Headlines

ദന്താശുപത്രിയില്‍വെച്ച് കുത്തേറ്റ വനിതാ ഡോക്ടര്‍ മരിച്ചു; സുഹൃത്ത് ഒളിവില്‍

ന്താശുപത്രിയിൽവെച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന വനിത ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ.സോന (30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവാഴ്ച്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയിൽവെച്ച് സോനയ്ക്ക് കുത്തേറ്റത്. സുഹൃത്തും ദന്താശുപത്രിയുടെ പാർട്ണറുമായ മഹേഷാണ് വനിതാ ഡോക്ടറെ കുത്തിപരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽപോയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി സോനയും പാവറട്ടി സ്വദേശിയായ മഹേഷും ചേർന്നാണ് ദന്താശുപത്രി നടത്തിവരുന്നത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സോനയും ബന്ധുക്കളും കഴിഞ്ഞ ചൊവ്വാഴ്ച മഹേഷിനെതിരേ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് മഹേഷ്…

Read More

സാനിറ്റൈസർ നി​ർ​മാ​ണ​ത്തി​നു​ള്ള സ്പിരിറ്റ് തേനിൽ ചേർത്ത് കു​ടി​ച്ച് ചികിത്സയിലായിരുന്ന യു​വാ​വ് മരിച്ചു

മൂ​ന്നാ​ർ:ഇടുക്കി ചിത്തിരപുരത്ത് വ്യാജമദ്യം കഴിച്ച് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ഹോംസ്റ്റേ ജീവനക്കാരൻ കാസർഗോഡ് സ്വദേശി ജോബി എന്ന് വിളിക്കുന്ന ഹരീഷ് (33) ആണ് മരിച്ചത്. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാൾക്കൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹോംസ്റ്റേ ഉടമ തങ്കച്ചന്റെ നില ഗുരുതരമായി തുടരുകയാണ്. ചിത്തിരപുരത്തെ ഹോം സ്റ്റേയിൽ വച്ച് കഴിഞ്ഞ 28ന് സാനിറ്റൈസർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സ്പിരിറ്റ് തേനിൽ ചേർത്ത് കഴിക്കുകയായിരുന്നു. കുടുംബമായി ഇവിടെ എത്തിയ തൃശൂർ സ്വദേശിക്കൊപ്പമാണ് ഇവർ മദ്യപിച്ചത്. തിരിച്ച് വീട്ടിലേക്ക് പോകും…

Read More

കെപിസിസി ഓഫീസ് ജീവനക്കാരന് കൊവിഡ്; മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കെപിസിസി ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മുല്ലപ്പള്ളി നിരീക്ഷണത്തിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പർക്ക പട്ടികയിൽ മുല്ലപ്പള്ളിയും ഉൾപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് നേരത്തെ ഡെപ്യൂട്ടി മേയർ ഉൾപ്പെടെ ഏഴ് കൗൺസിലർമാർക്കും 12 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതായി മേയർ കെ ശ്രീകുമാർ അറിയിച്ചിരുന്നു.  

Read More

കൊല്ലം പത്താനാപുരത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു

കൊല്ലം പത്തനാപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ചു. പത്തനാപുരം മാങ്കോട് ചരിവിള വീട്ടിൽ രാജീവ്-സിന്ധു ദമ്പതിമാരുടെ മകൾ ആദിത്യയെന്ന പത്ത് വയസ്സുകാരിയാണ് മരിച്ചത്. മാങ്കോട് സ്‌കൂൾ വിദ്യാർഥിനിയാണ് പുലർച്ചെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റതായി രക്ഷിതാക്കൾ കണ്ടത്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവല്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.  

Read More

നിലപാട് മാറ്റി യുഡിഎഫ്: സർക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരം തുടങ്ങും

കൊവിഡ് വ്യാപനം കണക്കിലെടുത്ത് സർക്കാരിനെതിരായ പ്രത്യക്ഷ സമരം അവസാനിപ്പിക്കുകയാണെന്ന നിലപാടിൽ മലക്കം മറിഞ്ഞ് യുഡിഎഫ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരത്തിനിറങ്ങുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ അറിയിച്ചു. ഈ മാസം 12ന് നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ സമരം നടത്താനാണ് തീരുമാനം   സമരം അവസാനിപ്പിച്ചതിനെതിരെ കോൺഗ്രസിൽ പരസ്യ പ്രതികരണങ്ങൾ വന്നിരുന്നു. കെ മുരളീധരൻ ഉൾപ്പെടെ ഇതിനെ വിമർശിച്ചു. എന്നാൽ ജനതാത്പര്യം നോക്കിയാണ് സമരം നിർത്തിയതെന്നായിരുന്നു എം എം ഹസൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ നിലപാടിൽ…

Read More

കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നു വീണ് പരുക്കേറ്റ രണ്ട് പേരും മരിച്ചു

കൊച്ചി ബി ഒ ടി പാലത്തിന് സമീപം നാവികസേനാ ഗ്ലൈഡർ തകർന്നുവീണ് രണ്ട് പേർ മരിച്ചു. സുനിൽകുമാർ, രാജീവ് ഝാ എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.   ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഐഎൻഎസ് സഞ്ജീവനിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ നാവിക സേനയുടെ ക്വാർട്ടേഴ്‌സിൽ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം നടന്നത്.

Read More

തിരിച്ചറിയല്‍ രേഖകള്‍ അപരിചിതര്‍ക്ക് കൈമാറരുതെന്ന മുന്നറിയിപ്പുമായി കേരളാ പോലിസ്

തിരുവനന്തപുരം: തിരിച്ചറിയല്‍ രേഖകള്‍ അപരിചിതര്‍ക്ക് കൈമാറരുതെന്ന മുന്നറിയിപ്പുമായി കേരളാ പോലിസ്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി, ഡ്രൈവിങ് ലൈസന്‍സ്, മാര്‍ക്ക് ലിസ്റ്റ് മുതലായവയോ, ഒപ്പോ, ഒടിപി യോ അപരിചിതര്‍ക്ക് ഇന്റര്‍നെറ്റ് വഴി കൈമാറരുത്. തട്ടിപ്പുകാര്‍ ഇവ ഉപയോഗിച്ച് നിങ്ങളുടെ പേരില്‍ ബാങ്ക് ലോണോ , സിം കാര്‍ഡോ കരസ്ഥമാക്കുകയോ, മറ്റു ശിക്ഷാര്‍ഹമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പോലിസിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ നടക്കുന്നാതായി പോലിസ് അറിയിച്ചു.ഇത്തരത്തിലുള്ള പരാതി ലഭിച്ചതിനെ…

Read More

തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൃതദേഹം മാറി നൽകി; കൊവിഡ് രോഗിയുടേതിന് പകരം നൽകിയത് അജ്ഞാത മൃതദേഹം

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം മാറി നൽകി. കൊവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹമാണ് ബന്ധുക്കൾക്ക് നൽകിയത്.   ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിലാണ് മൃതദേഹം മാറി നൽകിയ കാര്യം വ്യക്തമായത്. അപ്പോഴേക്കും ദേവരാജന്റെ ബന്ധുക്കൾ മൃതദേഹം സംസ്‌കരിച്ചിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു

Read More

കൊച്ചിയിൽ നാവികസേനാ പാരാ ഗ്ലൈഡർ തകർന്നുവീണു; രണ്ട് പേർക്ക് പരുക്ക്

എറണാകുളത്ത് നാവികസേനയുടെ പാരാ ഗ്ലൈഡര്‍ തകര്‍ന്നുവീണു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പരിശീലന പറക്കലിനിടെയാണ് അപകടം. ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നിന്ന് രാവിലെ ഏഴ് മണിയോടെയാണ് ഗ്ലൈഡര്‍ പറന്നത്. ബിഒടി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല. ഇന്നലെ കര്‍ണാടക കാര്‍വാറിലെ രബീന്ദ്രനാഥടാഗോര്‍ ബീച്ചിനുസമീപം പാരാഗ്ലൈഡര്‍ കടലില്‍വീണ് നാവികസേനാ ക്യാപ്റ്റന്‍ മരിച്ചിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശി മധുസൂദന്‍ റെഡ്ഡി(55) ആണ് മരിച്ചത്.  

Read More

മണിയുടെ സഹോദരനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂര്‍: കലാഭവന്‍ മണിയുടെ സഹോദരനും നടനും നര്‍ത്തകനുമായ ആര്‍.എല്‍.വി. രാമകൃഷ്ണനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതമായി ഉറക്കുഗുളിക ഉള്ളില്‍ ചെന്ന നിലയിലാണ് ആശുപത്രിയിലാക്കിയത്. ഇന്നലെ വൈകീട്ട് ഏഴോടെയാണ് അവശ നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമകൃഷ്ണനെ പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓണ്‍ലൈന്‍ നൃത്താവതരണത്തിന് തനിക്ക് അവസരം നിഷേധിച്ച കേരള സംഗീത നാടക അക്കാദമിയുടെ നടപടിക്കെതിരെ രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. അക്കാദമിക്ക് മുമ്ബില്‍ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു. നാല്…

Read More