Headlines

സംസ്ഥാനത്ത് ഇന്ന് 25 കൊവിഡ് മരണങ്ങൾ കൂടി

സംസ്ഥാനത്ത് 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപരം നെയ്യാറ്റിന്‍കര സ്വദേശി ശശിധരന്‍ നായര്‍ (75), പാറശാല സ്വദേശി ചെല്ലമ്മല്‍ (70), വാമനപുരം സ്വദേശിനി മഞ്ജു (29), നഗരൂര്‍ സ്വദേശിനി നുസൈഫാ ബീവി (65), കീഴാരൂര്‍ സ്വദേശിനി ഓമന (68), ആര്യനാട് സ്വദേശി വേലുക്കുട്ടി (68), കന്യാകുമാരി സ്വദേശി ഗുണശീലന്‍ (53), കൊല്ലം നിലമേല്‍ സ്വദേശിനി നസീറ ബീവി (53), അഞ്ചല്‍ സ്വദേശി സുശീലന്‍ (45), ഇരവിപുരം സ്വദേശി തോമസ് ഫിലിപ്പോസ് (68), കുണ്ടറ സ്വദേശിനി…

Read More

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 68,321 സാമ്പിളുകൾ; 111 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 68,321 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 34,71,365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,12,185 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. 111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം, തൃശൂര്‍ 22 വീതം,…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 11 ഹോട്ട്സ്പോട്ടുകൾ കൂടി; 38 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ അടൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4), ഓമല്ലൂര്‍ (4), ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ (സബ് വാര്‍ഡ് 8, 9), വെള്ളത്തൂവല്‍ (സബ് വാര്‍ഡ് 5, 6, 9), തൃശൂര്‍ ജില്ലയിലെ അന്നമനട (2, 3), പനച്ചേരി (3, 22, 23), അവനൂര്‍ (5), ചൊവ്വന്നൂര്‍ (13), പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ (7), എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് (1), കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ (13) എന്നിവയാണ് പുതിയ…

Read More

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപരം നെയ്യാറ്റിന്‍കര സ്വദേശി ശശിധരന്‍ നായര്‍ (75), പാറശാല സ്വദേശി ചെല്ലമ്മല്‍…

Read More

സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ഫലം ചെയ്യുന്നതായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ഫലം ചെയ്യുന്നതായി സൂചന. കഴിഞ്ഞ ദിവസത്തെ രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നതോടെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. ഒക്ടോബർ ആദ്യ ആഴ്ചകളിൽ പ്രതിദിന കണക്ക് പതിനായിരത്തിൽ എത്തിയിരുന്നു. എന്നാൽ ഇന്നലത്തെ കണക്കിൽ രോഗ വ്യാപനം കുറയുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. രോഗ വ്യാപനം തടയുന്നതിന് 144 അടക്കം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ നടത്തിയ ഇടപെടൽ ഫലം കാണുന്നു എന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ. ഇന്നലെ 63,146 ടെസ്റ്റുകൾ നടത്തിയപ്പോൾ…

Read More

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. നാളെയും മറ്റന്നാളും സംസ്ഥാനത്തെ അഞ്ചു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഇടുക്കി, മലപ്പുറം, കാഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് നാളെയും ഞായറാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 40 മുതല്‍…

Read More

തദ്ദേശ തെര‍ഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യ ആഴ്ചയില്‍ നടന്നേക്കും

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം നടത്താന്‍ ആലോചന. ഡിസംബറിനപ്പുറത്തേക്ക് നീണ്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാലാണ് കമ്മീഷന്‍ വേഗത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. നവംബര്‍ 11 ന് നിലവിലെ ഭരണസമിതിയുടെ കാലാവധി കഴിയുന്നതോടെ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് പോകും കോവിഡ് വ്യാപനം കാരണമാണ് അടുത്ത മാസം ആദ്യം നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്. അനിശ്ചിത കാലത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടി കൊണ്ടുപോകാന്‍ കഴിയില്ലെന്ന വിലയിരുത്തലാണ് കമ്മീഷന് നിലവിലുള്ളത്. ജനുവരിയില്‍ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടര്‍ പട്ടിക പുതുക്കല്‍ ആരംഭിക്കും. അതുകൊണ്ട് ഡിസംബര്‍…

Read More

വിജയ് പി നായരെ മര്‍ദ്ദിച്ച കേസിൽ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: സ്ത്രീകളെ ലൈം​ഗികമായി അധിക്ഷേപിച്ച യുട്യൂബറായ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതിയാണ് തള്ളിയത് ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിനു പ്രതികള്‍ക്ക് പ്രചോദനമാകുമെന്നു ചൂണ്ടികാണിച്ച് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. സ്ത്രീകള്‍ക്കെതിരെ ലൈം​ഗിക ചുവയുള്ള അശ്ലീല വീഡിയോ യൂട്യൂബില്‍ പോസ്റ്റു ചെയ്ത വിജയ് പി.നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ദിയ സന, ശ്രീല്ഷ്മി…

Read More

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ സ്വത്തുവിവരം വെളിപ്പെടുത്തി മന്ത്രി കെ ടി ജലീൽ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ സ്വത്ത് വിവരം വെളിപ്പെടുത്തി മന്ത്രി കെ ടി ജലീൽ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ ഡി ആവശ്യപ്പെട്ടതിനനുസരിച്ചാണ് സ്വത്തുവിവരം വെളിപ്പെടുത്തിയത്. 19.5 സെന്റ് സ്ഥലവും വീടുമാണ് തനിക്കുള്ളത്. ഭാര്യയോ മക്കളോ സ്വർണം ധരിക്കുന്നവരല്ല. വീട്ടിൽ സ്വർണമില്ലെന്നും കെ ടി ജലീൽ പറയുന്നു കാനറ ബാങ്ക് വളാഞ്ചേരി ശാഖയിൽ 5 ലക്ഷം രൂപയുടെ ഹോം ലോൺ ഉണ്ട്. മലപ്പുറം ജില്ലയിലെ രണ്ട് കോപറേറ്റീവ് സൊസൈറ്റികളിലായി 5000 രൂപയുടെ ഷെയറുകൾ. ഒന്നര ലക്ഷത്തിൽ താഴെ വരുന്ന ഫർണിച്ചറുകൾ,…

Read More

ഏഴ് മാസത്തിനിടെ തൃശ്ശൂർ സ്വദേശിക്ക് കൊവിഡ് ബാധിച്ചത് മൂന്ന് തവണ; പഠനം നടത്താനൊരുങ്ങി ഐസിഎംആർ

സംസ്ഥാനത്ത് യുവാവിന് കൊവിഡ് ബാധിച്ച് മൂന്ന് തവണ. തൃശ്ശൂർ പൊന്നൂക്കര സ്വദേശി പാലവേലി വീട്ടിൽ സാവിയോ ജോസഫിനാണ് മൂന്ന് തവണ രോഗം ബാധിച്ചത്. ഏഴ് മാസത്തിനിടെയാണ് സാവിയോ മൂന്ന് തവണ കൊവിഡ് ബാധിതനായത്. മാർച്ചിൽ മസക്റ്റിലെ ജോലി സ്ഥലത്ത് വെച്ചാണ് സാവിയോ ആദ്യം കൊവിഡ് ബാധിതനായത്. രോഗമുക്തി നേടിയ ശേഷം നാട്ടിലെത്തി. ജൂലൈയിൽ വീണ്ടും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ പരിശോധനക്ക് വിധേയമായി. ഫലം പോസിറ്റീവായതോടെ ചികിത്സയിൽ പ്രവേശിച്ചു. ഏതാനും ദിവസങ്ങൾക്ക് ശേഷം രോഗമുക്തി നേടി. രണ്ട് മാസത്തിന് ശേഷം…

Read More