ബ്രേക്ക് ദ ചെയിൻ അംബാസഡര്‍മാരായി കുട്ടികള്‍,ജാഗ്രത കരുതലോടെ വീണ്ടെടുക്കണം: മുഖ്യമന്ത്രി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പുതിയ മാർഗങ്ങൾ നടപ്പിലാക്കുന്ന ജില്ലകൾക്ക് സർക്കാർ അംഗീകാരം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കുന്ന ബ്രേക്ക് ദ ചെയിൻ അവാര്‍ഡ് നല്‍കാനും പദ്ധതിയുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികളെ വീട്ടിലെ ബ്രേക്ക് ദ ചെയിൻ അംബാസഡര്‍മാരാക്കും. വിക്ടേഴ്സ് വഴി ഇതിനുളള പരിശീലനം നല്‍കും. ഇതിനു വേണ്ടി അധ്യാപകര്‍ സമയം മാറ്റി വയ്ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ജില്ലകളില്‍ ഗസറ്റഡ് ഓഫിസര്‍മാരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ അധികാരത്തോടെ സെക്ടറല്‍ മജിസ്ട്രേറ്റുമാരുമായി നിയോഗിച്ചിട്ടുണ്ട്….