കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആരോഗ്യത്തിന് പരിഗണന നല്‍കാൻ പുതിയ പദ്ധതികള്‍ തുടങ്ങും: എ കെ ശശീന്ദ്രന്‍
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആരോഗ്യത്തിന് പരിഗണന നല്‍കി പുതിയ പദ്ധതികള്‍ തുടങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കെഎസ്ആര്‍ടിസിയില്‍ ഒരാഴ്ചയില്‍ ശരാശരി ഒരു ജീവനക്കാരന്‍ എന്ന നിലയില്‍ മരണം സംഭവിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മൂന്നര മാസത്തിനിടയില്‍ വിവിധ ആരോഗ്യ കാരണങ്ങളാല്‍ 14 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 388 ജീവനക്കാര്‍ വിവിധ രോഗങ്ങളാല്‍ മരണപ്പെടുകയും ചെയ്തു. അതിനാല്‍ ജീവനക്കാരുടെ ആരോഗ്യത്തിന് പരിഗണന നല്‍കിയാണ് പുതിയ പദ്ധതി ആവിഷ്‌കരണം. തിരുവനന്തപുരം ജില്ലയില്‍ സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക്കും…