Headlines

കൊയിലാണ്ടിയിൽ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കോഴിക്കോട് കൊയിലാണ്ടിയിൽ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ച നിലയിൽ. വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടത്. ഇതേ പ്രദേശത്ത് വാടകക്ക് താമസിക്കുകയായിരുന്ന അബ്ദുള്ള(65), അസ്മ(50) എന്നിവരാണ് മരിച്ചത്.

Read More

അശ്ലീല സംഭാഷകൻ വിജയ് പി നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

അശ്ലീല യൂട്യൂബര്‍ വിജയ് പി. നായര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. നേരത്തെ ഇയാള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയതിനെതിരെ വ്യാപക വിമര്‍ശനം. ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ത്തത്. വിഷയത്തില്‍ ഹൈടെക് സെല്ലിനോട് നിയമോപദേശം തേടാന്‍ തിരുവനന്തപുരം ഡി.സി.പി മ്യൂസിയം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഐ.ടി ആക്ടിന്‍െ്‌റ 67, 67 എ വകുപ്പുകള്‍ കൂടി ചുമത്താമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്. വിജയ് പി. നായരുടെ പരാതിയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി…

Read More

മലയാറ്റൂർ സ്‌ഫോടനം: പാറമട മാനേജർ അടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ

എറണാകുളം മലയാറ്റൂരിൽ വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ പൊലീസ് മൂന്നു പേരെക്കൂടി അറസ്റ്റു ചെയ്തു. വിജയ പാറമട മാനേജർ ഷിജിൽ, എം.ഡി. ദീപക്, സാബു എന്നിവരാണ് കാലടി പൊലീസിന്റെ പിടിയിലായത്. പാറമട ഉടമ ബെന്നിയെ ബംഗളൂരുവിലേക്ക് കടക്കാൻ സഹായിച്ചവരാണ് ദീപകും സാബുവും. വിജയ പാറമട ഉടമ ബെന്നി പുത്തേൻ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിൽ നിന്ന് പിടിയിലായത്. ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. കാലടി സിഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. പാറമടയോട് ചേർന്ന് വെടിമരുന്ന്…

Read More

നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ മുഖ്യസാക്ഷിക്ക് ഭീഷണിയെന്ന് പരാതി; പോലീസ് കേസെടുത്തു

നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ ഭീഷണിയെന്ന് മുഖ്യസാക്ഷിയുടെ പരാതി. വിപിൻ ലാൽ ആണ് പോലീസിൽ പരാതി നൽകിയത്. ഫോൺ വഴിയും കത്തിലൂടെയും ഭീഷണി വന്നതായി പോലീസിൽ നൽകിയ പരാതിയിൽ വിപിൻലാൽ പറയുന്നു. വിപിൻലാലിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. ആരെയും പ്രതി ചേർക്കാതെയാണ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തൽ, വ്യാജ മൊഴി നൽകാൻ പ്രേരിപ്പിക്കൽ എന്നിവയടക്കമുള്ള വകുപ്പുകളാണ് ചേർത്തിരിക്കുന്നത്.

Read More

ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും; കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം

ശബരിമലയിൽ മണ്ഡലകാലത്ത് ഭക്തർക്ക് ദർശനം അനുവദിക്കാൻ തീരുമാനം. കൊവിഡ് പ്രോട്ടോക്കൾ പാലിച്ചാകും ഭക്തരെ പ്രവേശിപ്പിക്കുക. ഇതിനായുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ രൂപീകരിക്കാനും തീരുമാനമായി. വെർച്വൽ ക്യൂ വഴിയാകും പ്രവേശനം അനുവദിക്കുക. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും പ്രവേശിപ്പിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. അതേസമയം നടപന്തലിൽ വിരി വെക്കാൻ ആരെയും അനുവദിക്കില്ല. രാത്രി തങ്ങുന്നതിനും അനുവാദമില്ല

Read More

ഖബര്‍സ്ഥാനിലേക്ക് കൊണ്ടുപോകും വഴി ചേലമ്പ്രയില്‍ കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം തടഞ്ഞു

ചേലേമ്പ്ര: കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് പള്ളി ഖബര്‍സ്ഥാനിലേക്കുള്ള വഴിയില്‍ ഏതാനും പേര്‍ ചേര്‍ന്ന് തടഞ്ഞു. രാമനാട്ടുകര ചേലേമ്പ്ര പഞ്ചായത്തിലെ സ്പിന്നിംഗ് മില്ല് പ്രദേശത്ത് മരിച്ച വയോധികയെ അവരുടെ മഹല്ലായ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ചെമ്മല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലേക്ക് ചേലേമ്പ്ര ഇത്‌ലാംകുന്ന് റോഡിലുടെ കൊണ്ടുപോകും വഴിയാണ് തടഞ്ഞത്. ഖബര്‍ സ്ഥാനിലേക്കുള്ള വഴിയല്ലെന്നും കൊവിഡ് ബാധിച്ച് മരിച്ചവരെ ഇതുവഴി കൊണ്ട് പോകരുതെന്നുമാണ് വഴി തടഞ്ഞവരുടെ ആവശ്യം. കല്ലും മരത്തടിയും കൂട്ടിയിട്ട് വഴി അടയ്ക്കുകയും…

Read More

കൊവിഡ് 19: സംസ്ഥാനത്ത് സര്‍വ്വകക്ഷി യോഗം ചൊവ്വാഴ്ച

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി നാളെ സര്‍വ്വകക്ഷി യോഗം ചേരും. 4 മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം. ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.

Read More

സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം യുഡിഎഫ് നിര്‍ത്തിവച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ നടത്തിവന്ന പ്രത്യക്ഷ സമരങ്ങള്‍ യുഡിഎഫ് നിര്‍ത്തിവച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. സര്‍ക്കാരിനെതിരേ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സര്‍ക്കാരിനെതിരെ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചുകൊണ്ടുള്ള സമരങ്ങള്‍ നിര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിദ്യാര്‍ഥി, യുവജന സംഘടനകളും സമരം അവസാനിപ്പിച്ചു. അതേസമയം സര്‍ക്കാരിനെതിരെ മറ്റു മാര്‍ഗങ്ങളിലൂടെയുള്ള പ്രതിഷേധം തുടരും. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാന്‍ കാരണം സര്‍ക്കാര്‍ തന്നെയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Read More

നിര്‍ണായക യോഗം ഇന്ന്; കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന കാര്യത്തില്‍ തീരുമാനമാകും

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ടെന്നാണ് പൊതുനിലപാട്. എന്നിരുന്നാലും കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം തന്നെ സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കേരളം…

Read More

സംസ്ഥാനത്ത് വീട്ടു നമ്പര്‍ ഇല്ലാത്തവര്‍ക്കും വീട് ഇല്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

സംസ്ഥാനത്ത് വീട്ടു നമ്പര്‍ ഇല്ലാത്തവര്‍ക്കും വീട് ഇല്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. വീട് ഇല്ലാത്തവര്‍ക്ക് ഇനി മുതല്‍ റേഷന്‍ കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അക്ഷയ സെന്റര്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് 24 മണിക്കൂറിനകം കാര്‍ഡ് നല്‍കണമെന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്ത് 88.42 ലക്ഷം കാര്‍ഡ് ഉടമകളാണുള്ളത്. 8.22 ലക്ഷം കാര്‍ഡുകള്‍ ഈ സര്‍ക്കാര്‍ പുതിയതായി വിതരണം ചെയ്തു. മാവേലി ഉല്‍പന്നങ്ങള്‍ റേഷന്‍ കടകള്‍ വഴിയും വിതരണം ചെയ്യും. മുന്‍ഗണനാ…

Read More