സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ഫലം ചെയ്യുന്നതായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ഫലം ചെയ്യുന്നതായി സൂചന. കഴിഞ്ഞ ദിവസത്തെ രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നതോടെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. ഒക്ടോബർ ആദ്യ ആഴ്ചകളിൽ പ്രതിദിന കണക്ക് പതിനായിരത്തിൽ എത്തിയിരുന്നു. എന്നാൽ ഇന്നലത്തെ കണക്കിൽ രോഗ വ്യാപനം കുറയുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. രോഗ വ്യാപനം തടയുന്നതിന് 144 അടക്കം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ നടത്തിയ ഇടപെടൽ ഫലം കാണുന്നു എന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ. ഇന്നലെ 63,146 ടെസ്റ്റുകൾ നടത്തിയപ്പോൾ…