Headlines

വിദേശത്തേക്ക് കറൻസി കടത്തിയ സംഭവത്തിലും സ്വപ്‌നക്കെതിരെ കസ്റ്റംസ് കേസെടുക്കും

വിദേശത്തേക്ക് അനധികൃതമായി കറൻസി കടത്തിയ സംഭവത്തിലും സ്വപ്‌ന സുരേഷിനെതിരെ കസ്റ്റംസ് കേസെടുക്കും. രണ്ട് ലക്ഷം ഡോളർ നയതന്ത്ര പരിരക്ഷയോടെ വിദേശത്ത് എത്തിക്കാൻ കൂട്ടുനിന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേസെടുക്കുന്നത് സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശം തേടിയിട്ടുണ്ട്. വിദേശനാണയ വിനിമയ ചട്ടപ്രകാരമാകും കേസ്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരടക്കം വിവിധ ഇടപാടുകൾക്ക് വാങ്ങിയ കമ്മീഷൻ തുക ഡോളറാക്കി വിദേശത്തേക്ക് എത്തിച്ചുവെന്നാണ് സ്വപ്‌നക്കെതിരായ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് ഉന്നതരിലേക്ക് എത്താനാണ് കസ്റ്റംസിന്റെ ശ്രമം. 1.90 ലക്ഷം ഡോളർ സ്വപ്നക്ക് വിദേശത്തേക്ക് കടത്താൻ സാധിച്ചത് കോൺസുലേറ്റിന്റെ ഐഡി…

Read More

ജോസ് കെ മാണി വിഭാഗം എൽ ഡി എഫിലേക്ക്; പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകും

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്. തിങ്കളാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അതേസമയം കൈമാറുന്ന സീറ്റുകൾ സംബന്ധിച്ച് ഇടതുമുന്നണിയിൽ ധാരണയായിട്ടില്ല. മുന്നണി പ്രവേശനത്തിന് ശേഷം സീറ്റുകൾ സംബന്ധിച്ച അന്തിമ ധാരണയാക്കാമെന്നാണ് സിപിഎം നേതാക്കൾ നൽകിയ ഉറപ്പ് മുന്നണി പ്രവേശനം അനിശ്ചിതമായി നീണ്ടുപോകുന്നതിൽ രണ്ട് പാർട്ടികൾക്കും യോജിപ്പില്ല. ജോസ് വിഭാഗം എൻഡിഎയിലേക്ക് പോകുമെന്ന് പി ജെ ജോസഫ് വെടി പൊട്ടിച്ചതോടെ ഇടതുമുന്നണി പ്രവേശനം ഇനി വൈകേണ്ടതില്ലെന്ന് ജോസ് കെ മാണി തീരുമാനമെടുക്കുകയായിരുന്നു. 20 സീറ്റുകളാണ് ജോസ് കെ…

Read More

കൊവിഡ് കാലത്തെ കേരളത്തിലെ പൊതുവിദ്യാഭ്യാസം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കൊവിഡ് കാലത്ത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം രാജ്യത്തിനാകെ മാതൃകയാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മഹാമാരിക്കാലത്തും സംസ്ഥാനത്ത് 41 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് കൈറ്റ് വിക്ടേഴ്‌സിലൂടെ ഒരു തടസവുമില്ലാതെ തങ്ങളുടെ അധ്യായനം തുടരാനായത്. സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 2016 ല്‍ പ്രഖ്യാപിച്ച 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്കാക്കുന്ന പ്രക്രിയ പൂര്‍ത്തിയായതായും സര്‍ക്കാര്‍ അറിയിച്ചു. 4,752 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ 45,000 ക്ലാസ്മുറികളാണ് ഹൈടെക്കാക്കി മാറ്റിയത്….

Read More

സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കറിന്റെ കുരുക്ക് മുറുകി: ക്ലീന്‍ ചിറ്റില്ല, ചോദ്യം ചെയ്തത് 11 മണിക്കൂര്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസ്, ശിവശങ്കറിന്റെ കുരുക്ക് മുറുകി. ക്ലീന്‍ ചിറ്റില്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്നും കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ചു. രാവിലെയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ 11 മണിക്കൂറുകള്‍ക്ക് ശേഷമാണ് പൂര്‍ത്തിയായത്. വരുന്ന ചൊവ്വാഴ്ച ശിവശങ്കറിനോട് വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും അന്വേഷണ സംഘം. കഴിഞ്ഞ ദിവസവും എം.ശിവശങ്കറിനെ 11 മണിക്കൂറുകളോളം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ശിവശങ്കറിനോട് കൊച്ചിയില്‍ തങ്ങാന്‍ ആവശ്യപ്പടുകയായിരുന്നു.2017ല്‍ കസ്റ്റംസ് തീരുവ…

Read More

പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ മറ്റെല്ലാ സംസ്ഥാനങ്ങളെയും പിന്നിലാക്കി കേരളം ഒന്നാമത്

തിരുവനന്തപുരം: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളെ പിന്നിലാക്കി കേരളം. കേരളത്തില്‍ ഇന്നലെ 11755 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 11416 പേര്‍ക്കും കര്‍ണാടകത്തില്‍ 10517 പേര്‍ക്കുമാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഈ സംസ്ഥാനങ്ങള്‍ക്ക് പുറമെ ദില്ലി, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധനവും കേരളത്തിലും താഴെയാണ്.

Read More

ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,796 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 61 കേസും 183 അറസ്റ്റും

തിരുവനന്തപുരം: നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 61 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 183 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റൂറല്‍ മൂന്ന്, ആലപ്പുഴ 20, കോട്ടയം മൂന്ന്, ഇടുക്കി നാല്, എറണാകുളം റൂറല്‍ അഞ്ച്, തൃശൂര്‍ സിറ്റി എട്ട്, തൃശൂര്‍ റൂറല്‍ നാല്, പാലക്കാട് ഒന്ന്, കോഴിക്കോട് സിറ്റി രണ്ട്, വയനാട് രണ്ട്, കണ്ണൂര്‍ നാല്, കാസര്‍ഗോഡ് അഞ്ച് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം റൂറല്‍ 11, ആലപ്പുഴ 66, കോട്ടയം അഞ്ച്, ഇടുക്കി ഏഴ്, എറണാകുളം…

Read More

സംസ്ഥാനത്ത് ഇന്ന് കൊവിഡ് മുക്തരായത് 7570 പേർ, ഇനി ചികിത്സയിൽ 95,918 പേർ

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7570 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 905, കൊല്ലം 1022, പത്തനംതിട്ട 209, ആലപ്പുഴ 526, കോട്ടയം 173, ഇടുക്കി 57, എറണാകുളം 983, തൃശൂർ 510, പാലക്കാട് 396, മലപ്പുറം 1061, കോഴിക്കോട് 965, വയനാട് 130, കണ്ണൂർ 337, കാസർഗോഡ് 296 എന്നിങ്ങനേയാണ് പരിശോധനാ ഫലം ശനിയാഴ്ച നെഗറ്റീവായത്. ഇതോടെ 95,918 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,82,874 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി…

Read More

സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; 40 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഇലിക്കുളം (കണ്ടൈൻമെന്റ് സോൺ വാർഡ് 6), തലയാഴം (3), വയനാട് ജില്ലയിലെ കണിയംപെറ്റ (13, 14), തിരുനെല്ലി (5), കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട (12), മേലില (14), നിലമേൽ (10), പാലക്കാട് ജില്ലയിലെ കൊപ്പം (4, 12), എരിമയൂർ (10), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാർഡ് 7), നരനാമ്മൂഴി (സബ് വാർഡ് 3) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 40 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ…

Read More

സംസ്ഥാനത്ത് 11755 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 11755 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 7,570 പേർക്ക് രോഗമുക്തി.10,471 പേർക്ക് സമ്പർക്കം വഴി രോഗം.ഇന്ന് 23 മരണം സ്ഥിരീകരിച്ചു. 95918 പേർ നിലവിൽ ചികിത്സയിലുണ്ട്. 10471 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 952 പേരുടെ രോഗ ഉറവിടം അറിയില്ല. രോഗബാധ സ്ഥിരീകരിച്ചവരിൽ 116 പേർ ആരോഗ്യ പ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 66,228 സാമ്പിളുകൾ പരിശോധിച്ചു

Read More

ലോകസഞ്ചാരിയും എഴുത്തുകാരനുമായിരുന്ന മൊയ്തു കിഴിശ്ശേരി അന്തരിച്ചു

മലപ്പുറം: ലോകസഞ്ചാരിയും എഴുത്തുകാരനുമായിരുന്ന മൊയ്തു കിഴിശ്ശേരി (61) അന്തരിച്ചു. വൃക്കരോ​ഗത്തേത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്താം വയസില്‍ 50 രൂപയുമായി വീടുവിട്ടിറങ്ങിയ മൊയ്തു തുടര്‍ന്ന് 43 രാജ്യങ്ങളിലൂടെ വര്‍ഷങ്ങളോളം യാത്ര ചെയ്തു. 20 ഭാഷകള്‍ സ്വായത്തമാക്കി. വിസയും പാസ്പോര്‍ട്ടും ഇല്ലാതെ 24 രാജ്യങ്ങളിലേക്കാണ് അദ്ദേഹം യാത്ര ചെയ്തത്. ഇതിനിടയില്‍ ഇറാനില്‍ സൈനികസേവനം നടത്തി. 1980ല്‍ ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയുടെ റിപ്പോര്‍ട്ടറുമായി. യാത്രകള്‍ക്കിടെ ശേഖരിച്ച പുരാവസ്തുക്കളുടെ വന്‍ശേഖരം ചികിത്സയ്ക്കുള്ള ആവശ്യത്തിനായി ഈയിടെ അദ്ദേഹം കൊണ്ടോട്ടിയിലുള്ള…

Read More