Headlines

കണ്ണൂരിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ പിതാവിന് ജീവപര്യന്തം തടവുശിക്ഷ

കണ്ണൂരിൽ 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവിന് ജീവപര്യന്തം തടവുശിക്ഷ. തലശ്ശേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2015-17 കാലഘട്ടത്തിൽ അച്ഛൻ തന്നെ പീഡിപ്പിച്ചതായി മജിസ്‌ട്രേറ്റിനാണ് കുട്ടി മൊഴി നൽകിയത് പറശ്ശിനിക്കടവിലെ ലോഡ്ജിൽ വെച്ച് കുട്ടിയെ 19 പേർ പീഡിപ്പിച്ച കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പിതാവും തന്നെ പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തിയത്. പ്രത്യേക പോക്‌സോ കോടതി ജഡ്ജി സിജി ഘോഷാണ് ശിക്ഷ വിധിച്ചത്. അതേസമയം കുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന 18 കേസുകളിൽ വിചാരണ…

Read More

പെരുമ്പാവൂരിൽ മാരകായുധങ്ങളുമായി ഗുണ്ടാസംഘത്തെ പിടികൂടി

എറണാകുളം പെരുമ്പാവൂർ കുറുപ്പംപടിയിൽ ഗൂണ്ടാസംഘം പിടിയിൽ. ആക്രമണത്തിന് പദ്ധതിയിട്ട് ഒളിവിൽ കഴിഞ്ഞിരുന്ന ഗൂണ്ടാ സംഘമാണ് മാരകായുധങ്ങളുമായി പൊലീസിന്റെ പിടിയിലായത്. ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. കോടനാട് ജോജി, നെടുങ്ങപ്ര അമൽ, അരുവപ്പാറ ബേസിൽ, നെടുങ്ങപ്ര ശ്രീകാന്ത്, വേങ്ങൂർ നിബിൻ, ആദർശ് (21) എന്നിവരാണ് പിടിയിലായത്. കൊലപാതകം, വധശ്രമം, ബോംബാക്രമണം, അനധികൃതമായി ആയുധം കൈവശം വയ്ക്കൽ തുടങ്ങി നിരവധി കേസുകളിലെ പ്രതികളാണ് ഇവർ.  

Read More

ഓഫീസിലെ നാല് ജീവനക്കാർക്ക് കൊവിഡ്; സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ക്വാറന്റൈനിൽ

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ക്വാറന്റൈനിൽ പ്രവേശിച്ചു. തന്റെ ഓഫീസിലെ നാല് ജീവനക്കാർ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സ്പീക്കർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. പൊന്നാനി ഓഫീസിലെ ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് ശ്രീരാമകൃഷ്ണൻ ക്വാറന്റൈനിൽ കഴിയുന്നത്.    

Read More

തൃശ്ശൂർ പഴയന്നൂരിൽ യുവാവിനെ വെട്ടിക്കൊന്നു; ജില്ലയിൽ മൂന്നാഴ്ചക്കിടെ ഒമ്പതാമത്തെ കൊലപാതകം

തൃശ്ശൂർ പഴയന്നൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പഴയന്നൂർ പട്ടിപറമ്പിലാണ് സംഭവം. ഒറ്റപ്പാലം സ്വദേശി റഫീഖാണ്(32) കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. ഇരുവരും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. കഞ്ചാവ് വിൽപ്പനയിലെ പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനയാണ് പോലീസ് നൽകുന്നത്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ തൃശ്ശൂരിൽ നടക്കുന്ന ഒമ്പതാമത്തെ കൊലപാതകമാണിത്.  

Read More

വയനാട് ജില്ലയില്‍ 418 സ്‌കൂളുകള്‍ ഹൈടെക്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികള്‍ ജില്ലയിലെ 418 സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളില്‍ പൂര്‍ത്തിയായി. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്റെയും പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറുന്നതിന്റെയും പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു .പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മാനന്തവാടി മണ്ഡലത്തിലെ ജി.വി. എച്ച്. എസ് സ്‌കൂളില്‍ ഒ. ആര്‍….

Read More

കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആശുപത്രികളില്‍ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തെ തുടര്‍ന്നാണ് ഈ നടപടി. കൊവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. കൊവിഡ് ബോര്‍ഡിന്റെ നിര്‍ദേശാനുസരണം സൂപ്രണ്ടുമാര്‍ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.   രോഗിയുടെ അവസ്ഥ മനസിലാക്കി…

Read More

സംസ്ഥാനത്ത് സ്‌കൂളുകൾ ഉടൻ തുറക്കില്ല; കുറച്ചു നാൾ കൂടി കാത്തിരിക്കണം

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളും അധ്യാപകരും കുറച്ചു നാൾ കൂടി കാത്തിരിക്കണം. അതുവരെ ഓൺലൈൻ അധ്യയനം നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്ലാസ് റൂം പഠനത്തിന് പകരമല്ല ഓൺലൈൻ വിദ്യാഭ്യാസം. ഇത് നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ഏറ്റവും അടുത്ത സമയം ക്ലാസുകൾ ആരംഭിക്കും. നാടിന്റെ അവസ്ഥ അതല്ല. കുറച്ചു കൂടി കാത്തിരിക്കണം. അതുവരെ കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടമാകരുത്. അതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ അധ്യാപകർക്ക്…

Read More

റംസിയുടെ ആത്മഹത്യ: സീരിയല്‍ നടിക്കും ഭര്‍ത്താവിനും മുന്‍കൂര്‍ജാമ്യം

കൊട്ടിയത്ത് റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസറുദ്ദീനും മുന്‍കൂര്‍ ജാമ്യം. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.   ആത്മഹത്യ ചെയ്ത റംസിയെ ഗര്‍ഭഛിദ്രം നടത്താന്‍ സീരിയല്‍ താരം ലക്ഷ്മി പ്രമോദ് പ്രേരിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം. വഞ്ചനാകുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഉടന്‍ സീരിയല്‍ താരത്തെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ജസ്റ്റിസ് ഫോര്‍ റംസി എന്ന ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം.

Read More

മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ച കേസ്: ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് അനുവദിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടാം പ്രതി വഫാ ഫിറോസും കോടതിയില്‍ എത്തിയിരുന്നു.   2019 ഓഗസ്റ്റ് മൂന്നിനാണ് കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്. ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചാണ് ബഷീര്‍ കൊല്ലപ്പെട്ടത്. റോഡില്‍ തെറിച്ചു വീണ ബഷീറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.      

Read More

രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യത; ഇന്നും നാളെയും എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്   നാളെയും ഇതേ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണിവരെയാണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതൽ    

Read More