Headlines

കൊവിഡ് 19: സംസ്ഥാനത്ത് സര്‍വ്വകക്ഷി യോഗം ചൊവ്വാഴ്ച

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി നാളെ സര്‍വ്വകക്ഷി യോഗം ചേരും. 4 മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം. ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.

Read More

സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം യുഡിഎഫ് നിര്‍ത്തിവച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ നടത്തിവന്ന പ്രത്യക്ഷ സമരങ്ങള്‍ യുഡിഎഫ് നിര്‍ത്തിവച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാരിനെതിരേ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സര്‍ക്കാരിനെതിരെ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചുകൊണ്ടുള്ള സമരങ്ങള്‍ നിര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിദ്യാര്‍ഥി, യുവജന സംഘടനകളും സമരം അവസാനിപ്പിച്ചു. അതേസമയം സര്‍ക്കാരിനെതിരെ മറ്റു മാര്‍ഗങ്ങളിലൂടെയുള്ള പ്രതിഷേധം തുടരും. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാന്‍ കാരണം സര്‍ക്കാര്‍ തന്നെയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Read More

നിര്‍ണായക യോഗം ഇന്ന്; കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന കാര്യത്തില്‍ തീരുമാനമാകും

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ടെന്നാണ് പൊതുനിലപാട്. എന്നിരുന്നാലും കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം തന്നെ സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കേരളം…

Read More

സംസ്ഥാനത്ത് വീട്ടു നമ്പര്‍ ഇല്ലാത്തവര്‍ക്കും വീട് ഇല്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

സംസ്ഥാനത്ത് വീട്ടു നമ്പര്‍ ഇല്ലാത്തവര്‍ക്കും വീട് ഇല്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. വീട് ഇല്ലാത്തവര്‍ക്ക് ഇനി മുതല്‍ റേഷന്‍ കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അക്ഷയ സെന്റര്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് 24 മണിക്കൂറിനകം കാര്‍ഡ് നല്‍കണമെന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്ത് 88.42 ലക്ഷം കാര്‍ഡ് ഉടമകളാണുള്ളത്. 8.22 ലക്ഷം കാര്‍ഡുകള്‍ ഈ സര്‍ക്കാര്‍ പുതിയതായി വിതരണം ചെയ്തു. മാവേലി ഉല്‍പന്നങ്ങള്‍ റേഷന്‍ കടകള്‍ വഴിയും വിതരണം ചെയ്യും. മുന്‍ഗണനാ…

Read More

ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭസ്ഥ ഇരട്ട കുട്ടികൾ മരിച്ച സംഭവം; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കൊവിഡ് ബാധിതരായ പൂർണഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭസ്ഥ ഇരട്ട ശിശുക്കൾ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. വളരെ വേദനാജനകമായ സംഭവമാണിതെന്നും കുറ്റകർക്കാതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊണ്ടോട്ടി കിഴിശ്ശേരി എൻ സി മുഹമ്മദ് ഷെരീഫ്-ഷഹ്ല തസ്‌നി ദമ്പതികളുടെ രണ്ട് ഗർഭസ്ഥ ശിശുക്കളാണ് മരിച്ചത്. മൂന്ന് ആശുപത്രികളിൽ ഇവർക്ക് ചികിത്സ നിഷേധിച്ചിരുന്നു. മാതാവിനെ കോഴിക്കോട്…

Read More

പഞ്ചാബിനെ ഒന്ന് കൊതിപ്പിച്ചു, പിന്നെ ചങ്കിൽ കയറി പൊങ്കാലയിട്ടു; തിവാട്ടിയ-ദി റിയൽ സൈക്കോ

പഞ്ചാബിന്റെ റൺ ചേസ് ചെയ്യുന്ന രാജസ്ഥാന്റെ 18ാം ഓവർ വരെ ആരാധകരുടെ ചീത്ത കേട്ടുകൊണ്ടിരുന്ന ഒരു താരമായിരുന്നു രാഹുൽ തിവാട്ടിയ. തകർപ്പനടികൾക്ക് സ്മിത്ത് നിയോഗിച്ച് ഇറക്കി വിട്ടതാണ് തിവാട്ടിയയെ. പക്ഷേ തുടക്കത്തിൽ വൻ പരാജയമാകുന്നതായിരുന്നു കണ്ടത്. തിവാട്ടിയ ഡോട്ട് ബോളുകൾ സൃഷ്ടിക്കുന്നതിനൊപ്പം ജയിക്കാനവശ്യമായ റൺ റൺറേറ്റും കുത്തനെ ഉയർന്നു. 17ാം ഓവറിൽ സഞ്ജു വീണതോടെ രാജസ്ഥാന്റെ പ്രതീക്ഷകൾ അവസാനിച്ചുവെന്നായിരുന്നു ആരാധകരുടെ സ്ഥിതി. മറുവശത്ത് പഞ്ചാബിന്റെ പ്രതീക്ഷ തിവാട്ടിയയിലായിരുന്നു. സഞ്ജു പുറത്തായതോടെ ഇനി വെല്ലുവിളികൾ ഇല്ലെന്ന് അവരുറപ്പിച്ചു. 18ാം…

Read More

കഴിഞ്ഞ 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം കൊവിഡ് കേസുകൾ; കേരളത്തിൽ സ്ഥിതി അതീവ രൂക്ഷം

സംസ്ഥാനത്ത് കഴിഞ്ഞ 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസത്തിൽ 27ാം തീയതി വരെ 99,999 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ കൊവിഡ് ബാധിച്ചത് 1,75,384 പേർക്കാണ്. ഇതിൽ പകുതിയിലേറെയും സെപ്റ്റംബർ മാസത്തിലാണെന്നത് രോഗവ്യാപനത്തിന്റെ വ്യാപ്തി കാണിക്കുന്നു 100 പരിശോധനകളിൽ 13.87 രോഗികൾ എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി കണക്ക് നിലവിൽ. കഴിഞ്ഞാഴ്ച ഇത് 11.57 ശതമാനമായിരുന്നു. കർണാടകയും മഹാരാഷ്ട്രയും മാത്രമാണ് കേരളത്തിന് മുകളിലുള്ളത്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ നിരക്ക് 15.96 ആണെന്നിരിക്കെ സംസ്ഥാനത്ത്…

Read More

സ്ത്രീകള്‍ക്കെതിരായ അപകീര്‍ത്തി പ്രചാരണം: കര്‍ക്കശമായ നിയമ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അവഹേളനങ്ങളും അപകീര്‍ത്തി പ്രചാരണവും അക്ഷന്തവ്യമാണെന്നും ലഭ്യമായ മാധ്യമ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തിനു നേരെ കടന്നാക്രമണം നടത്തുന്നവര്‍ക്കെതിരേ കര്‍ക്കശമായ നിയമ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സഭ്യതയുടെയും മര്യാദയുടെയും മാനവികതയുടെ തന്നെയും പരിധി വിട്ട് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ച സംഭവങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. നിലവിലുള്ള നിയമ സാധ്യതകള്‍ അതിന് പര്യാപ്തമല്ലെങ്കില്‍ തക്കതായ നിയമ നിര്‍മാണം ആലോചിക്കും. നിലവില്‍ ഉയര്‍ന്ന പരാതിയില്‍ സമഗ്രമായ അന്വേഷണത്തിനും നടപടിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമം…

Read More

പാലാരിവട്ടം പാലം പൊളിച്ചുപണിയല്‍ ഇന്ന് തുടങ്ങും

പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ ഇന്ന് തുടങ്ങും. പാലത്തിന്‍റെ 35 ശതമാനം ഭാഗം മാത്രമായിരിക്കും പൊളിച്ചുപണിയുക. 8 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ ടാറിംഗ് നീക്കുന്ന ജോലികള്‍. ഒരാഴ്ചക്കുളളില്‍ പണി പൂര്‍ത്തിയാക്കി അവശിഷ്ടങ്ങള്‍ മുട്ടം യാര്‍ഡിലേക്ക് മാറ്റും. രണ്ടാം ഘട്ടത്തില്‍ ഗർഡറുകൾ നീക്കം ചെയ്യും. യന്ത്രങ്ങളുടെ സഹായത്തോടെയാകും മുഴുവൻ ഗർഡറുകളും മുറിച്ച് മാറ്റുക. ശേഷം പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ പുതുതായി സ്ഥാപിക്കും. പാലത്തിന്റെ മധ്യഭാഗത്തുള്ള…

Read More

തിരുവനന്തപുരം കിളിമാനൂരില്‍ വാഹനാപകടത്തില്‍ നാലുമരണം

തിരുവനന്തപുരത്ത് കിളിമാനൂരില്‍ വാഹനാപകടം. നാല് പേർ മരിച്ചു. ഷമീർ, സുൽഫി, ലാൽ, നജീബ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചേ രണ്ട്മണിയോടെയാണ് അപകടം ഉണ്ടായത്. കാറിൽ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ നിവാസിനെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികൾ ആണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു.

Read More