Headlines

സ്വർണക്കടത്ത് കേസ്: എൻഐഎ സംഘം സി-ആപ്റ്റിൽ പരിശോധന നടത്തുന്നു

സ്വർണക്കടത്ത് കേസിൽ എൻഐഎ സംഘം തിരുവനന്തപുരം സി-ആപ്റ്റിൽ പരിശോധന നടത്തുന്നു. യുഎഇ കോൺസുലേറ്റ് വഴി എത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുന്നത്.   വിഷയത്തിൽ മന്ത്രി കെ ടി ജലീലിനെ എൻഐഎയും കസ്റ്റംസും ചോദ്യം ചെയ്തിരുന്നു. തുടർന്ന് കസ്റ്റംസ് സി ആപ്റ്റിൽ പരിശോധന നടത്തുകയും ചെയ്തു. പിന്നാലെയാണ് എൻഐഎ സംഘവും സി ആപ്റ്റിൽ പരിശോധന നടത്തുന്നത്.   യുഎഇ കോൺസുലേറ്റിൽ നിന്ന് സി ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങൾ മലപ്പുറത്തേക്ക് കൊണ്ടുപോയത്. ഈ വാഹനങ്ങളിലെ ഡ്രൈവർമാരെയും…

Read More

ആലപ്പാട്ട് ബോട്ട് അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു, ഒരാളെ കാണാതായി

കൊല്ലം ആലപ്പാട്ട് നിന്നും പോയ മത്സ്യബന്ധന ബോട്ട് ശക്തമായ തിരയിൽപ്പെട്ട് തകർന്നു. ഒരാൾ മരിച്ചു. ഒരാളെ കാണാതായി. മൂന്ന് പേർ നീന്തി രക്ഷപെട്ടു. സ്രായികാട് സ്വദേശി സുധനാണ് മരിച്ചത്. ബോട്ടുടമ അശോകനെയാണ് കാണാതായത്.   ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. തകർന്ന ബോട്ട് ആലപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമുള്ള പുലിമുട്ടിനു സമീപമാണ് കരക്കടിഞ്ഞത്. കടൽക്ഷോഭം കണക്കിലെടുത്ത് മീൻ പിടുത്തത്തിന് വിലക്ക് ഉണ്ടായിരുന്നു. സ്രായിക്കാട് നിന്ന് പോയ ദിയ ബോട്ടാണ് അപകടത്തിൽ പെട്ടത്.

Read More

സ്വപ്‌നയില്‍ നിന്ന് പിടികൂടിയത് ബിനാമി പണമെന്ന് ആദായ നികുതി വകുപ്പ്; ഉന്നതരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ ബിനാമികളെന്ന് കണ്ടെത്തൽ. പ്രതി സ്വപ്‌നാ സുരേഷിൽ നിന്നും പിടിച്ചെടുത്തത് ബിനാമി പണമാണെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ.   ബിനാമി പണമായത് കൊണ്ടാണ് ഇത് ലോക്കറിൽ സൂക്ഷിച്ചതെന്നാണ് നിഗമനം. സ്വപ്നയുമായി അടുപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരുടേയും, രാഷ്ട്രീയ നേതാക്കളുടേയും സ്വത്ത് വിവരങ്ങളും ആദായ നികുതി വകുപ്പ് ശേഖരിക്കുകയാണ്. ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് കൂടുതൽ അന്വേഷണത്തിലേയ്ക്ക് കടക്കുകയാണ്

Read More

പിടിയിലായ ഭീകരരില്‍ ഒരാള്‍ മലയാളി; ബംഗളൂരു സ്‌ഫോടനക്കേസ് പ്രതി

  തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് ഭീകരവാദികളെ എൻഐഎ അറസ്റ്റ് ചെയ്തു. റിയാദിൽ നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നൽകി എത്തിച്ച രണ്ട് പേരാണ് അറസ്റ്റിലായത്. ഇതിലൊരാൾ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയാണ്   പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബ്, ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഗുൽനവാസ് എന്നിവരാണ് പിടിയിലായത്. ഗുൽനവാസ് ലഷ്‌കറെ ത്വയിബ പ്രവർത്തകനും ഷുഹൈബ് ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകനുമാണ്.   ഇന്നലെ വൈകുന്നേരം ആറരക്കാണ് ഇവർ റിയാദ് വിമാനത്തിൽ എത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ട് മണിക്കൂറോളം വിമാനത്താവളത്തിൽ…

Read More

എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ ഒരാളുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മുറിവുകളും അക്രമം നടന്നതിന്റെ ലക്ഷണങ്ങളും മൃതദേഹത്തിലുണ്ട്. കൊലപാതകമെന്നാണ് സംശയിക്കുന്നത്. തലയിലും കൈയിലുമാണ് മൃതദേഹത്തിൽ പരുക്കുള്ളത്. സമീപത്ത് തന്നെ മരത്തടിയും പൊട്ടിയ ട്യൂബ് കഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്‌

സംസ്ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് അതിശക്തമായ മഴയുണ്ടാകുക എന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയുണ്ടാകും.   താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. താഴ്ന്നപ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.

Read More

എംപിമാരെ സസ്പെൻഡ് ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണം; മുഖ്യമന്ത്രി പിണറായി വിജയൻ

കർഷക ബില്ലിനെതിരെ പ്രതികരിച്ച എംപിമാരെ രാജ്യസഭയിൽനിന്ന് സസ്‌പെൻഡ് ചെയ്ത നടപടി ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 60000 ൽ അധികം കർഷക ആത്മഹത്യചെയ്ത രാജ്യമാണ് നമ്മുടേതെന്ന് അദ്ദേഹം കുറിച്ചു. ‌‌‌ 2019-ൽ മാത്രം10281 കർഷകരാണ് ആത്മത്യ ചെയ്തത്. കർഷക ജീവിതം എക്കാലത്തേക്കും ദുരിതത്തിൽ മുക്കാനുള്ള നിയമ നിർമ്മാണമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന, കർഷകരെ കോർപറേറ്റ് ഫാമിങ്ങിൻ്റെ അടിമകളാക്കുന്നത് നാടിനെ…

Read More

തലസ്ഥാനത്ത് നിന്നും രണ്ട് ഭീകരരെ എൻഐഎ പിടികൂടി

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രണ്ട് ഭീകരവാദികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. റിയാദില്‍നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നല്‍കി എത്തിച്ച രണ്ടുപേരാണ് അറസ്റ്റിലായത്. ഒരാള്‍ മലയാളിയാണ്.   ബെംഗളുരു സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബാണ് പിടിയിലായിരിക്കുന്നത്. അറസ്റ്റിലായ രണ്ടാമത്തെയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ഗുല്‍നവാസ് ആണ്. ഡല്‍ഹി ഹവാലക്കേസിലെ പ്രതിയാണ് ഗുല്‍നവാസ്.   വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ റിയാദ് വിമാനത്തിലാണ് ഇവരെ എത്തിച്ചത്. രണ്ടുമണിക്കൂറോളം ഇവരെ വിമാനത്താവളത്തില്‍ വെച്ച് ചോദ്യം ചെയ്തു….

Read More

രോഗമുക്തിയിൽ ഉയർന്ന നിരക്ക്; ഇന്ന് കൊവിഡിൽ നിന്ന് മോചിതരായത് 3022 പേർ

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3022 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 519, കൊല്ലം 243, പത്തനംതിട്ട 79, ആലപ്പുഴ 234, കോട്ടയം 136, ഇടുക്കി 37, എറണാകുളം 297, തൃശൂർ 140, പാലക്കാട് 171, മലപ്പുറം 486, കോഴിക്കോട് 419, വയനാട് 46, കണ്ണൂർ 39, കാസർഗോഡ് 176 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 39,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 98,724 പേർ ഇതുവരെ കോവിഡിൽ നിന്നും…

Read More

സംസ്ഥാനത്ത് പുതുതായി 13 ഹോട്ട് സ്‌പോട്ടുകൾ; 12 പ്രദേശങ്ങളെ ഒഴിവാക്കി

13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), പടിയൂര്‍ (4,7, 9(സബ് വാര്‍ഡ്), 12), ഉദയഗിരി (1), തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ (സബ് വാര്‍ഡ് 13), അണ്ടൂര്‍കോണം (8), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 22), വലപ്പാട് (സബ് വാര്‍ഡ് 6), എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (സബ് വാര്‍ഡ് 14), മാറാടി (സബ് വാര്‍ഡ് 4), പാലക്കാട് ജില്ലയിലെ അയിലൂര്‍ 17), തച്ചമ്പാറ (4), ആലപ്പുഴ ജില്ലയിലെ വയലാര്‍…

Read More