ഇന്ന് ലോക ഹൃദയദിനം; ഹൃദ്യം പദ്ധതി വിജയത്തിലേക്ക്
സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതി വിജയത്തിലേയ്ക്ക്. എട്ടുവയസിൽ താഴെയുള്ള കുട്ടികൾ ഹൃദ്രോഗം മൂലം മരിക്കുന്നത് പൂർണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ലക്ഷ്യത്തിലേക്കെത്തുന്നത്. പദ്ധതി ആരംഭിച്ചതിന് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതുവരെ ചികിത്സയ്ക്ക് രജിസ്റ്റർ ചെയ്തത് 7,579 കുട്ടികളാണ്. ഇതിൽ 2,629 കുട്ടികളുടെ സർജറി കഴിഞ്ഞു. 25 കോടിയിലേറെ രൂപയാണ് ഓരോ വർഷവും സർക്കാർ ഇതിനായി ചെലവഴിക്കുന്നത്. പിറന്നുവീഴുന്ന കുഞ്ഞുങ്ങൾ മുതൽ 18 വയസ് വരെയുളള കുട്ടികളിലെ ഹൃദ്രോഗ ചികിത്സയ്ക്കായാണ് സർക്കാർ…
