Headlines

അനുകൂല സാഹചര്യമല്ല; കേരളത്തിൽ തീയറ്ററുകൾ ഡിസംബർ വരെ തുറക്കില്ല

തീയറ്ററുകൾ തുറക്കുന്നതിന് കേന്ദ്രസർക്കാർ നൽകിയ അനുമതി സ്വാഗതാർഹമല്ലെന്ന് കേരളാ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ. കേരളത്തിലെ സഹാചര്യം തീയറ്ററുകൾ തുറക്കുന്നതിന് അനുകൂലമല്ല. ഡിസംബർ വരെ തീയറ്ററുകൾ തുറക്കില്ല. ജി എസ് ടി, മുൻസിപ്പൽ ടാക്‌സ്, ക്ഷേമനിധി, പ്രളയസെസ് എന്നിവ എടുത്തുമാറ്റാതെ അമ്പത് ശതമാനം സീറ്റുകളുടെ പരിധിയിൽ തീയറ്റർ തുറക്കാനാകില്ല. ഒരു സിനിമ കാണാൻ വന്ന ഏതെങ്കിലും പ്രേക്ഷകന് കൊവിഡ് സ്ഥിരീകരിച്ചതാൽ ആ തീയറ്ററുകൾ അടച്ചിടേണ്ട അവസ്ഥയുണ്ടാകും. കൂടാതെ ജിഎസ്ടി, മുൻസിപ്പൽ ടാക്‌സ് ക്ഷേമനിധി, പ്രളയസെസ്,…

Read More

സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന് ആറ് വര്‍ഷത്തെ തടവും പിഴയും

തിരുവനന്തപുരം: സോളാര്‍ കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധി പ്രഖ്യാപിച്ചു. പ്രതി ബിജു രാധാകൃഷ്ണന് ആറ് വര്‍ഷത്തെ തടവും പിഴയുമാണ് വിധിച്ചത്.   സോളാര്‍ ഉപകരങ്ങളുടെ വിതരണ അവകാശം വാങ്ങിക്കുവാന്‍ മുന്‍ മുഖ്യമന്ത്രിയുടെ വ്യാജ കത്ത് കാട്ടി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് ബിജു രാധാകൃഷ്ണനെതിരെ കോടതിയുടെ വിധി.   2012ലെ കേസില്‍ വിചാരണ ഒരു വര്‍ഷം മുമ്പ് പൂര്‍ത്തിയായിരുന്നു. കോടതിയില്‍ ബിജു രാധകൃഷ്ണന്‍ കുറ്റം സ്വമേധയാ സമ്മതിക്കുകയായിരുന്നു. അതേസമയം, കേസില്‍ ഇതിനകം നാലു വര്‍ഷത്തിലധികം…

Read More

ബലാത്സം​ഗ കേസിൽ വിചാരണ നിർത്തിവെയ്ക്കില്ല; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ വിചാരണ കോവിഡ് സാഹചര്യത്തിൽ നിർത്തി വെയ്ക്കണമെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ വിചാരണ തുടരാം എന്ന്‌ കോടതി നിർദ്ദേശിച്ചു. വിചാരണ രണ്ടു മാസത്തേക്ക് നിർത്തി വെയ്ക്കണം എന്നായിരുന്നു ഫ്രാങ്കോയുടെ ആവശ്യം. കോവിഡ് സാഹചര്യത്തിൽ അഭിഭാഷകർക്ക് അടക്കം കോടതിയിൽ ഹാജരാകാൻ പ്രയാസമുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണ നീട്ടുന്നത് സാക്ഷികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ വിചാരണ തുടരാം എന്ന്‌ കോടതി നിർദ്ദേശിച്ചു. ഈ മാസം അഞ്ചിന്…

Read More

എംപിമാർ നിഴൽ യുദ്ധം നടത്തരുത്, അനുകൂല സാഹചര്യം നശിപ്പിക്കരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

സർക്കാരിനെതിരായ പ്രത്യക്ഷ സമരം നിർത്തിവെച്ച കോൺഗ്രസ് തീരുമാനത്തെ വിമർശിച്ച കെ മുരളീധരന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്തിന്റെ പൊതുതാത്പര്യം മാനിച്ചായിരുന്നു തീരുമാനം. സമരം അവസാനിപ്പിച്ചതിൽ തെറ്റില്ല   ആരെയും ഭയപ്പെടുന്നില്ല. അങ്ങനെ കരുതിയവർക്ക് തെറ്റി. സംഘടനാപരമായ വിവാദങ്ങൾക്കില്ല. എംപിമാർ നിഴൽ യുദ്ധം നടത്തരുത്. സംയമനവും അച്ചടക്കവും പാലിക്കണം. അപസ്വരങ്ങൾ പാർട്ടി പ്രവർത്തകരെ ബാധിക്കില്ല. കൂട്ടായ ചർച്ചയില്ലെന്ന മുരളീധരന്റെ പ്രസ്താവന ദൗർഭാഗ്യകരമാണ്. മുഖ്യമന്ത്രിയുടെ തുടരെയുള്ള ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് സമരം നിർത്താനുള്ള തീരുമാനം സ്വീകരിച്ചത്. അനുകൂല സാഹചര്യം…

Read More

ലൈഫ് മിഷൻ: സിബിഐ അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി; വാദം അടുത്ത വ്യാഴാഴ്ച തുടരും

ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണം തടയില്ലെന്ന് ഹൈക്കോടതി. കേസിൽ സിബിഐക്ക് അന്വേഷണം തുടരാമെന്നും, അന്വേഷണവുമായി സർക്കാർ സഹകരിക്കണമെന്നും കോടതി വാക്കാൽ നിർദേശിച്ചു. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ലൈഫ് മിഷൻ അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് വി ജി അരുൺകുമാർ അഭിപ്രായപ്പെട്ടു. ലൈഫ് മിഷൻ ധാരണാപത്രം ഒപ്പിട്ടത് റെഡ് ക്രസന്റും യൂണിടാക്കും തമ്മിലാണെന്ന് സർക്കാർ വാദിച്ചു. പണം കൈമാറിയത്…

Read More

ലൈഫ് മിഷനിൽ അന്വേഷണം ആരംഭിച്ചതോടെ ഇടതുമുന്നണിക്ക് മുട്ടിടിക്കുന്നുണ്ടെന്ന് ചെന്നിത്തല

സ്വർണക്കടത്തിൽ ആരുടെ നെഞ്ചിടിപ്പാണ് വർധിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തിൽ അന്വേഷണം മുന്നോട്ടുപോയാൽ ആരാണ് ബുദ്ധിമുട്ട് അനുഭവിക്കുകയെന്ന് ഇപ്പോൾ വ്യക്തമായെന്നും ചെന്നിത്തല പരിഹസിച്ചു ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം കൊണ്ട് അഴിമതി മൂടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അഴിമതി മറച്ചുവെക്കാനുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തത്. സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ച് പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകുന്നതിന് പകരം വലിയ അഭിഭാഷകരെ കൊണ്ട് അന്വേഷണം തടസ്സപ്പെടുത്തുകയാണ്. അന്വേഷണം ആരംഭിച്ചതോടെ ഇടതുമുന്നണിക്ക് മുട്ടിടിക്കുന്നുണ്ടെന്നും…

Read More

വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം

ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം. മുഴുവന്‍ സമയവും വൈദ്യുതിയെന്നത് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വിദൂര സ്വപ്നം മാത്രമായി തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ നേട്ടം. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ലോക്സഭയില്‍ പങ്കുവച്ച വിവരങ്ങളനുസരിച്ച് കേരളം, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, തമിഴ്നാട് എന്നീ എട്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഗ്രാമീണ മേഖലയില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാകുന്നത്. ഹരിയാന, സിക്കിം, ജമ്മു, ലഡാക്, മിസോറം, അരുണാചല്‍ പ്രദേശ് തുടങ്ങിയ…

Read More

സമരം നിർത്തരുതായിരുന്നു, എംഎൽഎ ആകാനില്ലെന്നും കെ മുരളീധരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി കെ മുരളീധരൻ എംപി. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്ന പതിവില്ലെന്നും താനുടനെ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു   കഴിഞ്ഞ ദിവസം പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ മുരളീധരൻ രാജി വെച്ചിരുന്നു. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കമാണെന്ന് വാർത്തകൾ വന്നിരുന്നു. ഇതാണ് കെ മുരളീധരൻ തള്ളിക്കളഞ്ഞിരിക്കുന്നത്.   എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ല. ഞങ്ങളാരും ഇവിടെ വന്ന് സേവനം ചെയ്യേണ്ട ആവശ്യമില്ല. എല്ലായിടത്തും മന്ത്രിമാരാകാനും അനുയോജ്യരായ…

Read More

കാരാട്ട് ഫൈസൽ സ്വർണക്കടത്തിൽ വൻ നിക്ഷേപം നടത്തിയിരുന്നതായി കസ്റ്റംസ്

കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസൽ സ്വർണക്കടത്ത് കേസിൽ വൻ നിക്ഷേപം നടത്തിയിരുന്നതായി കസ്റ്റംസ് അധികൃതർ. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിൽ വർഷങ്ങളായി കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്നും കസ്റ്റംസ് സൂചന നൽകി   ഇന്ന് പുലർച്ചെയാണ് കാരാട്ട് ഫൈസലിന്റെ വീട്ടിൽ കസ്റ്റംസ് പ്രിവന്റീവ് സംഘം രെയ്ഡിനെത്തിയതും തുടർന്ന് കസ്റ്റഡിയിലെടുത്തതും. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികൾ നടത്തിയ സ്വർണക്കടത്തിലെല്ലാം തന്നെ ഫൈസലിന് വലിയ നിക്ഷേപമുള്ളതായാണ് കസ്റ്റംസ് പറയുന്നത്. 400 കിലോ സ്വർണമെങ്കിലും പ്രതികൾ നയതന്ത്ര ചാനൽ വഴി പ്രതികൾ കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ്…

Read More

റേഷൻ അറിയിപ്പ്

2020 സെപ്റ്റംബര്‍ മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും 03.10.2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നതായി കേരള സർക്കാർ ഭക്ഷ്യ-പൊതുവിതര വകുപ്പ് അറിയിക്കുന്നു.

Read More