തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ ബിനാമികളെന്ന് കണ്ടെത്തൽ. പ്രതി സ്വപ്‌നാ സുരേഷിൽ നിന്നും പിടിച്ചെടുത്തത് ബിനാമി പണമാണെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ.
ബിനാമി പണമായത് കൊണ്ടാണ് ഇത് ലോക്കറിൽ സൂക്ഷിച്ചതെന്നാണ് നിഗമനം. സ്വപ്നയുമായി അടുപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരുടേയും, രാഷ്ട്രീയ നേതാക്കളുടേയും സ്വത്ത് വിവരങ്ങളും ആദായ നികുതി വകുപ്പ് ശേഖരിക്കുകയാണ്. ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് കൂടുതൽ അന്വേഷണത്തിലേയ്ക്ക് കടക്കുകയാണ്