Headlines

സംസ്ഥാനത്ത് ഇന്ന് പുതുതായി 7 ഹോട്ട്സ്പോട്ടുകൾ കൂടി; 23 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

ഇന്ന് സംസ്ഥാനത്ത് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (7), ആതിരമ്പുഴ (15), അയ്മനം (11, 19), ചിറക്കടവ് (20), എറണാകുളം ജില്ലയിലെ ചോറ്റാനിക്കര (സബ് വാര്‍ഡ് 7, 12), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 725 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന്…

Read More

രോഗിയെ പുഴുവരിച്ച സംഭവം: നാളെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഒപി ബഹിഷ്‍കരണം

തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തിൽ എടുത്ത നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ പ്രവർത്തകരുടെ പ്രതിഷേധം ശക്തമാവുകയാണ്. ഇതിൻറെ ഭാഗമായി നാളെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഒപി ബഹിഷ്‍കരണം നടക്കും. നാളെ എട്ടുമുതല്‍ പത്തുമണിവരെയാണ് ഒപി ബഹിഷ്കരിക്കുക.   രോഗിയെ പുഴുവരിച്ച സംഭവത്തിലെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. ഇത് നടപ്പിലായില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ അനിശ്ചികാല പണിമുടക്ക് ആരംഭിക്കും. എന്നാൽ കൊവിഡ് വാര്‍ഡ്, അത്യാഹിത വിഭാഗം എന്നിവയെ ബാധിക്കാത്ത രീതിയിൽ ആകും സമരമെന്ന് കെജിഎംസിടിഎ അറിയിച്ചു. കൂടാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍…

Read More

സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസര്‍ഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരുകാവ് സ്വദേശി കൃഷ്ണന്‍നായര്‍ (83), ആനയറ സ്വദേശി അശോകന്‍ (75),…

Read More

ഇന്ന് ഗജ ദിനം;മുത്തങ്ങ ആനപ്പന്തിയില്‍ ആനയൂട്ട് നടത്തി

ഒക്ടോബര്‍ 4 ഗജദിനത്തോടനുബന്ധിച്ച് മുത്തങ്ങ ആനപ്പന്തിയില്‍ ആനയൂട്ട് നടത്തി. പന്തിയിലെ 10 ആനകള്‍ക്കാണ്  ആനയൂട്ട് നടത്തിയത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പുറമേനിന്നുള്ള ആളുകള്‍ക്ക് ഇത്തവണ ആനയൂട്ട് ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. വനം വകുപ്പിന്റെ നേതൃത്വത്തിലാണ് ആനകള്‍ക്ക് ആനയൂട്ട് നടത്തിയത്. പന്തിയിലെ പത്ത് ആനകള്‍ക്കാണ് ആനയൂട്ട് നല്‍കിയത്. കുട്ടിയാനകളായ അമ്മു, ചന്തു എന്നിവയ്ക്കുപുറമേ കുങ്കിയാനകളായ  പ്രമുഖ, കുഞ്ചു, സൂര്യ, വിക്രം, ഭരത്, ഉണ്ണികൃഷ്ണന്‍, ചന്ദ്രനാഥ്, സുന്ദരി, എന്നീ ആനകള്‍ക്കാണ് ആനയൂട്ട് നല്‍കിയത്. സാധാരണ കൊടുക്കുന്ന ഭക്ഷണത്തിന് പുറമെ  പഴവര്‍ഗ്ഗങ്ങളും മധുരപലഹാരങ്ങളും അടങ്ങിയതായ…

Read More

ദന്താശുപത്രിയില്‍വെച്ച് കുത്തേറ്റ വനിതാ ഡോക്ടര്‍ മരിച്ചു; സുഹൃത്ത് ഒളിവില്‍

ന്താശുപത്രിയിൽവെച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന വനിത ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ.സോന (30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവാഴ്ച്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയിൽവെച്ച് സോനയ്ക്ക് കുത്തേറ്റത്. സുഹൃത്തും ദന്താശുപത്രിയുടെ പാർട്ണറുമായ മഹേഷാണ് വനിതാ ഡോക്ടറെ കുത്തിപരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽപോയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി സോനയും പാവറട്ടി സ്വദേശിയായ മഹേഷും ചേർന്നാണ് ദന്താശുപത്രി നടത്തിവരുന്നത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സോനയും ബന്ധുക്കളും കഴിഞ്ഞ ചൊവ്വാഴ്ച മഹേഷിനെതിരേ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് മഹേഷ്…

Read More

സാനിറ്റൈസർ നി​ർ​മാ​ണ​ത്തി​നു​ള്ള സ്പിരിറ്റ് തേനിൽ ചേർത്ത് കു​ടി​ച്ച് ചികിത്സയിലായിരുന്ന യു​വാ​വ് മരിച്ചു

മൂ​ന്നാ​ർ:ഇടുക്കി ചിത്തിരപുരത്ത് വ്യാജമദ്യം കഴിച്ച് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ഹോംസ്റ്റേ ജീവനക്കാരൻ കാസർഗോഡ് സ്വദേശി ജോബി എന്ന് വിളിക്കുന്ന ഹരീഷ് (33) ആണ് മരിച്ചത്. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാൾക്കൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹോംസ്റ്റേ ഉടമ തങ്കച്ചന്റെ നില ഗുരുതരമായി തുടരുകയാണ്. ചിത്തിരപുരത്തെ ഹോം സ്റ്റേയിൽ വച്ച് കഴിഞ്ഞ 28ന് സാനിറ്റൈസർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സ്പിരിറ്റ് തേനിൽ ചേർത്ത് കഴിക്കുകയായിരുന്നു. കുടുംബമായി ഇവിടെ എത്തിയ തൃശൂർ സ്വദേശിക്കൊപ്പമാണ് ഇവർ മദ്യപിച്ചത്. തിരിച്ച് വീട്ടിലേക്ക് പോകും…

Read More

കെപിസിസി ഓഫീസ് ജീവനക്കാരന് കൊവിഡ്; മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കെപിസിസി ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മുല്ലപ്പള്ളി നിരീക്ഷണത്തിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പർക്ക പട്ടികയിൽ മുല്ലപ്പള്ളിയും ഉൾപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് നേരത്തെ ഡെപ്യൂട്ടി മേയർ ഉൾപ്പെടെ ഏഴ് കൗൺസിലർമാർക്കും 12 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതായി മേയർ കെ ശ്രീകുമാർ അറിയിച്ചിരുന്നു.  

Read More

കൊല്ലം പത്താനാപുരത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു

കൊല്ലം പത്തനാപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ചു. പത്തനാപുരം മാങ്കോട് ചരിവിള വീട്ടിൽ രാജീവ്-സിന്ധു ദമ്പതിമാരുടെ മകൾ ആദിത്യയെന്ന പത്ത് വയസ്സുകാരിയാണ് മരിച്ചത്. മാങ്കോട് സ്‌കൂൾ വിദ്യാർഥിനിയാണ് പുലർച്ചെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റതായി രക്ഷിതാക്കൾ കണ്ടത്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവല്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.  

Read More

നിലപാട് മാറ്റി യുഡിഎഫ്: സർക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരം തുടങ്ങും

കൊവിഡ് വ്യാപനം കണക്കിലെടുത്ത് സർക്കാരിനെതിരായ പ്രത്യക്ഷ സമരം അവസാനിപ്പിക്കുകയാണെന്ന നിലപാടിൽ മലക്കം മറിഞ്ഞ് യുഡിഎഫ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരത്തിനിറങ്ങുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ അറിയിച്ചു. ഈ മാസം 12ന് നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ സമരം നടത്താനാണ് തീരുമാനം   സമരം അവസാനിപ്പിച്ചതിനെതിരെ കോൺഗ്രസിൽ പരസ്യ പ്രതികരണങ്ങൾ വന്നിരുന്നു. കെ മുരളീധരൻ ഉൾപ്പെടെ ഇതിനെ വിമർശിച്ചു. എന്നാൽ ജനതാത്പര്യം നോക്കിയാണ് സമരം നിർത്തിയതെന്നായിരുന്നു എം എം ഹസൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ നിലപാടിൽ…

Read More

കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നു വീണ് പരുക്കേറ്റ രണ്ട് പേരും മരിച്ചു

കൊച്ചി ബി ഒ ടി പാലത്തിന് സമീപം നാവികസേനാ ഗ്ലൈഡർ തകർന്നുവീണ് രണ്ട് പേർ മരിച്ചു. സുനിൽകുമാർ, രാജീവ് ഝാ എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.   ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഐഎൻഎസ് സഞ്ജീവനിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ നാവിക സേനയുടെ ക്വാർട്ടേഴ്‌സിൽ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം നടന്നത്.

Read More