Headlines

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ (82), പൂവാര്‍ സ്വദേശി ശശിധരന്‍ (63),…

Read More

കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം: മൂന്നുപേർക്ക് സസ്‌പെന്‍ഷൻ; പ്രതിഷേധവുമായി ഡോക്ടർമാർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് രോഗിയുടെ ശരീരത്തിൽ പുഴുവരിച്ച സംഭവത്തിൽ നടപടി. മൂന്ന് പേരെ സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളജിലെ കൊവിഡ് ചികിത്സയുടെ ചുമതലയുള്ള നോഡൽ ഓഫീസർ ഡോക്ടർ അരുണ, രോഗി ചികിത്സയിൽ കഴിഞ്ഞ ആറാം വാർഡിലെ രണ്ട് ഹെഡ് നഴ്സുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.   ചികിത്സയിലുണ്ടായിരുന്ന വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിൻ്റെ ശരീരത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ നടപടി. സംഭവത്തിൽ ആറാം വാർഡിലെ…

Read More

സപ്ലൈകോ ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവം; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കല്‍പറ്റ: ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവത്തില്‍ സപ്ലൈകോ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഗോഡൗണ്‍ മാനേജരും ഓഫീസര്‍ ഇന്‍ ചാര്‍ജുമായ ഇമാനുവലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ന്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ക്രമക്കേടില്‍ പങ്കുള്ള റേഷന്‍ കടകള്‍ കണ്ടെത്തി ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. റേഷന്‍ കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് റേഷന്‍കടകളുടെ ലൈസന്‍സ് ഇതിനോടകം തന്നെ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.  

Read More

കൊല്ലം ശക്തികുളങ്ങര ഫിഷിങ്ങ് ഹാര്‍ബറിൽ 71പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം: 71 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ കൊല്ലം ശക്തികുളങ്ങര ഫിഷിങ്ങ് ഹാര്‍ബര്‍ അടച്ചിട്ടു. ആന്റിജന്‍ പരിശോധനയിലാണ് മത്സ്യകച്ചവടക്കാര്‍ ഉള്‍പ്പടെ 71 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയില്‍ ഇന്നലെ 633 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.   ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 5 പേര്‍ക്കും, സമ്പര്‍ക്കം മൂലം 620 പേര്‍ക്കും, ഉറവിടം വ്യക്തമല്ലാത്ത 7 പേര്‍ക്കും, ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചട്ടുണ്ട്. ജില്ലയില്‍ ഇന്നലെ 213 പേര്‍ രോഗമുക്തി നേടി.

Read More

അറസ്റ്റ് ചെയ്യാൻ തക്ക തെളിവുകളില്ല; കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനെ വിട്ടയച്ചു. ഒരു ദിവസത്തിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ഫൈസലിനെ വിട്ടയച്ചത്   കാരാട്ട് ഫൈസലിനെ അറസ്റ്റ് ചെയ്യാൻ തക്ക തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവവസാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്ത്. സന്ദീപ് നായരുടെ ഭാര്യയുടെയും സ്വപ്‌ന സുരേഷിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.   കൊടുവള്ളിയിൽ നിന്നെത്തിയ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് ഫൈസൽ വീട്ടിലേക്ക് മടങ്ങിയത്. ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന

Read More

സമ്പൂർണ ലോക്ക് ഡൗൺ ഇല്ല; ജില്ലാ കലക്ടർമാർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും ചീഫ് സെക്രട്ടറി

നാളെ മുതൽ സംസ്ഥാനത്ത് അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന സർക്കാർ ഉത്തരവ് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തി ചീഫ് സെക്രട്ടറി. സമ്പൂർണ ലോക്ക് ഡൗൺ ഇല്ല. കടകളും ചന്തകളും അടച്ചിടില്ല   എവിടെയൊക്കെയാണ് രോഗവ്യാപനമെന്നും എവിടെയൊക്കെയാണ് നിയന്ത്രണം വേണ്ടതെന്നും പരിശോധിച്ച് ജില്ലാ കലക്ടർക്ക് ഉചിതമായ നടപടിയെടുക്കാം. സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കുന്നതിൽ അർഥമില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു   പൊതുസ്ഥലത്ത് ആളുകൾ കൂട്ടംകൂടുന്നതും സംഘടിക്കുന്നതും രോഗവ്യാപനത്തിന് വഴിവെക്കുന്നതിനാൽ ഒക്ടോബർ 30 വരെ അഞ്ച് പേരിൽ കൂടുതൽ…

Read More

ചെന്നിത്തലക്ക് വാങ്ങി നൽകിയെന്ന് പറയുന്ന ഫോണിന് വില ഒരു ലക്ഷത്തിലധികം; വാങ്ങിയത് ലുലു മാളിൽ നിന്ന്

സ്വപ്‌ന സുരേഷിന്റെ നിർദേശത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതത്‌ലക്ക് വാങ്ങി നൽകിയെന്ന് യൂനിടാക് എംഡി വെളിപ്പെടുത്തിയ ഫോണിന്റെ വില ഒരു ലക്ഷത്തിലധിം. അഞ്ച് ഐ ഫോണുകളാണ് വാങ്ങിയത്. അഞ്ചും കൊച്ചിയിലെ ലുലു മാളിൽ നിന്നാണ് വാങ്ങിയതെന്ന് യൂനിടാക് എംഡി സന്തോഷ് ഈപ്പൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു   2019 നവംബർ 29നാണ് മൊബൈൽ പോൺ വാങ്ങിയത്. 3.93 ലക്ഷം രൂപക്കായിരുന്നു പർച്ചേസ്. ഇതിൽ ചെന്നിത്തലക്ക് നൽകിയെന്ന് പറയപ്പെടുന്ന ഫോണിന് വില 1.08 ലക്ഷം രൂപ വില വരും….

Read More

144 പ്രഖ്യാപിക്കാൻ സർക്കാരിന് അവകാശമില്ല, സമരങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമെന്ന് കെ മുരളീധരൻ

സംസ്ഥാനത്ത് അടുത്ത ദിവസം മുതൽ ആൾക്കൂട്ടങ്ങളെ വിലക്കി കൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ കെ മുരളീധരൻ എംപി. കണ്ടെയ്ൻമെന്റ് സോൺ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാൻ സർക്കാരിന് അവകാശമില്ല. ഈ തീരുമാനത്തെ കോൺഗ്രസിന് ലംഘിക്കേണ്ടി വരും. സമരങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമാണിതെന്നും കെ മുരളീധരൻ പറഞ്ഞു രോഗവ്യാപനം എന്ന പേരിൽ 144 പ്രഖ്യാപിക്കുന്നത് തെറ്റാണ്. 144 ലംഘിക്കേണ്ടി വരും. കേസ് എടുക്കുന്നുണ്ടെങ്കിൽ എടുക്കട്ടെ. കുറച്ചു മാസം കഴിഞ്ഞാൽ ആ കേസ് കോൺഗ്രസ് തന്നെ കൈകാര്യം ചെയ്യും. കള്ളക്കടത്തുകാരിലും കരിഞ്ചന്തക്കാരിലുമാണ് സിപിഎമ്മിന്റെ…

Read More

ബിൽ ഉടൻ അടച്ചില്ലെങ്കിൽ വി​ച്ഛേദിക്കേണ്ടി വരുമെന്ന്​ കെ.എസ്​.ഇ.ബി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​ഡൗ​ണി​ൽ ന​ൽ​കി​യ​തൊ​ഴി​കെ ബി​ല്ലു​ക​ൾ ഉ​ട​ൻ അ​ട​യ്​​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ക​ണ​ക്​​ഷ​ൻ വി​ച്ഛേ​ദി​ക്ക​ൽ അ​ട​ക്കം ന​ട​പ​ടി​ക​ളി​ലേ​ക്ക്​ പോ​കു​മെ​ന്നും വൈ​ദ്യു​തി ബോ​ർ​ഡ്. ലോ​ക്​​ഡൗ​ണി​ൽ എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ബി​ല്ലു​ക​ളി​ൽ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍കി​യി​രു​ന്നു. ഗാ​ര്‍ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഏ​പ്രി​ല്‍ 20 മു​ത​ല്‍ ജൂ​ണ്‍ 19 വ​രെ കാ​ല​യ​ള​വി​ല്‍ ന​ല്‍കി​യ ബി​ല്ലു​ക​ള്‍‌ ഡി​സം​ബ​ര്‍ 31 വ​രെ സ​ര്‍ചാ​ര്‍ജോ പ​ലി​ശ​യോ കൂ​ടാ​തെ അ​ട​യ്ക്കു​ന്ന​തി​നും ആ​വ​ശ്യ​മെ​ങ്കി​ല്‍ ത​വ​ണ​ക​ളാ​യി അ​ട​യ്ക്കു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ട്. ബി​ല്ലു​ക​ളി​ല്‍ 175 കോ​ടി​യോ​ളം സ​ബ്‌​സി​ഡി​യും ന​ല്‍കി. എ​ല്ലാ വ്യാ​വ​സാ​യി​ക/​വാ​ണി​ജ്യ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ക്കും മാ​ര്‍ച്ച്, ഏ​പ്രി​ൽ, മേ​യ്…

Read More

സംസ്ഥാനത്ത് കോവിഡ് നിരോധനാജ്ഞ

സംസ്ഥാനത്തെ കോവിഡ് വ്യാപനം തടയാന്‍ നിനിരോധനാജ്ഞയുമായി സര്‍ക്കാര്‍. പൊതു സ്ഥലങ്ങളിലെ ഒത്തുകൂടല്‍ നിരോധിച്ചു കൊണ്ടാണ് പുതിയ ഉത്തരവ്. അഞ്ച് പേരില്‍ കൂടുതലുളള ആള്‍ക്കൂട്ടങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും നേരത്തെ നല്‍കിയ ഇളവുകള്‍ തുടരും. സിആര്‍പിസി 144 പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കലക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിരോധനാജ്ഞ ഒരുമാസം വരെ തുടരും

Read More