Headlines

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 38,574 സാമ്പിളുകൾ

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,92,757 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.   സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,97,282 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.  

Read More

സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; 7 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 6), ആര്യങ്കോട് (7), ചെറുന്നിയൂര്‍ (11), കോട്ടയം ജില്ലയിലെ ചെമ്പ് (14), മറവന്‍തുരത്ത് (4), പത്തനംതിട്ട ജില്ലയിലെ കടപ്ര (5, 9), ആനിക്കാട് (9), മലപ്പുറം ജില്ലയിലെ പുല്‍പറ്റ (2), ആലപ്പുഴ ജില്ലയിലെ പളിങ്കുന്ന് (സബ് വാര്‍ഡ് 7, 8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.   7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 639…

Read More

യാക്കോബായ- ഓർത്ത‍ഡോക്സ് പളളിത്തർക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വീണ്ടും യോഗം

തിരുവനന്തപുരം: യാക്കോബായ- ഓർത്ത‍ഡോക്സ് പളളിത്തർക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വീണ്ടും യോഗം. കഴിഞ്ഞ ദിവസം നടന്ന ആദ്യ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും യോഗം ചേരുന്നത്. അടുത്തമാസം അഞ്ചിന് വൈകിട്ട് മൂന്ന് മണിക്കാണ് യോഗം. ഇരു സഭകളേയും ഒന്നിച്ചിരുത്തിയുള്ള സമവായത്തിനാണ് ശ്രമം.   ഓർത്തഡോക്സ് യാക്കോബായ സഭകൾ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് കഴിഞ്ഞ ദിവസത്തെ ചര്‍ച്ച പരാജയപ്പെട്ടത്. വിശ്വാസികൾക്കിടയിലെ ഹിതപരിശോധനയിലൂടെ പള്ളികളുടെ ഉടമസ്ഥാവകാശം നിർണ്ണയിക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യം ഓർത്തഡോക്സ് സഭ തളളുകയായിരുന്നു. ഇരുസഭകളോടും പ്രത്യേകം പ്രത്യേകമാണ്…

Read More

നിക്ഷേപ തട്ടിപ്പ്: കമറുദ്ദീനെ ഉടൻ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്; കേസിൽ ബാഹ്യസമ്മർദമില്ല

മുസ്ലീം ലീഗ് എംഎൽഎ എംസി കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. കേസിൽ ബാഹ്യസമ്മർദങ്ങളില്ലെന്നും എംഎൽഎയെ ഉടൻ ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് എസ് പി മൊയ്തീൻകുട്ടി പറഞ്ഞു. എംഎൽഎ പ്രതിയായ ഫാഷൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ചിന് കൈമാറിയ 13 കേസുകളിൽ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്.   അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നത്. തെളിവുകൾ ശേഖരിച്ച് വരികയാണ്. എംഎൽഎയെ ഉടൻ ചോദ്യം ചെയ്യുമെന്നും എസ് പി അറിയിച്ചു. നിക്ഷേപ തട്ടിപ്പുമായി…

Read More

4125 പേര്‍ക്കു കൂടി കോവിഡ് ; 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെ, ഉറവിടം അറിയാത്ത 412 രോഗബാധിതര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം…

Read More

കൊല്ലം അഞ്ചലിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച 35കാരനായ ബന്ധു അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച 35കാരൻ അറസ്റ്റിൽ. പെൺകുട്ടിയുടെ ബന്ധുവായ 35കാരനാണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ഏതാനും മാസങ്ങളായി ഇയാൾ കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് വിവരം. കുട്ടി വിവരം ഒടുവിൽ മാതാവിനോട് പറയുകയായിരുന്നു. ചൈൽഡ് ലൈന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇവർ പരിശോധന നടത്തുകയും പരാതി പോലീസിന് കൈമാറുകയുമായിരുന്നു.

Read More

സംസ്ഥാനത്ത് പുതുതായി അഞ്ച് ഐടിഐകള്‍ ആരംഭിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

കൊച്ചി: സംസ്ഥാനത്ത് പുതുതായി അഞ്ച് ഐടിഐകള്‍ ആരംഭിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.ആരക്കുഴ ഗവ. ഐടിഐയുടെ മൂന്നാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓണ്‍ ലൈനിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.ഗവ ഐടിഐകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. 2.66 കോടിരൂപ ചെലവ് വരുന്ന മൂന്നാംഘട്ട നിര്‍മ്മാണപ്രവൃത്തികള്‍ക്കാണ് ആരക്കുഴയില്‍ തുടക്കമായത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ നിലവിലുള്ള രണ്ട് ട്രേഡുകള്‍ക്കു പുറമെ മൂന്ന് ട്രേഡുകള്‍ കൂടി ആരംഭിക്കാനും 240 ട്രെയിനികള്‍ക്ക് പരിശീലനം നല്‍കുവാനും കഴിയും.   ഗ്രാമീണമേഖലകളിലും…

Read More

ഓണക്കാലത്തെ കൂടിച്ചേരലുകള്‍ കോവിഡ് വ്യാപനത്തിനു കാരണമായെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ശരിവച്ച് ആരോഗ്യവകുപ്പ് കണക്കുകള്‍

കോട്ടയം: ഓണക്കാലത്തെ കൂടിച്ചേരലുകള്‍ കോവിഡ് വ്യാപനത്തിനു കാരണമായെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ശരിവച്ച് ആരോഗ്യവകുപ്പ് കണക്കുകള്‍. പൊതുഗതാഗത്തില്‍ ഉള്‍പ്പെടെ ഒട്ടേറെ ഇളവുകളാണ് ഓണക്കാലത്തെ ഒരാഴ്ചയ്ക്കിടെ സര്‍ക്കാര്‍ നല്‍കിയത്. ഓഗസ്റ്റ് 31നായിരുന്നു തിരുവോണം. ജാഗ്രതയോടെ വേണം ഓണം ആഘോഷിക്കേണ്ടതെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ തുടര്‍ച്ചയായി നല്‍കിയിരുന്നു.   ഓണക്കാലമായതിനാല്‍ ടെസ്റ്റുകള്‍ വ്യാപകമായി കുറഞ്ഞു. അതുവഴി രോഗികളുടെ എണ്ണം ആ സമയത്ത് കുറഞ്ഞെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി (ആകെ ടെസ്റ്റുകളില്‍ പോസിറ്റീവ് ആകുന്നവരുടെ എണ്ണം) ഉയര്‍ന്നു തന്നെയായിരുന്നു. രോഗികളുടെ എണ്ണം കുറഞ്ഞതുകണ്ട്…

Read More

സ്വര്‍ണക്കടത്ത് കേസ്; സന്ദീപ് നായര്‍ക്ക് ജാമ്യം അനുവദിച്ചു

കൊച്ചി : തിരുവനന്തപുരത്തെ സ്വർണ കടത്ത് കേസിൽ മൂന്നാം പ്രതി സന്ദീപ് നായര്‍ക്ക് ജാമ്യം. കേസെടുത്ത് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്.   എന്നാല്‍ എന്‍.ഐ.എ കേസ് ഉള്ളതിനാല്‍ ഇവർക്ക് പുറത്തിറങ്ങുവാൻ സാധിക്കുന്നതല്ല. കേസിലെ ഒന്നാംപ്രതി സ്വപ്ന സുരേഷിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡിയില്‍ വിട്ടത്.

Read More

തദ്ദേശ തെരഞ്ഞെടുപ്പിൽ കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; വീടിനുള്ളിൽ കയറി വോട്ട് ചോദിക്കരുത്, പോളിംഗ് ബൂത്തിൽ ഒരേ സമയം മൂന്നു പേർ മാത്രം

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ വീടിനുള്ളിൽ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ഒരു ബൂത്തിൽ ഒരേസമയം മൂന്ന് വോട്ടർമാരെ മാത്രമേ പ്രവേശിപ്പിക്കാവു. തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച ഡിജിപിയുമായി ചർച്ച നടത്തുമെന്നും കമ്മീഷൻ അറിയിച്ചു.   വോട്ടഭ്യർത്ഥിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ കയറി വോട്ട് ചോദിക്കാൻ പാടില്ല. പുറത്ത് നിന്ന് അകലം പാലിക്കണം. വോട്ടർ സ്ലിപ്പ് കൈയ്യിൽ കൊടുക്കുന്നതിന് പകരം പുറത്ത് വയ്ക്കണം. പൊതു പ്രചാരണ പരിപാടികൾ…

Read More