കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് സ്റ്റാര്‍ട്ടപ് പുരസ്‌കാരം കേരളത്തിന്
സ്റ്റാർട്ടപ്പുകൾക്കായുള്ള പ്രഥമ ദേശീയ പുരസ്കാരങ്ങളിൽ മൂന്നെണ്ണം കേരളത്തിന്. കേരള സ്റ്റാർട്ടപ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത നവ ഡിസൈൻ ആൻഡ് ഇന്നൊവേഷൻ, ജെൻ റോബോട്ടിക്‌സ് എന്നീ സ്റ്റാർട്ടപ്പുകൾക്കും ജാക്ക് ഫ്രൂട്ട് 365- എന്ന ഉൽപ്പന്നത്തിനുമാണ് പുരസ്‌കാരം. കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലാണ് വ്യവസായ പ്രോത്സാഹന ആഭ്യന്തര വ്യാപാരവകുപ്പ് (ഡിപിഐഐടി) ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 12 മേഖലയിലായി 32 സ്ഥാപനം പുരസ്‌കാരത്തിന് അർഹരായി. കള്ളുചെത്തുന്ന യന്ത്രം വികസിപ്പിച്ച കൊച്ചി നവ ഡിസൈൻ ആൻഡ് ഇന്നൊവേഷന് കാർഷിക ഉൽപ്പാദക വിഭാഗത്തിലാണ് പുരസ്‌കാരം….
