സംസ്ഥാനത്തെ സാഹചര്യം ഗുരുതരം; കോവിഡ് മരണനിരക്ക് ഉയർന്നേക്കുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ മരണനിരക്ക് ഇനിയും ഉയരുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 70 ശതമാനവും അറുപത് വയസിന് മുകളിലുള്ളവര്‍. മരിച്ചവരില്‍ 22 ശതമാനം യുവാക്കളും 25 ശതമാനം മധ്യവയസ്കരുമാണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. ഒരു വയസിനും 17 വയസിനുമിടയിലുള്ള 3 പേര്‍, 18 വയസിനും 40നും ഇടയിലുള്ള 26 പേര്‍, 41നും 59നും ഇടയിലുള്ള 138 പേര്‍, 60വയസിന് മുകളിലുളള 405 പേര്‍ എന്നിങ്ങനെയാണ് സംസ്ഥാനത്ത്…