തിരിച്ചറിയല്‍ രേഖകള്‍ അപരിചിതര്‍ക്ക് കൈമാറരുതെന്ന മുന്നറിയിപ്പുമായി കേരളാ പോലിസ്
തിരുവനന്തപുരം: തിരിച്ചറിയല്‍ രേഖകള്‍ അപരിചിതര്‍ക്ക് കൈമാറരുതെന്ന മുന്നറിയിപ്പുമായി കേരളാ പോലിസ്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി, ഡ്രൈവിങ് ലൈസന്‍സ്, മാര്‍ക്ക് ലിസ്റ്റ് മുതലായവയോ, ഒപ്പോ, ഒടിപി യോ അപരിചിതര്‍ക്ക് ഇന്റര്‍നെറ്റ് വഴി കൈമാറരുത്. തട്ടിപ്പുകാര്‍ ഇവ ഉപയോഗിച്ച് നിങ്ങളുടെ പേരില്‍ ബാങ്ക് ലോണോ , സിം കാര്‍ഡോ കരസ്ഥമാക്കുകയോ, മറ്റു ശിക്ഷാര്‍ഹമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പോലിസിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ നടക്കുന്നാതായി പോലിസ് അറിയിച്ചു.ഇത്തരത്തിലുള്ള പരാതി ലഭിച്ചതിനെ…
