Headlines

ലൈഫ് മിഷനിൽ അഴിമതിയുണ്ടെന്ന് സിബിഐ; വിജിലൻസ് ഫയൽ വിളിച്ചു വരുത്തണമെന്ന ആവശ്യം തള്ളി

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് സ്റ്റേ നൽകണമെന്ന ആവശ്യം ഹൈ കോടതി തള്ളി. യൂനിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. തനിക്കെതിരായി സിബിഐ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി   ലൈഫ് മിഷനിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതിൽ യൂനിടാകിന് ഉത്തരവാദിത്വമില്ലെന്നും തന്റേത് സ്വകാര്യ ഏജൻസിയാണെന്നും സന്തോഷ് ഈപ്പൻ വാദിച്ചു. എന്നാൽ ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു സിബിഐയുടെ വാദം. സന്തോഷ് ഈപ്പൻ ഫോൺ വാങ്ങി…

Read More

തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകേണ്ടി വരും: സ്വർണക്കടത്ത് കേസിൽ എൻഐഎയോട് കോടതി

സ്വർണക്കടത്ത് കേസിൽ കുറ്റങ്ങൾക്ക് അനുബന്ധ തെളിവുകൾ എത്രയും വേഗം ഹാജരാക്കാൻ എൻഐഎയോട് കോടതി. എഫ് ഐ ആറിൽ പറയുന്ന കുറ്റങ്ങൾക്ക് തെളിവുകൾ നൽകിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകേണ്ടി വരുമെന്നും വിചാരണ കോടതി പറഞ്ഞു   പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. തെളിവുകൾ സംബന്ധിച്ച പരാമർശം നേരത്തെ തന്നെ കോടതി നടത്തിയിരുന്നു. കേസ് ഡയറി ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. സ്വർണക്കടത്തിൽ ലാഭമുണ്ടാക്കിയവരെ കുറിച്ചും അവരുടെ ബന്ധങ്ങളെ കുറിച്ചും പ്രത്യേക പട്ടിക നൽകണമെന്നും കോടതി നിർദേശിച്ചു പ്രതി സന്ദീപ്…

Read More

പെരിയ ഇരട്ടക്കൊല കേസ്; ഡിജിപിയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഡിജിപിയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ആഗസ്റ്റ് 25-ന് സിബിഐ അന്വേഷണത്തിന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടും കേസിന്റെ രേഖകള്‍ കൈമാറിയില്ലെന്ന് കാണിച്ച് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ മാതാപിതാക്കള്‍ ആണ് കോടതിയലക്ഷ്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ ഹൈക്കോടതി വിധിക്ക് എതിരായ സര്‍ക്കാര്‍ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ ഹര്‍ജി പിന്നീട് പരിഗണിക്കാം എന്ന് കോടതി…

Read More

ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പണം വാങ്ങിയോ എന്ന് പരിശോധിച്ചുവരികയാണെന്നും സിബിഐ ഹൈക്കോടതിയില്‍. തനിക്കെതിരായി സിബിഐ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസിലെ വിജിലന്‍സ് അന്വേഷണത്തിന്റെ ഫയല്‍ വിളിച്ചുവരുത്തണമെന്ന സിബിഐ ആവശ്യം സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. ഇതോടെ നിലവില്‍ ഈ ഫയല്‍ വിളിച്ച് വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സന്തോഷ് ഈപ്പന്‍ ഫോണ്‍ നല്‍കിയതിലും പണം നല്‍കിയതിലും…

Read More

15 ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം: ഐ ഫോൺ വിവാദത്തിൽ സന്തോഷ് ഈപ്പന് ചെന്നിത്തലയുടെ വക്കീൽ നോട്ടീസ്

സ്വർണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് തനിക്ക് ഐ ഫോൺ നൽകിയെന്ന യൂനിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി വ്യാജമാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വക്കീൽ നോട്ടീസ് അയച്ചു. 15 ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും കുറഞ്ഞത് മൂന്ന് പ്രധാന മാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രസിദ്ധീകരിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.   അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുൻ ഡയറക്ടർ ജനറൽ…

Read More

ഓപറേഷൻ പി ഹണ്ട്: കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച 41 പേർ അറസ്റ്റിൽ; 326 ഇടങ്ങളിൽ റെയ്ഡ്

കുട്ടികളുടെ നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ 41 പേർ അറസ്റ്റിൽ. ഓപറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡിലാണ് അറസ്റ്റ്. 326 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. പിടിയിലായവരിൽ ഐടി വിദഗ്ധർ ഉൾപ്പെടെയുണ്ട്. 268 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. 285 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു.  

Read More

ഡോക്ടർമാർക്കെതിരായ നടപടി: സമരം ചെയ്യുന്നവരുമായി ആരോഗ്യ മന്ത്രി ചർച്ച നടത്തുന്നു

രോഗിയെ പുഴുവരിച്ച സംഭവത്തിൽ സ്വീകരിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒപി ബഹിഷ്‌കരിച്ച് സമരം ചെയ്യുന്ന സർക്കാർ ഡോക്ടർമാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ചർച്ച നടത്തുന്നു. മെഡിക്കൽ കോളജുകളിലെ ഓൺലൈൻ ക്ലാസുകൾ നിർത്തിവെച്ചാണ് ഡോക്ടർമാർ സമരം ചെയ്യുന്നത്. തിരുവനന്തപുരത്ത് നോഡൽ ഓഫീസർ ഡോക്ടർ അരുണയെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ നോഡൽ ഓഫീസർമാരുടെ പദവി ഡോക്ടർമാർ കൂട്ടത്തോടെ രാജിവെച്ചിരുന്നു. പിന്നാലെയാണ് സമരക്കാരുമായി സർക്കാർ ചർച്ചക്ക് ഒരുങ്ങിയത് ചർച്ചയിൽ അനുകൂല തീരുമാനമായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്‌കരണം…

Read More

ആനക്കാംപൊയിൽ- കള്ളാടി മേപ്പാടി തുരങ്കപാത പ്രൊജക്ട് ലോഞ്ചിംഗ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രൊജക്ട് ലോഞ്ചിങ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോഴിക്കോട് -വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചുരം ബദൽപാതയായി ഉപയോഗിക്കാവുന്ന തുരങ്കപാതയെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ നിറവേറാൻ പോകുന്നത്. പദ്ധതിയുടെ സർവേ നടപടികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ആനക്കാംപൊയിലിനു സമീപമുള്ള മറിപ്പുഴയിലെ സ്വർഗംകുന്നിൽ നിന്നും ആരംഭിച്ച് വയനാട്ടിലെ മേപ്പാടിക്കു സമീപം എത്തി നിൽക്കുന്ന തുരങ്കപാതയാണ് പദ്ധതിയുടെ പ്രധാന സവിശേഷത. തുടക്കവും ഒടുക്കവും പൂർണമായും സ്വകാര്യ ഭൂമിയിലാണ്. പരിസ്ഥിതിക്കോ ജൈവ സമ്പത്തിനോ ദോഷമില്ലാത്ത തരത്തിലാണ് പാത വിഭാവനം ചെയ്തിട്ടുള്ളത്….

Read More

എന്റെ കെ.എസ്.ആർ.ടി.സി.’ മൊബൈൽ റിസർവേഷൻ ആപ്പ് നാളെ പുറത്തിറക്കും ;മന്ത്രി എ.കെ. ശശീന്ദ്രൻ

കോവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി കെ.എസ്.ആർ.ടി.സി. പുറത്തിറക്കുന്ന ‘എന്റെ കെ.എസ്.ആർ.ടി.സി.’ മൊബൈൽ റിസർവേഷൻ ആപ്പ് ആറിന് രാവിലെ 10.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ഇതോടൊപ്പം കെ.എസ്.ആർ.ടി.സി. നടപ്പാക്കുന്ന മറ്റ് പദ്ധതികളായ ‘കെ.എസ്.ആർ.ടി.സി. ജനതാ സർവീസ്‌’ ലോഗോ, ‘കെ.എസ്.ആർ.ടി.സി. ലോജിസ്റ്റിക്സ്’ ലോഗോ എന്നിവയും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും. ഇതുവരെ കെ.എസ്.ആർ.ടി.സി.ക്ക്‌ ഓൺലൈൻ റിസർവേഷനായി ഒരു മൊബൈൽ ആപ്പ് ഇല്ലായിരുന്നു. അഭി ബസുമായി ചേർന്നാണ് ആൻഡ്രോയ്ഡ്, ഐ.ഒ.എസ്….

Read More

കൊവിഡ് ബാധിച്ച് ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

മഞ്ചേശ്വരം: കൊവിഡ് ബാധിച്ച് ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. മഞ്ചേശ്വരം പഞ്ചായത്ത് പരിധിയിലെ അബ്ദുല്ല (60), ഭാര്യ ഹവ്വാബി (50) എന്നിവരാണ് ചികില്‍സയിലിരിക്കെ മരിച്ചത്. ദമ്പതികളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കയാണ്. വ്യാഴാഴ്ചയാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹവ്വാബി കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു ചികില്‍സയില്‍ കഴിഞ്ഞത്. ശനിയാഴ്ച രാവിലെയാണ് ഇവര്‍ മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അബ്ദുല്ല ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ചത്. മക്കള്‍: സുമയ്യ, അശ്‌റഫ്, നവാസ്, ഇഷാന, ആഇശ. മരുമക്കള്‍: സ്വാദിഖ്, യൂസഫ്….

Read More