ മോശം കാലാവസ്ഥയെക്കുറിച്ച്‌ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം പൈലറ്റുമാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ വ്യക്തമാക്കി. എടിസി (ATC) കൃത്യമായി വിവരങ്ങള്‍ പൈലറ്റുമാരെ അറിയിച്ചിരുന്നു. കാറ്റ് നിശ്ചിതപരിധിയിലായിരുന്നു. ലാന്‍ഡ് ചെയ്യണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രധാന പൈലറ്റ് ആണെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അരുണ്‍കുമാര്‍ വ്യക്തമാക്കി….

Read More

ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്‌

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ പൊതുവെ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയിൽ ശക്തമായ മഴ ലഭിച്ചാൽ തന്നെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയിൽ ജാഗ്രത തുടരാൻ പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു

Read More

മുല്ലപ്പെരിയാർ ഡാം തുറക്കാതെ തമിഴ്‌നാട്; 142 അടിയിലെത്താൻ കാത്തിരിക്കുന്നതായി സൂചന

മുല്ലപ്പെരിയാർ ഡാമിൽ നിന്ന് വെള്ളം തുറന്നുവിടുന്നതിനെ കുറിച്ച് തീരുമാനമെടുക്കാതെ തമിഴ്‌നാട്. കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് ഇക്കാര്യത്തിൽ അലംഭാവം തുടരുകയാണ്. ജലനിരപ്പ് 142 അടിയിലെത്താതെ തമിഴ്‌നാട് വെള്ളം തുറന്നു വിടുന്നതിൽ തീരുമാനമെടുത്തേക്കില്ലെന്നാണ് സൂചന നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി കടന്നിട്ടുണ്ട്. അധിക ജലം വൈകേയി അണക്കെട്ടിലേക്ക് തിരിച്ചുവിടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ സുപ്രീം കോടതി വിധിയാണ് അടിസ്ഥാനഘടകമെന്നാണ് തമിഴ്‌നാട് പറയുന്നത്. നിലവിൽ 2000 ക്യൂസെക്‌സ് വെള്ളമാണ് വൈകേയി ഡാമിലേക്ക് ഒഴുക്കുന്നത്. കാലാവസ്ഥാ പ്രവചനവും മുല്ലപ്പെരിയാറിലെ…

Read More

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൂടി കോവിഡ്‌; 784 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: ഇന്ന് 1184 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.രോഗമുക്തി നേടിയത് 784 പേർക്കാണ്. ഇന്ന് 7 മരണം കോവിഡ് മൂലമുണ്ടായി. സമ്പർക്കത്തിലൂടെ 956 പേർക്കാണ് രോഗബാധയുണ്ടായത്. അതിൽ ഉറവിടം അറിയാത്തത് 114 പേർ. വിദേശത്തുനിന്ന് 106 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 73 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ 41 പേരാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം നായരമ്പലം സ്വദേശി ഗ്രേസി ഷൈനി (54), മലപ്പുറം…

Read More

ബാലഭാസ്ക്കറിന്‍റെ മരണം; ദുരൂഹതയെന്ന് ആവര്‍ത്തിച്ച് സോബി, നുണപരിശോധനക്ക് തയാര്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആസൂത്രിതമായാണ് അപകടം നടന്നതെന്നും ആവര്‍ത്തിച്ച് കലാഭവന്‍ സോബി. ഇത് തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് തയാറാണെന്നും സോബി സിബിഐ ഉദ്യോഗസ്ഥര്‍ക്ക് എഴുതി നല്‍കി. കൂടാതെ, ബാലഭാസ്ക്കറിന്റെ അപകടം നടന്ന സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടെതായും സോബി ആരോപിക്കുന്നു. സോബിയുടെ ഈ ആരോപണങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കാനാണ് സിബിഐ യുടെ തീരുമാനം. സോബി നല്‍കിയ മൊഴിയുടെ വിശദമായ വിവരങ്ങള്‍ ചോദിച്ചറിയാന്‍ തിരുവനന്തപുരം സിബിഐ ഓഫീസിലേക്ക് വിളിപ്പിച്ചപ്പോഴാണ് നുണ പരിശോധനയ്ക്ക് തയാറാണെന്ന് സോബി…

Read More

പമ്പ ഡാമിലെ ജലനിരപ്പ് അപ്പര്‍ക്രസ്റ്റ് നിലയിലേക്കു കൊണ്ടുവരും: കളക്ടര്‍

പമ്പാ ഡാമിലെ ജലനിരപ്പ് അപ്പര്‍ക്രസ്റ്റ് നിലയിലേക്കു താഴ്ത്തിയ ശേഷമേ ഷട്ടറുകള്‍ അടയ്ക്കുകയുള്ളെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പമ്പയിലെ ജലനിരപ്പ് ഞായറാഴ്ച 983. 45 ആയിരുന്നു. 983.5 ആണ് ഓറഞ്ച് അലര്‍ട്ട്. ഓറഞ്ച് അലര്‍ട്ടിലാണ് ഡാം തുറന്നു വിടാന്‍ തീരുമാനിച്ചത്. സാധാരണ റെഡ് അലര്‍ട്ടായ 984.5 ഉം അതിനു ശേഷം ഉള്ള 985ല്‍ എത്തിയതിനും ശേഷം മാത്രമാണ് ഓറഞ്ചു ബുക്ക് പ്രകാരം തുറന്നു വിടാന്‍ തീരുമാനം എടുക്കേണ്ടത്. പക്ഷേ, കൂടുതല്‍ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തും, ഡാം…

Read More