Headlines

അൺലോക്ക് പൂർണമായി ഒഴിവാക്കാനാകില്ല; സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ആലോചിക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് നിലവിലെ സ്ഥിതിയിൽ അൺലോക്ക് പൂർണമായും ഒഴിവാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാഗ്രത പാലിച്ച് പോകണം. സ്‌കൂളുകൾ തുറക്കണമെന്നാണ് എല്ലാവരുടെയും താത്പര്യം. അതിന്റെ സമയമായോ എന്ന് ആലോചിക്കണം ഇത് വ്യാപന ഘട്ടമാണ്. അഞ്ചിലധികം പേർ കൂടരുതെന്നത് നിബന്ധനയാണ്. വീട്ടിനകത്ത് തന്നെ കഴിയണമെന്നത് ഒരു അഭ്യർഥനയാണ്. സൂപ്പർ മാർക്കറ്റുകളിലും വസ്ത്ര വ്യാപാര ശാലകളിലും കൊവിഡ് മാനദണ്ഡം പാലിക്കുന്നതായി കാണുന്നില്ല. അപകട സാധ്യത വർധിപ്പിക്കും. വാഹനത്തിൽ അഞ്ചിലേറെ പേർ പാടില്ലെന്നതാണ് ഉചിതം. പൊതുഗതാഗത സംവിധാനത്തിൽ നിയന്ത്രണം പരമാവധി പാലിക്കണം. ആരാധനാലയങ്ങളിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 6910 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 111 ആരോഗ്യപ്രവർത്തകർക്കും  കൊവിഡ് സ്ഥിരീകരിച്ചു.  640 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 4981 പേർക്ക് രോഗമുക്തി നേടി. ഇനി ചികിൽസയിലുള്ളത് 87,738 പേർ. 25 മരണം ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പോസറ്റിവിറ്റി നിരക്ക് 13.01 ശതമാനം. കഴിഞ്ഞ 24 മണികൂറിനിടെ 60,494 സാമ്പിളുകളാണ് പരിശോധിച്ചത്.

Read More

സംസ്ഥാനത്ത് ആഭ്യന്തര ടൂറിസം ഈ മാസം 15 ന് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സംസ്ഥാനത്ത് ആഭ്യന്തര ടൂറിസം ഈ മാസം 15 ന് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിച്ച് പ്രവർത്തിക്കാൻ പറ്റുന്ന കേന്ദ്രങ്ങൾ മാത്രമേ ആദ്യഘട്ടത്തിൽ തുറക്കൂവെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റിംഗ് സംവിധാനമുള്ള കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയാണ് ഇത്തരത്തിൽ തുറക്കുക. നിയന്ത്രണമേർപ്പെടുത്താൻ സാധിക്കാത്ത ബീച്ചു പോലുള്ള ടൂറിസം കേന്ദ്രങ്ങളിൽ നിലവിലെ സാഹചര്യത്തിൽ സന്ദർശകരെ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Read More

സ്വർണക്കടത്ത്: ഫൈസൽ ഫരീദിനെ ദുബൈയിൽ അറസ്റ്റ് ചെയ്തതായി എൻഐഎ

സ്വർണക്കടത്ത് കേസിലെ പ്രതികളായ ഫൈസൽ ഫരീദിനെയും റബിൻസണെയും ദുബൈയിൽ അറസ്റ്റ് ചെയ്തതായി എൻഐഎ. യുഎഇ ഭരണകൂടമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആറ് പ്രതികൾക്കെതിരെ ഇന്റർ പോൾ വഴി ബ്ലൂ കോർണർ നോട്ടീസ് നൽകിയെന്നും എൻ ഐ എ അറിയിച്ചു   കേസിലെ മൂന്നാം പ്രതിയാണ് ഫൈസൽ ഫരീദ്. കൊടുങ്ങല്ലൂർ മൂന്നുപിടീക സ്വദേശിയാണ് ഇയാൾ. ഫൈസൽ ഫരീദ് നേരത്തെയും ദുബൈയിൽ അറസ്റ്റിലായെന്ന് റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും എൻഐഎ സ്ഥിരീകരിച്ചിരുന്നില്ല.

Read More

നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യെല്ലോ അലർട്ട് പുറപ്പെടുവിച്ചു   ഒക്ടോബർ 7ാം തീയതി നാളെ ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. ഒക്ടോബർ എട്ടാം തീയതി പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് തടസ്സമില്ല  

Read More

ശബരിമല ദർശനത്തിന്റെ മാർഗരേഖ: വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു

ശബരിമല ക്ഷേത്രം തുറക്കുമ്പോൾ പാലിക്കേണ്ട കൊവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച റിപ്പോർട്ട് വിദഗ്ധ സമിതി സർക്കാരിന് നൽകി. ദർശനം നടത്താൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നാണ് ശുപാർശയിൽ പ്രധാനം. നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് നിലയ്ക്കലിൽ പണം നൽകി വീണ്ടും പരിശോധന നടത്താൻ സൗകര്യമൊരുക്കണം. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ ഗുരുതര അസുഖങ്ങൾ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പോർട്ട് കൊണ്ടുവരണം. തിങ്കൾ മുതൽ വെള്ളി വരെ ദിവസേന ആയിരം പേർക്കും ശനി ഞായർ ദിവസങ്ങളിൽ രണ്ടായിരം പേർക്കുമാണ് ദർശനം വിദഗ്ധ സമിതിയുടെ…

Read More

കൊവിഡ് ബാധിച്ച രോഗിയെ പുഴുവരിച്ച സംഭവം; സസ്‌പെന്‍ഷന്‍ വിഷയത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ന് തീരുമാനമുണ്ടാകും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ആരോഗ്യവകുപ്പ് തീരുമാനം എടുക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം തന്നെ ആരോഗ്യവകുപ്പ് മന്ത്രിക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കൈമാറി.   കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. അരുണയടക്കം മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനാവും ആരോഗ്യവകുപ്പ് ശ്രമിക്കുക. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ…

Read More

പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്‍റ്​: പ്രവേശനം ഇന്ന്​ അവസാനിക്കും

തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം അലോട്ട്​മെന്‍റ്​ പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ഇന്ന് അവസാനിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റായതിനാല്‍ അവസരം ലഭിച്ചവര്‍ ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം. ആദ്യ അലോട്ട്മെന്‍റില്‍ താല്‍ക്കാലിക പ്രവേശനം എടുത്തവരും രണ്ടാം അലോട്ട്മെന്‍റില്‍ മാറ്റമൊന്നുമില്ലെങ്കില്‍ ഇന്ന് വൈകീട്ട് അഞ്ചിനകം സ്ഥിരപ്രവേശനം നേടണം. ഈ സീറ്റുകളിലേക്ക്​ അന്നു രാവിലെ ഒമ്പതു മുതല്‍ 14ന്​ വൈകീട്ട്​ അഞ്ചു​വരെ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന്​ അപേക്ഷിക്കാം. കാന്‍ഡിഡേറ്റ്​ ലോഗിനിലെ ‘RENEW APPLICATION’ എന്ന ലിങ്കിലൂടെ ഒഴിവുകള്‍ക്കനുസൃതമായി പുതിയ ഓപ്​ഷന്‍ നല്‍കി അപേക്ഷ അന്തിമമായി…

Read More

സംഘർഷമൊഴിവാക്കാനാണ് മൃതദേഹം രാത്രി സംസ്‌കരിച്ചത്; ഹാത്രാസ് സംഭവത്തിൽ ന്യായീകരണവുമായി യുപി സർക്കാർ

ഹാത്രാസ് പെൺകുട്ടിയുടെ മൃതദേഹം അർധരാത്രി കുടുംബാംഗങ്ങളെ പൂട്ടിയിട്ട ശേഷം ദഹിപ്പിച്ച രീതിയെ ന്യായീകരിച്ച് യുപി സർക്കാർ. മൃതദേഹം രാത്രിയിൽ സംസ്‌കരിച്ചത് സംഘർഷമൊഴിവാക്കാനാണെന്ന് സർക്കാർ അവകാശപ്പെടുന്നു   സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. മൃതദേഹം സംസ്‌കരിക്കാൻ പെൺകുട്ടിയുടെ വീട്ടുകാർ അനുമതി നൽകിയിരുന്നതായും സർക്കാർ അവകാശപ്പെട്ടു.   സിബിഐ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാകണം. നിക്ഷിപ്ത താത്പര്യക്കാർ തെറ്റായ പ്രചാരണം നടത്തുകയാണെന്നും യോഗി ആദിത്യനാഥ് സർക്കാർ ആരോപിച്ചു. അന്വേഷണത്തിനായി നിയോഗിച്ച എസ് ഐ ടി സംഘം നാളെ സർക്കാരിന്…

Read More

സെക്രട്ടേറിയറ്റ് തീപിടിത്തം: ഷോർട്ട് സർക്യൂട്ട് അല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത് സീല് വെച്ച കവറിലാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. മുറിയിലുണ്ടായിരുന്ന സാനിറ്റൈസർ ഉൾപ്പെടെയുള്ള വസ്തുക്കൾ കത്തിയിട്ടില്ല. ഫയലുകൾ മാത്രമാണ് കത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ പ്രാഥമിക റിപ്പോർട്ടിൽ തീടിപിത്തത്തിന് കാരണമായി പറഞ്ഞിരുന്നത് ഷോർട്ട് സർക്യൂട്ട് എന്നായിരുന്നു. ഇതിനെ തള്ളിയാണ് ഫോറൻസിക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.  

Read More