വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ 16കാരി മരിച്ചു, കുടുംബാംഗങ്ങളും ആശുപത്രിയിൽ; ബളാൽ സംഭവത്തിൽ അടിമുടി ദുരൂഹത
കാസർകോട് ബളാൽ അരീങ്കല്ലിൽ പതിനാറുകാരിയുടെ മരണത്തിൽ അടിമുടി ദുരൂഹത. വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ പെൺകുട്ടിയെ ചെറുപുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് കുട്ടി മരിച്ചത്. വിഷം ഉള്ളിൽ ചെന്നാണ് മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആൻമേരിയെന്ന പതിനാറുകാരിയാണ് മരിച്ചത്. എലിവിഷമാണ് കുട്ടിയുടെ ഉള്ളിലെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ രാസപരിശോധന നടക്കുന്നതേയുള്ളു. ആൻമേരിയുടെ പിതാവ് ബെന്നി, മാതാവ് ബെസി, സഹോദരൻ ആൽബിൻ എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതോടെയാണ് സംഭവത്തിൽ ദുരൂഹത ഉടലെടുത്തത്. പെൺകുട്ടിയുടെ കുടുംബം താമസിക്കുന്നത് ബളാലായതിനാൽ കേസ്…