Headlines

അശ്ലീല പരാമർശം നടത്തിയ യൂട്യൂബറെ കൈകാര്യം ചെയ്തു; ഭാഗ്യലക്ഷ്മി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശവുമായി യൂട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്തയാളെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. യൂട്യൂബർ വിജയ്​ പി.നായരെ മർദിച്ച സംഭവത്തിൽ ഡബ്ബിങ്​ ആർടിസ്​റ്റ്​ ഭാഗ്യലക്ഷ്​മി, ദിയ സന, ശ്രീലക്ഷ്​മി അറക്കൽ എന്നിവർക്കെതിരെ കേസെടുത്തു. ജാമ്യമില്ല വകുപ്പ്​ പ്രകാരമാണ്​​ കേസ്​. നേരത്തെ യൂട്യൂബ്​ ചാനലിലൂടെ ലൈംഗിക അധിക്ഷേപ പരാമർശങ്ങൾ നടത്തിയ കേസിൽ വിജയ്​ പി.നായർക്കെതിരെ കേസെടുത്തിരുന്നു.​ ഭാഗ്യലക്ഷ്​മി നൽകിയ പരാതിയിൽ സെക്ഷൻ ​354 പ്രകാരമാണ്​ കേസെടുത്തതെന്ന്​ തമ്പാനൂർ ​പൊലീസ്​ അറിയിച്ചു. ശനിയാഴ്ചയാണു…

Read More

ബിനീഷ് കോടിയേരിക്കെതിരായ ഏത് അന്വേഷണവും നടക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനീഷ് കോടിയേരിക്കെതിരായ ഏത് അന്വേഷണവും നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണംസദുദ്ദേശപരമായല്ല. സംസ്ഥാന സര്‍ക്കാരിനെ മറികടന്നുള്ള ഇടപെടലാണ് നടത്തിയിട്ടുള്ളത്. അതിനെയാണ് എതിര്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് സിബിഐയുടെ ഇടപെടലെന്ന് അദ്ദേഹം ആരോപിച്ചു.   വേണമെങ്കില്‍ വിജിലന്‍സ് തന്നെ സിബിഐ അന്വഷണം ആവശ്യപ്പെട്ടേനെ. ഈ ഘട്ടത്തില്‍ സിബിഐ അന്വഷണം ആവശ്യമില്ല. സിബിഐയെക്കാണിച്ച് വിരട്ടേണ്ടെന്നും കോടിയേരി പറഞ്ഞു.  

Read More

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ; യൂട്യൂബറെ കൈയേറ്റം ചെയ്ത് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധം

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച യൂട്യൂബറുടെ ദേഹത്ത് കരിമഷി ഒഴിച്ചും മർദ്ദിച്ചും നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധം. റിയാലിറ്റി ഷോ മത്സരാര്‍ത്ഥി ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവർ പ്രതിഷേധത്തിന്റെ ലൈവ് വീഡിയോ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. പ്രതിഷേധത്തെ തുടർന്ന് ഇയാൾ വീഡിയോയിൽ മാപ്പ് പറയുകയും തന്റെ യൂട്യൂബ് ചാനലിലെ വീഡിയോകൾ നീക്കം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. ഡോ. വിജയ് പി നായര്‍ എന്ന ആള്‍ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ്…

Read More

തനിക്ക് ക്യാൻസർ ഉള്ളതുകൊണ്ട് കോവിഡ് തേടിയെത്തിയത് ഭാര്യയെ ; ഇന്നസെൻ്റ്

മലയാളത്തിൽ സഹ നടനായും ഹാസ്യനടനായും തിളങ്ങിയ താരമാണ് ഇന്നസെന്റ്. ഇപ്പോഴിതാ മൂന്നാം തവണയും ശരീരത്തിൽ കാൻസർ വന്നതിനെക്കുറിച്ച് അഭിമുഖത്തിലൂടെ പങ്കുവയ്ക്കുകയാണ്. ഭാര്യ ആലീസിന് കോവിഡ് ബാധിച്ച് ഇപ്പോൾ ആശുപത്രിയിലാണ്. തനിക്ക് ക്യാൻസർ ഉള്ളതുകൊണ്ട് കോവിഡ് തേടിയെത്തിയത് ഭാര്യയെ ആണെന്ന് തമാശ രൂപേണ പറയുന്നു.   തങ്ങളുടെ വീട്ടിൽ 8 വർഷമായി ഒരു അതിഥിയുണ്ട് എന്നും എത്രയും ബഹുമാനപ്പെട്ട കാൻസർ ആണ് അത് എന്നും ഇന്നസെൻറ് കൂട്ടിച്ചേർത്തു. ചെറുപ്പകാലങ്ങളിൽ സുഹൃത്തുക്കളുമൊത്ത് കളിച്ചു നടക്കുമ്പോൾ പുതിയ സ്ഥലങ്ങൾ നമ്മൾ കണ്ടു…

Read More

കെ സുധാകരന്‍ എംപിക്കു കൊവിഡ്

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപിക്കു കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോവണമെന്ന് കെ സുധാകരന്‍ എംപി അറിയിച്ചു.

Read More

കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട പിതാവിന്റെയും മകന്റെയും മൃതദേഹം കണ്ടെത്തി

തിരൂരങ്ങാടി: മക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട പിതാവിന്റെയും മകന്റെയും മൃതദേഹം കണ്ടെത്തി. കടലുണ്ടിപ്പുഴയില്‍ കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ അലവിയുടെ മകന്‍ ഇസ്മാഈല്‍(36), മകന്‍ മുഹമ്മദ് ശംവീല്‍(ഏഴ്)) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന മകന്‍ ശാനിബി(ഒമ്പത്)നെ അയല്‍വാസി രക്ഷപ്പെടുത്തിയിരുന്നു. ട്രോമാ കെയര്‍ വോളന്റിയര്‍മാര്‍, ഫയര്‍ ഫോഴ്‌സ്, ഐആര്‍ഡബ്ല്യു, എസ് ഡിപിഐ വോളന്റിയര്‍മാര്‍ തിരച്ചിലിനു നേതൃത്വം നല്‍കി. വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവം. ഇസ്മാഈല്‍ തറവാട് വീട്ടില്‍ നിന്നു കക്കാട് ബാക്കിക്കയം ഭാഗത്ത്…

Read More

3199 പേർക്ക് ഇന്ന് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 52,678 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3199 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 373, കൊല്ലം 188, പത്തനംതിട്ട 149, ആലപ്പുഴ 335, കോട്ടയം 163, ഇടുക്കി 64, എറണാകുളം 246, തൃശൂർ 240, പാലക്കാട് 223, മലപ്പുറം 486, കോഴിക്കോട് 414, വയനാട് 94, കണ്ണൂർ 147, കാസർഗോഡ് 77 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 52,678 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,14,530 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് പുതുതായി 19 ഹോട്ട് സ്‌പോട്ടുകൾ; 19 പ്രദേശങ്ങളെ ഒഴിവാക്കി

19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തോളൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 8), മാള (സബ് വാര്‍ഡ് 17), ചൂണ്ടല്‍ (സബ് വാര്‍ഡ് 2), ഒരുമനയൂര്‍ (2, 9), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാര്‍ഡ് 5), നീലംപേരൂര്‍ (സബ് വാര്‍ഡ് 2, 3, 12), കുത്തിയതോട് (സബ് വാര്‍ഡ് 12), മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് (8, 12, 16), മൂന്നിയാര്‍ (സബ് വാര്‍ഡ് 3), വയനാട് ജില്ലയിലെ തിരുനെല്ലി (9, 13, 55…

Read More

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3199 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനന്‍ (60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന്‍ (45), പത്തനംതിട്ട…

Read More

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ യുവാവ് പിടിയിൽ

തിരുവനന്തപുരം ചിറയിൻകീഴിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. കുന്തള്ളൂർപറമ്പിൽ സുഷാജ്(26) ആണ് അറസ്റ്റിലായത് കഴിഞ്ഞ ആറ് മാസത്തോളമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. തുടർന്ന് കുട്ടി ഗർഭിണിയായതോടെ ഇയാൾ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങി. ഇതിനിടെ കുട്ടിയുടെ ബന്ധുക്കൾ വിവരം അറിയുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെ സുഷാജ് തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്.

Read More