Headlines

4125 പേര്‍ക്കു കൂടി കോവിഡ് ; 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെ, ഉറവിടം അറിയാത്ത 412 രോഗബാധിതര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം…

Read More

കൊല്ലം അഞ്ചലിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച 35കാരനായ ബന്ധു അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച 35കാരൻ അറസ്റ്റിൽ. പെൺകുട്ടിയുടെ ബന്ധുവായ 35കാരനാണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ഏതാനും മാസങ്ങളായി ഇയാൾ കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് വിവരം. കുട്ടി വിവരം ഒടുവിൽ മാതാവിനോട് പറയുകയായിരുന്നു. ചൈൽഡ് ലൈന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇവർ പരിശോധന നടത്തുകയും പരാതി പോലീസിന് കൈമാറുകയുമായിരുന്നു.

Read More

സംസ്ഥാനത്ത് പുതുതായി അഞ്ച് ഐടിഐകള്‍ ആരംഭിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

കൊച്ചി: സംസ്ഥാനത്ത് പുതുതായി അഞ്ച് ഐടിഐകള്‍ ആരംഭിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.ആരക്കുഴ ഗവ. ഐടിഐയുടെ മൂന്നാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓണ്‍ ലൈനിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.ഗവ ഐടിഐകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. 2.66 കോടിരൂപ ചെലവ് വരുന്ന മൂന്നാംഘട്ട നിര്‍മ്മാണപ്രവൃത്തികള്‍ക്കാണ് ആരക്കുഴയില്‍ തുടക്കമായത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ നിലവിലുള്ള രണ്ട് ട്രേഡുകള്‍ക്കു പുറമെ മൂന്ന് ട്രേഡുകള്‍ കൂടി ആരംഭിക്കാനും 240 ട്രെയിനികള്‍ക്ക് പരിശീലനം നല്‍കുവാനും കഴിയും.   ഗ്രാമീണമേഖലകളിലും…

Read More

ഓണക്കാലത്തെ കൂടിച്ചേരലുകള്‍ കോവിഡ് വ്യാപനത്തിനു കാരണമായെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ശരിവച്ച് ആരോഗ്യവകുപ്പ് കണക്കുകള്‍

കോട്ടയം: ഓണക്കാലത്തെ കൂടിച്ചേരലുകള്‍ കോവിഡ് വ്യാപനത്തിനു കാരണമായെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ശരിവച്ച് ആരോഗ്യവകുപ്പ് കണക്കുകള്‍. പൊതുഗതാഗത്തില്‍ ഉള്‍പ്പെടെ ഒട്ടേറെ ഇളവുകളാണ് ഓണക്കാലത്തെ ഒരാഴ്ചയ്ക്കിടെ സര്‍ക്കാര്‍ നല്‍കിയത്. ഓഗസ്റ്റ് 31നായിരുന്നു തിരുവോണം. ജാഗ്രതയോടെ വേണം ഓണം ആഘോഷിക്കേണ്ടതെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ തുടര്‍ച്ചയായി നല്‍കിയിരുന്നു.   ഓണക്കാലമായതിനാല്‍ ടെസ്റ്റുകള്‍ വ്യാപകമായി കുറഞ്ഞു. അതുവഴി രോഗികളുടെ എണ്ണം ആ സമയത്ത് കുറഞ്ഞെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി (ആകെ ടെസ്റ്റുകളില്‍ പോസിറ്റീവ് ആകുന്നവരുടെ എണ്ണം) ഉയര്‍ന്നു തന്നെയായിരുന്നു. രോഗികളുടെ എണ്ണം കുറഞ്ഞതുകണ്ട്…

Read More

സ്വര്‍ണക്കടത്ത് കേസ്; സന്ദീപ് നായര്‍ക്ക് ജാമ്യം അനുവദിച്ചു

കൊച്ചി : തിരുവനന്തപുരത്തെ സ്വർണ കടത്ത് കേസിൽ മൂന്നാം പ്രതി സന്ദീപ് നായര്‍ക്ക് ജാമ്യം. കേസെടുത്ത് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്.   എന്നാല്‍ എന്‍.ഐ.എ കേസ് ഉള്ളതിനാല്‍ ഇവർക്ക് പുറത്തിറങ്ങുവാൻ സാധിക്കുന്നതല്ല. കേസിലെ ഒന്നാംപ്രതി സ്വപ്ന സുരേഷിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡിയില്‍ വിട്ടത്.

Read More

തദ്ദേശ തെരഞ്ഞെടുപ്പിൽ കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ; വീടിനുള്ളിൽ കയറി വോട്ട് ചോദിക്കരുത്, പോളിംഗ് ബൂത്തിൽ ഒരേ സമയം മൂന്നു പേർ മാത്രം

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ വീടിനുള്ളിൽ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ഒരു ബൂത്തിൽ ഒരേസമയം മൂന്ന് വോട്ടർമാരെ മാത്രമേ പ്രവേശിപ്പിക്കാവു. തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നതിന് മുന്നോടിയായി ഈ ആഴ്ച ഡിജിപിയുമായി ചർച്ച നടത്തുമെന്നും കമ്മീഷൻ അറിയിച്ചു.   വോട്ടഭ്യർത്ഥിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ കയറി വോട്ട് ചോദിക്കാൻ പാടില്ല. പുറത്ത് നിന്ന് അകലം പാലിക്കണം. വോട്ടർ സ്ലിപ്പ് കൈയ്യിൽ കൊടുക്കുന്നതിന് പകരം പുറത്ത് വയ്ക്കണം. പൊതു പ്രചാരണ പരിപാടികൾ…

Read More

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോ​ട്ട​യം: എ​ട്ടാം ക്ലാ​സു​കാ​രി​യെ വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വൈ​ക്കം ടി​വി പു​രം സ്വ​ദേ​ശി ഹ​രി​ദാ​സി​ന്‍റെ മ​ക​ൾ ഗ്രീ​ഷ്മ പാ​ർ​വ​തി (13) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണു പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. വീ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​ടെ തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വൈ​ക്കം വാ​ർ​വി​ൻ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ഗ്രീ​ഷ്മ.പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

പാലാരിവട്ടം പാലം പൊളിച്ചുപണിയാമെന്ന് സുപ്രീം കോടതി; സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചു

പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതിന് സുപ്രീം കോടതിയുടെ അംഗീകാരം. സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാം. ജസ്റ്റിസ് റോഹിംഗ്ടൺ നരിമാന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.   പാലം പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലിലാണ് വിധി. ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സർക്കാരിന് പുതിയ പാലം പണിയാനുള്ള നടപടികളിലേക്ക് എത്രയും വേഗം…

Read More

മക്കളുടെ ചികിത്സക്ക് പണം കണ്ടെത്താൻ അവയവം വിൽക്കാനുണ്ടെന്ന് ബോർഡ് വെച്ച ശാന്തിയുടെ മകൻ ആത്മഹത്യക്ക് ശ്രമിച്ചു

മക്കളുടെ ചികിത്സക്ക് പണം കണ്ടെത്താന്‍ അവയവം വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സമരം ചെയ്ത ശാന്തിയുടെ മകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. യുവാവിനെ ചേരാല്ലൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സഹായം കിട്ടാത്തതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെയാണ് കൊച്ചി കണ്ടെയ്നര്‍ റോഡിലാണ് ശാന്തി എന്ന വീട്ടമ്മയും മൂന്ന് മക്കളും കുടില്‍ കെട്ടി സമരം ചെയ്തത്. വലിയ സാമ്ബത്തിക പ്രശ്നത്തില്‍ നിന്ന് കരകയറാന്‍ മറ്റ് വഴികളില്ലാതെ വന്നതോടെയായിരുന്നു ഇത്തരമൊരു സമരരീതി. സംഭവം വാര്‍ത്തയായതിന് പിന്നാലെ ശാന്തിയുമായി ആരോഗ്യമന്ത്രി…

Read More

ശോഭാ സുരേന്ദ്രനെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ട്

പൊതുരംഗത്ത് നിന്ന് സമീപകാലമായി വിട്ടുനിൽക്കുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ കേന്ദ്ര വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ട്. നിയമനവുമായി ബന്ധപ്പെട്ട നിയമവശങ്ങൾ കേന്ദ്രം പരിശോധിക്കുകയാണ്. വിഷയത്തിൽ ശോഭാ സുരേന്ദ്രൻ ഇതുവരെ പ്രതികരിച്ചിട്ടില്ല   ബിജെപി സംസ്ഥാന സമിതി പുന:സംഘടനക്ക് ശേഷമാണ് ശോഭാ സുരേന്ദ്രൻ നിശബ്ദയായത്. അധ്യക്ഷ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രന്റെ പേര് പറഞ്ഞു കേട്ടിരുന്നുവെങ്കിലും കെ സുരേന്ദ്രൻ ഒടുവിൽ പ്രസിഡന്റാകുകയായിരുന്നു. ഇതോടെയാണ് നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്ന് ശോഭാ സുരേന്ദ്രൻ പൊതുരംഗത്ത് നിന്ന്…

Read More