എംപിമാരെ സസ്പെൻഡ് ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണം; മുഖ്യമന്ത്രി പിണറായി വിജയൻ
കർഷക ബില്ലിനെതിരെ പ്രതികരിച്ച എംപിമാരെ രാജ്യസഭയിൽനിന്ന് സസ്‌പെൻഡ് ചെയ്ത നടപടി ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 60000 ൽ അധികം കർഷക ആത്മഹത്യചെയ്ത രാജ്യമാണ് നമ്മുടേതെന്ന് അദ്ദേഹം കുറിച്ചു. 2019-ൽ മാത്രം10281 കർഷകരാണ് ആത്മത്യ ചെയ്തത്. കർഷക ജീവിതം എക്കാലത്തേക്കും ദുരിതത്തിൽ മുക്കാനുള്ള നിയമ നിർമ്മാണമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന, കർഷകരെ കോർപറേറ്റ് ഫാമിങ്ങിൻ്റെ അടിമകളാക്കുന്നത് നാടിനെ…
