Headlines

കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കൊവിഡ്; മാർക്കറ്റ് അടച്ചിട്ടേക്കും

കൊവിഡ് പാളയം മാർക്കറ്റിൽ 232 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 232 പേർക്ക് പോസിറ്റീവായിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ ഏറെയും ലോഡിംഗ് തൊഴിലാളികളും കച്ചവടക്കാരും മാർക്കറ്റിലെ തൊഴിലാളികളുമാണ്.   ഏതാനും ദിവസങ്ങളിലായി കോഴിക്കോട് രോഗവ്യാപനം അതിരൂക്ഷമാണ്. തിങ്കളാഴ്ച 545 പേർക്കും ചൊവ്വാഴ്ച 394 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പാളയത്ത് തന്നെ 232 പേർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ ജില്ലയിലെ കണക്കിലും വലിയ വർധനവുണ്ടാകാനാണ് സാധ്യത. നിലവിലെ സാഹചര്യത്തിൽ മാർക്കറ്റ് അടച്ചിടാനുള്ള സാധ്യതയേറെയാണ്.

Read More

റംസിയുടെ ആത്മഹത്യ: അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു

കൊല്ലം കൊട്ടിയത്ത് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഇതുസംബന്ധിച്ച ഉത്തരവ് ഡിജിപി പുറത്തിറക്കി. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്   കാമുകൻ ഹാരിസ് ഒഴികെ കേസിൽ മറ്റാരെയും പ്രതി ചേർത്തിട്ടില്ലെന്ന് റംസിയുടെ വീട്ടുകാർ ആരോപിച്ചിരുന്നു. ഹാരിസിന്റെ വീട്ടുകാരെ ഒരിക്കൽ മാത്രമാണ് ചോദ്യം ചെയ്തത്. റംസിയെ ഗർഭഛിദ്രം നടത്താൻ ഹാരിസിന്റെ വീട്ടുകാരുൾപ്പെടെ കൂട്ടുനിന്നതായും ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Read More

ലൈഫ് മിഷൻ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവെച്ചു; വിജിലൻസ് അന്വേഷണം സ്വീകാര്യമല്ലെന്ന് ചെന്നിത്തല

ലൈഫ് മിഷൻ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷനെതിരായി ഉയർന്ന ആരോപണങ്ങളിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം സ്വീകാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.   ഇ മൊബിലിറ്റി പദ്ധതിയിൽ തന്റെ വാദങ്ങൾ ശരിയായിരുന്നുവെന്ന് തെളിഞ്ഞു. സർക്കാർ വാദങ്ങൾ പൊളിഞ്ഞെന്നതിന് ഉദാഹരണമാണ് പിഡബ്ല്യുസിയെ ഒഴിവാക്കാനെടുത്ത തീരുമാനം. ലൈഫുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റുമായുള്ള കരാറിന്റെ കോപ്പി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ട് തവണ കത്തയച്ചിരുന്നു. ഒന്നര മാസമായിട്ടും മുഖ്യമന്ത്രി കോപ്പി തന്നില്ല. ഈ…

Read More

സെക്രട്ടേറിയറ്റ് തീപിടിത്തം: മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകി, നടപടിക്കൊരുങ്ങി സർക്കാർ

സെക്രട്ടേറിയറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ. മാധ്യമങ്ങൾക്കെതിരെ പരാതി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.   അപകീർത്തികരമായ വാർത്ത നൽകിയതെന്നാണ് സർക്കാർ പറയുന്നത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി തീയിട്ടുവെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു സെക്രട്ടേറിയറ്റിലെ തീപിടിത്തം രാഷ്ട്രീയമായും പ്രതിപക്ഷം ഉപയോഗിച്ചിരുന്നു. ഇതിന്റെ പേരിൽ രണ്ട് ദിവസത്തോളം സംസ്ഥാനത്ത് വ്യാപക പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ഒടുവിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന്…

Read More

കാർഷിക ബില്ലിനെതിരെ സംസ്ഥാനസർക്കാർ സുപ്രീം കോടതിയിലേക്ക്; തീരുമാനമായത് മന്ത്രിസഭാ യോഗത്തിൽ

വിവാദമായ കാർഷിക ബില്ലിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. സംസ്ഥാനത്തിന്റെ അധികാരം കവർന്നെടുക്കുന്നതാണ് പുതിയ നിയമമെന്ന് മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തലുണ്ടായി. തുടർന്നാണ് സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനമായത്.   ബിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രതിഷേധം ഉയരുകയും സമരപ്രക്ഷോഭങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്.   ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുള്ള വിഷയമായ കൃഷിയിൽ നിയമനിർമാണം നടത്തുമ്പോൾ സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ…

Read More

ഏഴ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു; എം സി കമറുദ്ദീനെതിരെ 63 കേസുകളായി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ 7 വഞ്ചനാ കേസുകൾ കൂടി. കാസർകോട് ടൗൺ സ്‌റ്റേഷനിലാണ് കമറുദ്ദീന്റെയും ഫാഷൻ ഗോൾഡ് എംഡി പൂക്കോയ തങ്ങളുടെയും പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തത്. തൃക്കരിപ്പൂർ, വലിയപറമ്പ, പടന്ന, പയ്യന്നൂർ സ്വദേശികളായ ആറ് പേരിൽ നിന്നായി 88.55 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് ചന്തേരയിലെ കേസുകൾ. ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെന്ന ചെറുവത്തൂർ സ്വദേശിയുടെ പരാതിയിലാണ് കാസർകോട് സ്‌റ്റേഷനിലെ കേസ്. എം സി…

Read More

കേരളം സമൂഹ വ്യാപന ഭീഷണിയിൽ; കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേഗത്തിൽ

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേഗത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ് ഇപ്പോള്‍ കേരളം. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കേരളം ആറാമതെത്തി. 100 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ അതില്‍ എത്ര പേര്‍ കോവിഡ് പോസിറ്റീവാകുന്നു എന്ന കണക്കാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം 12.53 % ആണ് കേരളത്തിന്‍റെ പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഒരാഴ്ചയിലെ കണക്കെടുക്കുമ്പോള്‍ 9.1% ആണ് കേരളത്തിന്‍റെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി. ദേശീയ ശരാശരി…

Read More

മന്ത്രി വി എസ് സുനിൽകുമാറിനും കൊവിഡ് സ്ഥിരീകരിച്ചു

കൃഷി മന്ത്രി വി എസ് സുനിൽകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് വി എസ് സുനിൽകുമാർ. നേരത്തെ തോമസ് ഐസക്, ഇ പി ജയരാജൻ എന്നീ മന്ത്രിമാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More

തന്റെ കൈകൾ ശുദ്ധമാണ്; തന്നെ കുടുക്കാൻ ശ്രമം നടത്തിയെന്നും വി കെ ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം പാലം നിർമാണത്തിൽ തന്റെ കൈകൾ ശുദ്ധമെന്ന് മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. തന്നെ കുടുക്കാൻ ആസൂത്രിതമായി ശ്രമം നടക്കുന്നു. താൻ സാമ്പത്തികമായി നേട്ടമുണ്ടാക്കിയിട്ടില്ല. തകരാറുണ്ടായാൽ ആരാണ് ഉത്തരവാദിയെന്നും ആരാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കരാറുകാരനാണ് തകരാറുകളുടെ ബാധ്യത. അതുകൊണ്ട് തന്നെ പാലം നിർമാണവുമായി ബന്ധപ്പെട്ട് സർക്കാരിന് നഷ്ടമുണ്ടാക്കിയിട്ടില്ല. പാലം പുതുക്കി പണിയാൻ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം. തന്നെ കുടുക്കാൻ ചിലർ ശ്രമിച്ചു. അതിന്റെ ഭാഗമായാണ് വിവാദങ്ങളുണ്ടായത്. അഴിമതിയുണ്ടായാലും ഇല്ലെങ്കിലും…

Read More

ലൈഫ് മിഷൻ കമ്മീഷൻ വിവാദത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു

ലൈഫ് മിഷൻ കമ്മീഷൻ ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ലൈഫ് മിഷൻ വിവാദമുണ്ടായി ഒന്നര മാസം പിന്നിടുമ്പോഴാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ മൊഴിയോടെയാണ് ലൈഫ് മിഷൻ കമ്മീഷൻ വിവാദം ഉയർന്നത്. വടക്കാഞ്ചേരിയിൽ റെഡ് ക്രസന്റുമായി ചേർന്ന് 140 അപ്പാർട്ട്‌മെന്റുകൾ നിർമിക്കാനുള്ള പദ്ധതിയെപ്പറ്റിയുള്ള ആക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നാണ് വിജിലൻസ് അന്വേഷണത്തിനുള്ള ഉത്തരവിൽ പറയുന്നത്. വിവാദവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം കോടിയേരി ബാലകൃഷ്ണനും വിജിലൻസ് അന്വേഷണത്തിലേക്ക് പോകണമെന്ന നിർദേശം നൽകിയിരുന്നു.

Read More