Headlines

തിരുവനന്തപുരത്ത് പോലീസ് സ്‌റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച എസ് ഐ ചികിത്സയിലിരിക്കെ മരിച്ചു

തിരുവനന്തപുരം വിളപ്പിൽശാലയിൽ പോലീസ് സ്‌റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ് ഐ ചികിത്സയിലിരിക്കെ മരിച്ചു. അമ്പലത്തിൻകാല രാഹുൽ നിവാസിൽ രാധാകൃഷ്ണൻ(53) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. സ്റ്റേഷൻ ഓഫീസറുടെ മാനസിക പീഡനമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു നാല് മാസം മുമ്പാണ് രാധാകൃഷ്ണൻ വിളപ്പിൽശാല പോലീസ് സ്‌റ്റേഷനിലെത്തിയത്. ഇൻസ്‌പെക്ടർ സജിമോൻ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കൾ ആരോപിച്ചത്. ഒക്ടോബർ ഒന്നിനാണ് രാധാകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചത്. സഹപ്രവർത്തകരാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.  

Read More

വാളയാർ പെൺകുട്ടികൾക്ക് നീതി നേടി സെക്രട്ടേറിയറ്റിന് മുന്നിൽ അമ്മയുടെ സമരം ഇന്ന് മുതൽ

വാളയാറിൽ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ഇരിക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് സമരം   കേസ് ആദ്യമന്വേഷിച്ച എസ് ഐ പിസി ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിവൈഎസ്പി സോജൻ എന്നിവർക്കെതിരെയാണ് നടപടി ആവശ്യപ്പെടുന്നത്. ഇതേ ആവശ്യമുന്നയിച്ച് കൊച്ചിയിലും ഇവർ സമരം നടത്തിയിരുന്നു ഒമ്പതും പതിമൂന്നും വയസ്സ് മാത്രം പ്രായമുള്ള രണ്ട് പെൺകുട്ടികൾ മൂന്ന് വർഷം…

Read More

കരിപ്പൂരിൽ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ പി​ടി​ച്ച​ത് 500 കി​ലോ​യി​ലേ​റെ സ്വ​ർ​ണം

കൊണ്ടോട്ടി:​വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു ക​രി​പ്പൂ​രി​ലേ​ക്കു​ള്ള അ​ന​ധി​കൃ​ത പൊ​ന്നൊ​ഴു​ക്കി​നു ക​ടി​ഞ്ഞാ​ണി​ടാ​നാ​കാ​തെ അ​ധി​കൃ​ത​ർ. മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ ക​രി​പ്പൂ​രി​ൽ മാ​ത്രം 500 കി​ലോ​ക്ക് മു​ക​ളി​ലാ​ണ് സ്വ​ർ​ണ വേ​ട്ട. 2017-ൽ 79 ​കി​ലോ സ്വ​ർ​ണം പി​ടി​ച്ച ക​രി​പ്പൂ​രി​ൽ 2018-ൽ 176 ​കി​ലോ സ്വ​ർ​ണ​ത്തി​ന്‍റെ അ​ന​ധി​കൃ​ത ക​ട​ത്താ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 233 കി​ലോ സ്വ​ർ​ണ​വും പി​ടി​ച്ചു. ഈ ​വ​ർ​ഷം ഇ​തു​വ​രെ 50 കി​ലോ​യ്ക്ക് മു​ക​ളി​ലാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത്. യു​എ​ഇ കേ​ന്ദ്രീ​ക​രി​ച്ചു​ള​ള സ്വ​ർ​ണ​ക്ക​ട​ത്തി​ന് ഗ​ൾ​ഫി​ലെ മ​റ്റു​രാ​ജ്യ​ങ്ങ​ളി​ലും വേ​രോ​ട്ട​മു​ണ്ട്. സ്വ​ർ​ണ ബി​സ്ക​റ്റു​ക​ളേ​ക്കാ​ളേ​റെ ദ്ര​വ രൂ​പ​ത്തി​ലു​ള​ള സ്വ​ർ​ണ​മാ​ണ് ക​ള്ള​ക്ക​ട​ത്ത്…

Read More

സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പ്രതികളുടെ പക്കല്‍ നിന്നും ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത സംഭവത്തിലും ഈന്തപ്പഴം വിതരണം ചെയ്ത സംഭവത്തിലും ശിവശങ്കറിന്റെ പങ്കും അന്വേഷിക്കും. ഈന്തപ്പഴം വിതരണം സംബന്ധിച്ച് സാമൂഹിക ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ടി വി അനുപമയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് സാമൂഹിക ക്ഷേമ വകുപ്പിന്റെ കേന്ദ്രങ്ങളില്‍ ഈന്തപ്പഴം…

Read More

കേരളത്തിൽ പോപ്പുല‌‌‌ർ ഫിനാൻസുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്തത് 2900 കേസുകൾ

സംസ്ഥാനത്ത് ഇതുവരെ പോപ്പുല‌‌‌ർ ഫിനാൻസുമായി ബന്ധപ്പെട്ട് 2900 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ഹൈക്കോടതിയില്‍ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യമാണെന്നും പോപ്പുലറിന്റെ പ്രധാന സ്വത്തുക്കളെല്ലാം സംസ്ഥാനത്തിന് പുറത്താണെന്നും സർക്കാർ കോടതിയെ അറിയിച്ചു.   അതേസമയം ഓരോ പരാതിയിലും കേസ് രജിസ്റ്റർ ചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ഹർജിക്കാർ പരാതിപ്പെട്ടു. പോപ്പുലർ ഫിനാൻസ് തട്ടിപ്പില്‍ പ്രത്യേകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലീസ് മടി കാണിക്കുന്നു എന്നായിരുന്നു ഹര്‍ജിക്കാരുടെ പരാതി. എന്നാല്‍ ഇതുവരെ 2900 കേസുകൾ രജിസ്റ്റർ ചെയ്തെന്നും പോപ്പുലറിന്റെ…

Read More

16.48 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാനുള്ള നടപടി ഉടൻ ആരംഭിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: 16.48 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ 2024 ഓടെ കുടിവെള്ള കണക്ഷൻ നൽകാനായി സർക്കാർ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗാർഹിക കണക്ഷനുകൾ നൽകുന്ന പദ്ധതിക്ക് പുറമേ, 4351 കോടി രൂപയുടെ 69 കുടിവെള്ള പദ്ധതികൾ കിഫ്ബിയിലൂടെയും സംസ്ഥാനത്ത് യാഥാർഥ്യമായി വരികയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 716 പഞ്ചായത്തുകളിൽ 4343 കോടിയുടെ പദ്ധതികൾക്കാണ്…

Read More

യൂടൂബർ വിജയ് പി നായർക്ക് കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ കൈയേറ്റം ചെയ്ത കേസിൽ യൂടൂബർ വിജയ് പി നായർക്ക് കോടതി ജാമ്യം അനുവദിച്ചു. തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. എന്നാൽ അശ്ലീല വീഡിയോ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ വിജയ് പി നായർക്ക് ജയിലിൽ തുടരേണ്ടിവരും.   ഇന്നലെ വിജയ്.പി.നായരെ കൈയേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷയെ സർക്കാർ എതിർത്തു. ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകും നൽകുകയെന്ന് സർക്കാർ…

Read More

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 63,146 സാമ്പിളുകൾ; 73 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,146 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 34,029,03 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,11,281 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.   73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 15, മലപ്പുറം,…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 9 ഹോട്ട്സ്പോട്ടുകൾ കൂടി; 10 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ ബെല്ലൂര്‍ (11), തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി (16), എരുമപ്പെട്ടി (6), കോട്ടയം ജില്ലയിലെ ഈരാട്ടുപേട്ട (3, 6), കൊല്ലം ജില്ലയിലെ ഇട്ടിവ (സബ് വാര്‍ഡ് 6), കൊഴിക്കോട് ജില്ലിയിലെ കോഴിക്കോട് (2 (സബ് വാര്‍ഡ്), 8, 9, 10), തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ (6, 9), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (10), മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 10 പ്രദേശങ്ങളെ…

Read More

നാളെ മുതല്‍ അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

നാളെ മുതല്‍ ഒക്ടോബര്‍ 12 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത…

Read More