കൊവിഡ് ബാധിച്ച രോഗിയെ പുഴുവരിച്ച സംഭവം; സസ്‌പെന്‍ഷന്‍ വിഷയത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ന് തീരുമാനമുണ്ടാകും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ആരോഗ്യവകുപ്പ് തീരുമാനം എടുക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം തന്നെ ആരോഗ്യവകുപ്പ് മന്ത്രിക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കൈമാറി. കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. അരുണയടക്കം മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനാവും ആരോഗ്യവകുപ്പ് ശ്രമിക്കുക. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ…