Headlines

ലൈഫ് മിഷൻ: സിബിഐ അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി; വാദം അടുത്ത വ്യാഴാഴ്ച തുടരും

ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണം തടയില്ലെന്ന് ഹൈക്കോടതി. കേസിൽ സിബിഐക്ക് അന്വേഷണം തുടരാമെന്നും, അന്വേഷണവുമായി സർക്കാർ സഹകരിക്കണമെന്നും കോടതി വാക്കാൽ നിർദേശിച്ചു. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ലൈഫ് മിഷൻ അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് വി ജി അരുൺകുമാർ അഭിപ്രായപ്പെട്ടു. ലൈഫ് മിഷൻ ധാരണാപത്രം ഒപ്പിട്ടത് റെഡ് ക്രസന്റും യൂണിടാക്കും തമ്മിലാണെന്ന് സർക്കാർ വാദിച്ചു. പണം കൈമാറിയത്…

Read More

ലൈഫ് മിഷനിൽ അന്വേഷണം ആരംഭിച്ചതോടെ ഇടതുമുന്നണിക്ക് മുട്ടിടിക്കുന്നുണ്ടെന്ന് ചെന്നിത്തല

സ്വർണക്കടത്തിൽ ആരുടെ നെഞ്ചിടിപ്പാണ് വർധിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തിൽ അന്വേഷണം മുന്നോട്ടുപോയാൽ ആരാണ് ബുദ്ധിമുട്ട് അനുഭവിക്കുകയെന്ന് ഇപ്പോൾ വ്യക്തമായെന്നും ചെന്നിത്തല പരിഹസിച്ചു ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം കൊണ്ട് അഴിമതി മൂടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അഴിമതി മറച്ചുവെക്കാനുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തത്. സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ച് പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകുന്നതിന് പകരം വലിയ അഭിഭാഷകരെ കൊണ്ട് അന്വേഷണം തടസ്സപ്പെടുത്തുകയാണ്. അന്വേഷണം ആരംഭിച്ചതോടെ ഇടതുമുന്നണിക്ക് മുട്ടിടിക്കുന്നുണ്ടെന്നും…

Read More

വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം

ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം. മുഴുവന്‍ സമയവും വൈദ്യുതിയെന്നത് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വിദൂര സ്വപ്നം മാത്രമായി തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ നേട്ടം. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ലോക്സഭയില്‍ പങ്കുവച്ച വിവരങ്ങളനുസരിച്ച് കേരളം, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, തമിഴ്നാട് എന്നീ എട്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഗ്രാമീണ മേഖലയില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാകുന്നത്. ഹരിയാന, സിക്കിം, ജമ്മു, ലഡാക്, മിസോറം, അരുണാചല്‍ പ്രദേശ് തുടങ്ങിയ…

Read More

സമരം നിർത്തരുതായിരുന്നു, എംഎൽഎ ആകാനില്ലെന്നും കെ മുരളീധരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി കെ മുരളീധരൻ എംപി. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്ന പതിവില്ലെന്നും താനുടനെ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു   കഴിഞ്ഞ ദിവസം പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ മുരളീധരൻ രാജി വെച്ചിരുന്നു. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കമാണെന്ന് വാർത്തകൾ വന്നിരുന്നു. ഇതാണ് കെ മുരളീധരൻ തള്ളിക്കളഞ്ഞിരിക്കുന്നത്.   എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ല. ഞങ്ങളാരും ഇവിടെ വന്ന് സേവനം ചെയ്യേണ്ട ആവശ്യമില്ല. എല്ലായിടത്തും മന്ത്രിമാരാകാനും അനുയോജ്യരായ…

Read More

കാരാട്ട് ഫൈസൽ സ്വർണക്കടത്തിൽ വൻ നിക്ഷേപം നടത്തിയിരുന്നതായി കസ്റ്റംസ്

കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസൽ സ്വർണക്കടത്ത് കേസിൽ വൻ നിക്ഷേപം നടത്തിയിരുന്നതായി കസ്റ്റംസ് അധികൃതർ. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിൽ വർഷങ്ങളായി കാരാട്ട് ഫൈസലിന് ബന്ധമുണ്ടെന്നും കസ്റ്റംസ് സൂചന നൽകി   ഇന്ന് പുലർച്ചെയാണ് കാരാട്ട് ഫൈസലിന്റെ വീട്ടിൽ കസ്റ്റംസ് പ്രിവന്റീവ് സംഘം രെയ്ഡിനെത്തിയതും തുടർന്ന് കസ്റ്റഡിയിലെടുത്തതും. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികൾ നടത്തിയ സ്വർണക്കടത്തിലെല്ലാം തന്നെ ഫൈസലിന് വലിയ നിക്ഷേപമുള്ളതായാണ് കസ്റ്റംസ് പറയുന്നത്. 400 കിലോ സ്വർണമെങ്കിലും പ്രതികൾ നയതന്ത്ര ചാനൽ വഴി പ്രതികൾ കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ്…

Read More

റേഷൻ അറിയിപ്പ്

2020 സെപ്റ്റംബര്‍ മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും 03.10.2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നതായി കേരള സർക്കാർ ഭക്ഷ്യ-പൊതുവിതര വകുപ്പ് അറിയിക്കുന്നു.

Read More

നൂറ്‌ സ്‌കൂളിലെ വിദ്യാർഥികളുടെ പഠനം ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

തിരുവനന്തപുരം:നൂറ്‌ സ്‌കൂളിലെ വിദ്യാർഥികളുടെ പഠനം ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അടിസ്ഥാനസൗകര്യ വികസന പദ്ധതിയിൽപ്പെടുത്തി കൈറ്റ്‌ (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) നവീകരിച്ചത്‌ 100 സ്‌കൂൾ. 434 കോടി രൂപ ചെലവിട്ടാണ്‌ നിർമാണം. അഞ്ച്‌ കോടി രൂപ ചെലവിട്ട്‌ 141സ്‌കൂളും മൂന്ന്‌ കോടി ചെലവിട്ട്‌ മുന്നൂറിലധികം സ്‌കൂളുകളുമാണ്‌ സംസ്ഥാനത്താകെ നവീകരിക്കുന്നത്‌. അഞ്ചുകോടിയുടെ 67 സ്‌കൂളും മൂന്ന്‌ കോടിയുടെ 33 സ്‌കൂളും നവീകരണം കഴിഞ്ഞ്‌ നാടിന്‌ കൈമാറിയിരുന്നു‌. അഞ്ച്‌ കോടിയുടെ നാല്‌…

Read More

സ്വർണക്കടത്ത് കേസ്: കാരാട്ട് ഫൈസൽ കസ്റ്റഡിയിൽ, വീട്ടിൽ കസ്റ്റംസ് റെയ്ഡ്

സ്വർണക്കടത്ത് കേസിൽ കോഴിക്കോട് കൊടുവള്ളി നഗരസഭ കൗൺസിലറായ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ ഫൈസലിന്റെ വീട്ടിൽ നടന്ന റെയ്ഡിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ഫൈസലിന്റെ കൊടുവള്ളിയിലെ വീട്ടിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. ഇവിടെ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡി.   കൊടുവള്ളി നഗരസഭ 27ാം വാർഡ് അംഗമായ ഫൈസലിനെ നേരത്തെ കരിപ്പൂർ സ്വർണക്കടത്ത് കേസിലും പ്രതി ചേർത്തിരുന്നു. ഈ കേസുകളിലെ പ്രതികളുമായി ഫൈസലിന് ബന്ധമുണ്ടെന്ന് ഡിആർഐ കണ്ടെത്തിയിരുന്നു….

Read More

എം.ശിവശങ്കറിന് സസ്പെന്‍ഷന്‍ ദിവസം മുതല്‍ ഒരു വര്‍ഷത്തേക്ക് അവധി അനുവദിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സെക്രട്ടറി എം. ശിവശങ്കറിന് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ അവധി അനുവദിച്ചു. നിലവില്‍ സസ്പെന്‍ഷനിലുള്ള ശിവശങ്കറിന് ജുലൈ ഏഴ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അവധി നല്‍കിയിരിക്കുന്നത്.   നേരത്തെ ശിവശങ്കറിനെ സര്‍വീസില്‍നിന്നും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് സസ്‌പെന്‍ഷന്‍ നാല് മാസത്തേക്ക് നീട്ടുകയും ചെയ്തു. നിലവില്‍ സസ്‌പെന്‍ഷനിലാണ് ഇദ്ദേഹം.   സസ്പെന്‍ഷനിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കുന്ന നടപടി അസാധാരണമാണ്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി…

Read More

അനുമതി കിട്ടിയാലും തീയേറ്ററുകള്‍ തുറക്കാനില്ല; കേരള ഫിലിം ചേംബര്‍

കൊച്ചി: ലോക്ക്ഡൗണ്‍ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി കിട്ടിയാലും തുറക്കാനില്ലെന്ന് കേരള ഫിലിം ചേംബര്‍. വിനോദ നികുതി ഒഴിവാക്കുക, ജിഎസ്ടി ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാരിന്റെ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഫിലിം ചേംബര്‍ തീരുമാനം.   സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം ഉപയോഗിച്ചു ഒക്ടോബര്‍ 15 മുതല്‍ തിയേറ്ററുകള്‍ തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കും. കണ്ടെയ്ന്‍മെന്റ് സോണിനുപുറത്തുള്ള തീയേറ്ററുകള്‍, മള്‍ട്ടിപ്ലക്സുകള്‍ എന്നിവ…

Read More