സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് മുങ്ങി, ഒളിവില്‍ കഴിഞ്ഞത് ഏറുമാടത്തിൽ, ഒടുവിൽ അറസ്റ്റിൽ
കിളിമാനൂർ: സ്കൂൾ വിദ്യാർഥിനിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും പണവും സ്വർണാഭരണങ്ങളും കൈക്കലാക്കുകയും ചെയ്തയാൾ അറസ്റ്റിൽ. വെള്ളല്ലൂർ കുഞ്ചയവിള അജി മന്ദിരത്തിൽ അരുണി (കുഞ്ഞാലി-27)നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റുചെയ്തത് പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തത് അറിഞ്ഞ ഇയാൾ ഒളിവിൽ പോയി. കല്ലറ മുതുവിള കല്ലുവരമ്പിലെ കൃഷിയിടത്തിലുള്ള ഏറുമാടത്തിലാണ് ഒളിവിൽ കഴിഞ്ഞത്. മൊബൈൽ ഫോൺ ഉപേക്ഷിച്ച ശേഷമാണ് ഒളിവിൽപോയത്. പ്രതിയെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയതായി കാണിച്ച് ഇയാളുടെ മാതാവ് കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നു. ഇയാൾ…
