കോഴിക്കോട് ഡി.എഫ്.ഒ യെ കയ്യേറ്റം ചെയ്യാൻ ശ്രമം; അഞ്ച് പേർ അറസ്റ്റിൽ
കോഴിക്കോട്: മലബാർ വന്യജീവി സങ്കേതം ബഫർ സോൺ സംബന്ധിച്ച പ്രദേശവാസികളുടെ സംശയങ്ങൾക്ക് മറുപടി പറയാനെത്തിയ കോഴിക്കോട് ഡിഎഫ്ഒയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. അഡ്വ. ബിജു കണ്ണന്തറ, അഷ്റഫ് കോരങ്ങാട്, ഫസൽ കാരാട്ട്, ജാസിൽ പുതുപ്പാടി, ബേബി തോമസ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ബഫർ സോണ്‍ സംബന്ധിച്ച് ആശങ്കകൾ പരിഹരിക്കുന്നതിനായാണ് ഡിഎഫ്ഓ എം.രാജീവന്‍ താമരശ്ശേരി റെയ്ഞ്ച് ഓഫീസിൽ ഇന്നലെ യോഗം സംഘടിപ്പിച്ചത്. ആക്ഷൻ കമ്മറ്റി പ്രവർത്തകരും കട്ടിപ്പാറ…