തിരുവല്ലയിൽ വീട്ടമ്മയെ മരുമകൾ കത്രിക കൊണ്ട് കുത്തിക്കൊന്നു. നിരണം കൊമ്പകേരി പ്ലാംപറമ്പിൽ കുഞ്ഞൂഞ്ഞമ്മ ചാക്കോ(66)യാണ് കൊല്ലപ്പെട്ടത്. മകന്റെ ഭാര്യ ലിൻസിയാണ് ഇവരെ കൊലപ്പെടുത്തിയത്. ലിൻസിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറയുന്നു
അമ്മായിമ്മയെ ലിൻസി മുമ്പും ഉപദ്രവിച്ചിരുന്തനായാണ് വിവരം. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ലിൻസി ഇവരെ കുത്തിയത്. പോലീസ് എത്തി വീട്ടമ്മയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും വൈകിയിരുന്നു.
ലിൻസിയുടെ ഭർത്താവിനും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇത് ഗുരുതരമല്ല. ലിൻസിയെ പോലീസ് കസ്റ്റഡിയിലെടുത്തു.