Headlines

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന് കൊവിഡ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ച സ്റ്റാഫിന് ചെന്നിത്തലയുമായി കഴിഞ്ഞ ആറ് ദിവസമായി സമ്പർക്കമില്ല. ഇതിനാൽ തന്നെ പ്രതിപക്ഷ നേതാവിന് നിരീക്ഷണത്തിൽ പോകേണ്ടതായി വരില്ല കഴിഞ്ഞ ആറ് ദിവസമായി സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞതിന് ശേഷം രോഗലക്ഷണങ്ങൾ പ്രകടമായതെന്ന് രോഗം സ്ഥിരീകരിച്ച പേഴ്‌സണൽ സ്റ്റാഫ് അംഗം പറഞ്ഞു. ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Read More

പെൺകുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതിന് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് പോലിസ്

തിരുവനന്തപുരം: പെൺകുഞ്ഞിനെ അച്ഛൻ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതിന് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് പോലിസ്. അച്ഛൻ ഉണ്ണികൃഷ്ണനെ പോലിസ് കസ്റ്റഡിയിലെടുത്തു. തിരുവല്ലം പാച്ചല്ലൂരിൽ കുഞ്ഞിന്റെ നൂല് കെട്ട് ദിവസമായിരുന്ന ഇന്നലെയാണ് സംഭവം. നെടുമങ്ങാട് സ്വദേശി ചിഞ്ചുവിന്റെ രണ്ടാം വിവാഹവും പാച്ചല്ലൂർ സ്വദേശി ഉണ്ണികൃഷ്ണന്റെ ആദ്യവിവാഹവും ആയിരുന്നു. ഇവരുടെ 40 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ മാതാവായ ചിഞ്ചുവിന്റെ വീട്ടിൽവെച്ചായിരുന്നു ഇന്നലെ നൂലുകെട്ട് ചടങ്ങുകൾ നടന്നത്. അതിന് ശേഷം പ്രതി ഉണ്ണികൃഷ്ണൻ കുഞ്ഞിനേയും കൊണ്ട് തിരുവല്ലം പാച്ചല്ലൂരിലേക്ക് വരുകയും കൊലപ്പെടുത്തുകയുമായിരുന്നു…

Read More

നികത്താനാകാത്ത നഷ്ടം; എസ് പി ബിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പകരം വെക്കാൻ ആളില്ലാത്ത സംഗീത വ്യക്തിത്വമാണ് എസ് പി ബിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

Read More

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം സ്റ്റേ ചെയ്യാതെ സുപ്രീം കോടതി; നോട്ടീസ് അയച്ചു

പെരിയ ഇരട്ട കൊലപാതക കേസിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ ഇല്ല. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണം, കേസ് വിശദമായി പരിശോധിക്കണം എന്ന ആവശ്യങ്ങളോടെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. നാലാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും മൂന്നംഗ ബഞ്ച് നിർദേശിച്ചു.

Read More

ബാലഭാസ്‌കറിന്റെ മരണം: അർജുൻ, മാനേജർ പ്രകാശൻ തമ്പി എന്നിവർ നുണപരിശോധനക്ക് ഹാജരായി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡ്രൈവർ അർജുൻ, മുൻ മാനേജർ പ്രകാശൻ തമ്പി എന്നിവർ നുണപരിശോധനക്ക് ഹാജരായി. കൊച്ചിയിലെ സിബിഐ ഓഫീസിലാണ് ഇവരെത്തിയത്. വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, അർജുൻ, കലാഭവൻ സോബി എന്നിവരെ നുണ പരിശോധനക്ക് വിധേയരാക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിബിഐ കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകിയിരുന്നു. വിഷ്ണുവും പ്രകാശൻ തമ്പിയും നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും ഇവരുടെ ബിസിനസ് ഇടപാടുകൾ ദുരൂഹമാണെന്നും സിബിഐ വിലയിരുത്തുന്നു. ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സമയത്ത്…

Read More

കാസർകോട് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു; വാതക ചോർച്ചയില്ല

കാസർകോട് ഉപ്പളയിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണം വിട്ടുമറഞ്ഞു. ഇന്ന് രാവിലെ നാലരയോടെയാണ് സംഭവം. അതേസമയം വാതക ചോർച്ചയില്ലെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് ഉപ്പള ഗേറ്റിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ടത്. ഡ്രൈവർക്ക് ചെറിയ പരുക്കുകളുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കൊവിഡ് സമ്പര്‍ക്കവ്യാപനം: കോഴിക്കോട് ജില്ലയില്‍ 31 ക്യുക് റെസ്‌പോണ്‍സ് ടീമുകളെ നിയോഗിച്ചു

കോഴിക്കോട്: കൊവിഡ് സമ്പര്‍ക്കവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നാല് താലൂക്കുകളിലായി പുതുതായി 31 ക്യുക് റെസ്‌പോണ്‍സ് ടീമുകളെ നിയോഗിച്ചു. കോഴിക്കോട് താലൂക്കിലെ ബേപ്പൂര്‍, വെള്ളയില്‍ ഹാര്‍ബറുകള്‍, വലിയങ്ങാടി, പാളയം, വേങ്ങേരി, കുന്നമംഗലം – ചാത്തമംഗലം, ചേളന്നൂര്‍- കക്കോടി, പെരുമണ്ണ- ഒളവണ്ണ, പന്നിയങ്കര എന്നിവിടങ്ങളിലായി ഒന്‍പത് ടീമുകളെ നിയോഗിച്ചു. താമരശ്ശേരി താലൂക്കിലെ ഉണ്ണികുളം, രാരോത്ത്, കൊടുവള്ളി, പുതുപ്പാടി, പുത്തൂര്‍, കിഴക്കോത്ത് എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ക്കും നിരീക്ഷണത്തിനുമായി ആറ് ടീമുകളുണ്ടാവും. ചോമ്പാല ഹാര്‍ബര്‍, വടകര, അഴിയൂര്‍, നാദാപുരം റോഡ്, കുറ്റ്യാടി, നാദാപുരം-…

Read More

കോഴിക്കോട് ഡി.എഫ്.ഒ യെ കയ്യേറ്റം ചെയ്യാൻ ശ്രമം; അഞ്ച് പേർ അറസ്റ്റിൽ

കോഴിക്കോട്: മലബാർ വന്യജീവി സങ്കേതം ബഫർ സോൺ സംബന്ധിച്ച പ്രദേശവാസികളുടെ സംശയങ്ങൾക്ക് മറുപടി പറയാനെത്തിയ കോഴിക്കോട് ഡിഎഫ്ഒയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. അഡ്വ. ബിജു കണ്ണന്തറ, അഷ്റഫ് കോരങ്ങാട്, ഫസൽ കാരാട്ട്, ജാസിൽ പുതുപ്പാടി, ബേബി തോമസ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ബഫർ സോണ്‍ സംബന്ധിച്ച് ആശങ്കകൾ പരിഹരിക്കുന്നതിനായാണ് ഡിഎഫ്ഓ എം.രാജീവന്‍ താമരശ്ശേരി റെയ്ഞ്ച് ഓഫീസിൽ ഇന്നലെ യോഗം സംഘടിപ്പിച്ചത്. ആക്ഷൻ കമ്മറ്റി പ്രവർത്തകരും കട്ടിപ്പാറ…

Read More

കോവിഡ് സമ്പർക്ക വ്യാപനം കൂടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ 31 ക്യുക് റെസ്പോൺസ് ടീമുകളെ നിയോഗിച്ചു

കോഴിക്കോട്:കോവിഡ് സമ്പർക്ക വ്യാപനം കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ നാല് താലൂക്കുകളിലായി പുതുതായി 31 ക്യുക് റെസ്പോൺസ് ടീമുകളെ നിയോഗിച്ചു. കോഴിക്കോട് താലൂക്കിലെ ബേപ്പൂർ , വെള്ളയിൽ ഹാർബറുകൾ, വലിയങ്ങാടി, പാളയം, വേങ്ങേരി , കുന്നമംഗലം – ചാത്തമംഗലം, ചേളന്നൂർ – കക്കോടി, പെരുമണ്ണ – ഒളവണ്ണ, പന്നിയങ്കര എന്നിവിടങ്ങളിലായി ഒൻപത് ടീമുകളെ നിയോഗിച്ചു. താമരശ്ശേരി താലൂക്കിലെ ഉണ്ണികുളം, രാരോത്ത്, കൊടുവള്ളി, പുതുപ്പാടി, പുത്തൂർ, കിഴക്കോത്ത് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾക്കും നിരീക്ഷണത്തിനുമായി ആറ് ടീമുകളുണ്ടാവും. ചോമ്പാല ഹാർബർ, വടകര, അഴിയൂർ,…

Read More

ലൈഫ് മിഷനിലെ കമ്മീഷൻ ഇടപാട് അറിയില്ലായിരുന്നുവെന്ന് ശിവശങ്കർ; പറഞ്ഞിട്ടില്ലെന്ന് സ്വപ്‌നയും

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ പുറത്ത്. ലൈഫ് മിഷനിലെ കമ്മീഷൻ ഇടപാട് ശിവശങ്കർ അറിഞ്ഞിരുന്നോ, സ്വപ്‌നയുമായുള്ള കൂടിക്കാഴ്ചകൾക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടോ എന്നതാണ് എൻഐഎ ഇന്നലെ പരിശോധിച്ചത്. അതേസമയം ലൈഫ് മിഷനിലെ കമ്മീഷൻ ഇടപാട് അറിഞ്ഞിരുന്നില്ലെന്ന് ശിവശങ്കർ മൊഴി നൽകി. കമ്മീഷൻ ലഭിച്ചത് ശിവശങ്കറിനോട് പറഞ്ഞിട്ടില്ലെന്ന് സ്വപ്‌ന സുരേഷും എൻഐഎയോട് പറഞ്ഞു. സ്വപ്‌നയുമായുള്ള കൂടിക്കാഴ്ചകൾ വ്യക്തിപരമാണെന്നും കള്ളക്കടത്തുമായി ബന്ധമില്ലെന്നും ശിവശങ്കർ പറഞ്ഞു ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചകളുടെ തീയതികളിലും…

Read More