Headlines

ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടു; കൊച്ചിയിൽ 18കാരൻ വെഹിക്കിൾ ഇൻസ്‌പെക്ടറെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകി

ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടതിന്റെ ദേഷ്യത്തിൽ കൊച്ചിയിൽ 18കാരൻ വെഹിക്കിൾ ഇൻസ്‌പെക്ടറെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തു. എറണാകുളം ആർ ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എൻ ടി കിഷോർകുമാറാണ് സംഭവത്തിൽ പരാതി നൽകിയത്   ഡ്രൈവിംഗ് ടെസ്റ്റിൽ പാസായ യുവാവ് റോഡ് ടെസ്റ്റിൽ പരാജയപ്പെടുകയായിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷൻ ലഭിച്ചയാൾ ഭീഷണിയുമായി വന്നതോടെയാണ് കിഷോർകുമാർ പോലീസിൽ പരാതി നൽകിയത്.

Read More

നെയ്യാറിൽ ആനയുടെ ആക്രമണത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

ആനയുടെ ആക്രമണത്തില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ തെന്മല ആദിവാസി കേന്ദ്രത്തിലെ പേരെക്കല്ല് ആറ്റരികത്തുവീട്ടില്‍ ഗോപന്‍ന്റെ മകന്‍ ഷിജുകാണി (14) യാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30ന് നെയ്യാര്‍ വനത്തിലെ കൊമ്പൈക്കാണിയിലായിരുന്നു സംഭവം. ഷിജുകാണിയെ ആന തുമ്പിക്കൈയില്‍ തൂക്കിയെടുത്ത് വലിച്ചെറിയുകയായിരുന്നു. ആക്രമണത്തില്‍ ഷിജു തത്ക്ഷണം മരിച്ചു. ഷിജുവിനോടൊപ്പമുണ്ടായിരുന്ന അലന്‍ (16), ശ്രീജിത്ത് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷിബു ഓടി രക്ഷപ്പെട്ടു. കൂട്ടുകാരോടൊപ്പം വനവിഭവങ്ങള്‍ ശേഖരിക്കാനാണ് ഷിജു…

Read More

ലൈഫ് മിഷനിൽ സിബിഐ അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് ലൈഫ് മിഷൻ സിഇഒ യുവി ജോസ് നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനക്ക് വരും. സർക്കാരിനും സിബിഐക്കും നിർണായകമാണ് കോടതിയുടെ തീരുമാനം   യൂനിടാക് എംഡി സന്തോഷ് ഈപ്പന്റെ ഹർജിയും ഇന്ന് പരിഗണിക്കുന്നുണ്ട്. സിബിഐ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ നിലനിൽക്കുന്നതല്ലെന്ന വാദമാണ് ലൈഫ് മിഷൻ ഉന്നയിക്കുന്നത്. രാഷ്ട്രീയലക്ഷ്യത്തോടെ അനിൽ അക്കരയെന്ന കോൺഗ്രസ് എംഎൽഎ നൽകിയ ഹർജിയിൽ തിടുക്കപ്പെട്ട് എഫ് ഐ ആർ രജിസ്റ്റർ…

Read More

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; വാദം കേൾക്കൽ ആരംഭിച്ചേക്കും

എസ് എൻ സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനക്ക് വരും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിൽ ഇന്ന് വാദം കേൾക്കൽ തുടങ്ങാൻ സാധ്യതയുണ്ട്.   സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാക്കും. പിണറായി വിജയന് വേണ്ടി മുതിർന്ന അഭിഭാഷകൻ വി ഗിരിയാണ് ഹാജരാകുന്നത്. സിബിഐയുടെ വാദമാകും കോടതി ആദ്യം പരിഗണിക്കുക.   പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കേരളാ ഹൈക്കോടതി…

Read More

കരളിന് സമീപത്തായി രക്തസ്രാവം, 36 മണിക്കൂര്‍ നിരീക്ഷണം; ഐസിയുവില്‍ തുടരുന്ന ടൊവിനോയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു ഡോക്ടര്‍മാര്‍

ഷൂട്ടിനിടെ പരിക്കേറ്റ നടന്‍ ടൊവിനോ തോമസ് സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ്. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് നിരീക്ഷത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 36 മണിക്കൂര്‍ നിരീക്ഷിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് ഷൂട്ടിനിടെ പരിക്കേറ്റ നടന്‍ ടൊവിനോ തോമസ് സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ്. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് നിരീക്ഷത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 36 മണിക്കൂര്‍ നിരീക്ഷിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ടൊവിനോ ഐസിയുവിലാണെന്നും എന്നാല്‍ തല്‍ക്കാലം കണ്‍സര്‍വേറ്റീവ് ട്രീറ്റ്‌മെന്റാണ് പറഞ്ഞിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു. സ്റ്റണ്ടിനിടയില്‍ സംഭവിച്ചതാണ് പരിക്ക്. അതേസമയം നടന്‍ നിലവില്‍…

Read More

ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേർ

ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേരെ അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. സാധാരണഘട്ടങ്ങളിലാണ് എല്ലാ ആരാധനാലയങ്ങളിലും പരമാവധി 20 പേരെ അനുവദിക്കുക. ഹിന്ദു ആരാധനാലയങ്ങളില്‍ വിശേഷ പൂജ, പ്രത്യേക ചടങ്ങുകള്‍ എന്നിവ നടക്കുമ്പോള്‍ അതത് ആരാധനാലയങ്ങളുടെ സൗകര്യത്തിന്‍റെ അടിസ്ഥാനത്തില്‍ 40 പേരെ വരെ അനുദിക്കും. മുസ്ലിം പള്ളികളിലെ വെളളിയാഴ്ച പ്രാര്‍ത്ഥനയ്ക്കും ക്രിസ്ത്യന്‍ പള്ളികളിലെ ഞായറാഴ്ച കുര്‍ബാനയ്ക്കും അതത് സ്ഥലത്തെ സൗകര്യത്തിനനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 40 പേരെ വരെ…

Read More

മന്ത്രി കെ ടി ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു

മന്ത്രി കെ ടി ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ് മന്ത്രി. മന്ത്രി എം.എം മണിക്കും ഇന്ന് കൊവിഡ‍് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടുകൂടിയാണ് മന്ത്രിയുടെ കൊവിഡ് പരിശോധനഫലം പുറത്തുവന്നത്. ഫലം പോസിറ്റീവായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അദ്ദേഹത്തിനൊപ്പമുള്ള പേഴ്സണല്‍ സ്റ്റാഫിനോട് ക്വാറന്‍റൈനില്‍ പോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല അദ്ദേഹത്തോട് ഇടപഴകിയവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാന മന്ത്രിസഭയിലെ നാലാമത്തെ മന്ത്രിക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്….

Read More

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 73,816 സാമ്പിളുകൾ; 98 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 73,816 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 33,40,242 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,10,648 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.   98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 20, എറണാകുളം…

Read More

രോഗമുക്തിയിലും റെക്കോർഡ്; ഇന്ന് കൊവിഡ് മുക്തരായത് 6161 പേർ, ഇനി ചികിത്സയിൽ 92,161 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 820, കൊല്ലം 346, പത്തനംതിട്ട 222, ആലപ്പുഴ 393, കോട്ടയം 453, ഇടുക്കി 89, എറണാകുളം 385, തൃശൂർ 320, പാലക്കാട് 337, മലപ്പുറം 743, കോഴിക്കോട് 589, വയനാട് 103, കണ്ണൂർ 1188, കാസർഗോഡ് 173 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,60,253 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് പുതുതായി 14 ഹോട്ട് സ്‌പോട്ടുകൾ; 12 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പുതുതായി 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ചെറുകോൽ (1), പത്തനംതിട്ട മുൻസിപ്പാലിറ്റി (22, 23), കുളനട (സബ് വാർഡ് 10), ആലപ്പുഴ ജില്ലയിലെ എടത്വ (സബ് വാർഡ് 9), കോടംതുരത്ത് (5), തൃശൂർ ജില്ലയിലെ എരുമപ്പെട്ടി (13), വെങ്കിടാങ് (7, 15), തിരുവനന്തപുരം ജില്ലയിലെ ഒറ്റൂർ (1), വെങ്ങാനൂർ (16), കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് (1), എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം (സബ് വാർഡ് 14), പാലക്കാട് ജില്ലയിലെ കരിമ്പുഴ (13), കാസർഗോഡ് ജില്ലയിലെ…

Read More