കോവിഡ് വ്യാപനം; സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക്, ഇന്ന് സര്‍വ കക്ഷി യോഗം
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ,സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോകാതെ തന്നെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രോഗ വ്യാപനത്തെ തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് സര്‍വ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. വിവാഹത്തിന് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും മാത്രമെ പാടുള്ളുവെന്ന നിര്‍ദ്ദേശം ശക്തമായി നടപ്പിലാക്കും. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ കൂട്ടും. കടകളില്‍ അകലം ഉറപ്പാക്കിയിട്ടില്ലെങ്കില്‍ ഉടമകള്‍ക്കെതിരെ നടപടി കൈകൊള്ളും തുടങ്ങിയ നടപടികളാണ്…