Headlines

പ്രാദേശിക റിപ്പോർട്ടർമാർക്ക് അവസരം

  മലബാർ കേന്ദ്രമായി പ്രവർത്തിക്കുന്നതും ഏറെ പ്രചാരത്തിലുള്ളതുമായ മെട്രോ മലയാളം ദിനപത്രം/ മെട്രോ മലയാളം വെബ് പോർട്ടൽ എന്നിവയിലേക്ക് പ്രാദേശിക റിപ്പോർട്ടർമാരെ ആവശ്യമുണ്ട്. പത്രപ്രവർത്തന രംഗത്ത് മുൻ പരിചയം അഭികാമ്യം. ആകർഷകമായ ശമ്പളവും , മറ്റ് ആനുകൂല്യങ്ങളും താൽപര്യമുള്ളവർ താഴെ കാണുന്ന ഇമെയിൽ/ വാട്സാപ്പിലേക്കോ അപേക്ഷിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 30 Email: [email protected] https://wa.me/919349009009 സംശയങ്ങൾക്ക് 9349009009 നമ്പറിൽ ബന്ധപ്പെടുക.

Read More

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 54,563 സാമ്പിളുകൾ; 95 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,563 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 31,04,878 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2,07,429 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.   95 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 24, കണ്ണൂർ…

Read More

കൊട്ടാരക്കരയിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 56കാരൻ അറസ്റ്റിൽ

കൊട്ടാരക്കരയില്‍ എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ 56 കാരന്‍ അറസ്റ്റിലായി. സംഭവത്തില്‍ ചക്കുവരയ്ക്കല്‍ സ്വദേശി തുളസീധരന്‍ പിള്ളയാണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.   കുട്ടിയുടെ വീട്ടില്‍ വയറിംഗ് ജോലിക്ക് എത്തിയതായിരുന്നു പ്രതി. ഇതിനിടെ വീട്ടില്‍ ആളില്ലാതിരുന്ന സയത്താണ് സംഭവം. പിന്നീട് മാതാപിതാക്കളോട് കുട്ടി വിവരം പറഞ്ഞതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 32 ഹോട്ട്സ്പോട്ടുകൾ കൂടി; 22 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 32 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 724 ഹോട്ട് സ്പോട്ടുകളാണുള്ളത്.   22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവന്തപുരം നെടുമങ്ങാട് സ്വദേശി രാജൻ (47), കിളിമാനൂർ സ്വദേശി മൂസ കുഞ്ഞ് (72), കമലേശ്വരം സ്വദേശിനി വത്സല (64), വാമനാപുരം സ്വദേശി രഘുനന്ദൻ (60), നെല്ലുവിള സ്വദേശി ദേവരാജൻ (56), അമ്പലത്തിൻകര സ്വദേശിനി വസന്തകുമാരി (73), വള്ളക്കടവ് സ്വദേശി ബോണിഫേസ് ആൾബർട്ട് (68),…

Read More

ഇന്ന് 4476 പേർ രോഗമുക്തി നേടി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 80,818 പേർ

സംസ്ഥാനത്ത്  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4476 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 906, കൊല്ലം 284, പത്തനംതിട്ട 131, ആലപ്പുഴ 486, കോട്ടയം 202, ഇടുക്കി 115, എറണാകുളം 402, തൃശൂർ 420, പാലക്കാട് 186, മലപ്പുറം 641, കോഴിക്കോട് 278, വയനാട് 92, കണ്ണൂർ 204, കാസർഗോഡ് 129 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 80,818 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,39,620 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി…

Read More

സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4476 പേർക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296, കാസര്‍ഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവന്തപുരം നെടുമങ്ങാട്…

Read More

മികവിന്റെ കേന്ദ്രങ്ങളായി മാറിയ 90 സ്‌കൂളുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു; വയനാട് ജില്ലയില്‍ നാല് സ്‌കൂളുകള്‍

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായ 90 സ്‌കൂളുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കിഫ്ബിയില്‍ നിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ച് നാല് കെട്ടിടങ്ങളും മൂന്നു കോടി രൂപ ചെലവിട്ട് 20 കെട്ടിടങ്ങളും പഌന്‍ഫണ്ട് പ്രയോജനപ്പെടുത്തി 62 കെട്ടിടങ്ങളും നബാര്‍ഡിന്റെ സഹായം ഉപയോഗിച്ച് നാലു കെട്ടിടങ്ങളുമാണ് സ്‌കൂളുകള്‍ക്കായി നിര്‍മിച്ചതെന്ന് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ഉദ്ഘാടനത്തില്‍ പറഞ്ഞു. വയനാട് ജില്ലയില്‍ പനമരം പഞ്ചായത്തിലെ നീര്‍വാരം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് 52.21 ലക്ഷം രൂപ ചെവലിട്ട്…

Read More

ബൈക്കുകൾ കൂട്ടിയിടിച്ച് കാസർകോട് യുവാവ് മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

കാസർകോട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൂച്ചക്കാട് തെക്കുപുറം സ്വദേശി അൻസാറാണ്(22) മരിച്ചത്. ജോലിക്കിടെ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോകും വഴി മറ്റൊരു ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അൻസാറിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റേ ബൈക്കിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി  

Read More

രോഗിയെ പുഴുവരിച്ച സംഭവം: നടപടി പിൻവലിക്കാനാവശ്യപ്പെട്ട് ഡോക്ടർമാരുടെ പ്രതിഷേധം; നോഡൽ ഓഫീസർ സ്ഥാനത്ത് നിന്ന് കൂട്ടരാജി

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരെ സ്വീകരിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ സമരം ശക്തമാക്കി. രാവിലെ രണ്ട് മണിക്കൂർ ഇവർ ഒപി ബഹിഷ്‌കരിച്ചു. പിന്നാലെ റിലേ സത്യാഗ്രഹം ആരംഭിച്ചു   കൊവിഡ് ഇതര ഡ്യൂട്ടികൾ ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പും ഡോക്ടർമാർ നൽകിയിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയതിന് ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്തു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് ശേഷമാണ് സമരം ശക്തമാക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.   അതേസമയം നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയതിന്…

Read More

കോവിഡ് ജാഗ്രത; പിഴ കൂട്ടും, കര്‍ശന നടപടിയെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനെതിരേ ജനങ്ങള്‍ പുലര്‍ത്തിയ ജാഗ്രതയും കരുതലും അല്‍പം കൈമോശം വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ കൂട്ടേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പലയിടത്തും കോവിഡ് സാഹചര്യത്തെ ജനങ്ങള്‍ ലാഘവത്തോടെ സമീപിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. ഈ പശ്ചാത്തലത്തില്‍ നാടിനെ രക്ഷിക്കുന്നതിനായാണ് കൂടുതല്‍ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. കോവിഡ് ബാധിതരെ കണ്ടെത്താന്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡിനെതിരേ മരുന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. അതിനാല്‍…

Read More