സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസർകോട് ചികിത്സയിലിരുന്ന യുവതി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസർകോട് ഓർക്കാട് സ്വദേശി അസ്മയാണ് മരിച്ചത്. 38 വയസ്സായിരുന്നു. അർബുദ രോഗി കൂടിയായിരുന്നു.

കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസ്മ ഇന്നലെയാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ഭർത്താവും രോഗബാധിതനാണ്