പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം പ്രതികൾ മുക്കം പോലീസിൻ്റെ പിടിയിലായി

 സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട കാമുകൻ്റെ അടുത്ത് എത്തിക്കാമെന്ന് വാഗ്ദാനം നൽകി 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ  പെൺകുട്ടിയുടെ സുഹൃത്തായ മണാശ്ശേരി സ്വദേശി മിഥുൻ രാജ് മുക്കം പൊലിസിൻ്റെ പിടിയിലായി

സംഭവത്തിൽ പ്രതിയെ സഹായിച്ച ചാത്തമംഗലം മലയമ്മ സ്വദേശി അഖിത്ത് രാജ്, കുറ്റിപ്പാല സ്വദേശി ജോബിൻ  എന്നിവരും  പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായി.
കഴിഞ്ഞ രണ്ടിനാണ് കേസിനാസ്പദമായ സംഭവം

കാരശ്ശേരി പഞ്ചായത്ത് സ്വദേശിനിയായ പെൺകുട്ടി മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കർണാടക തമിഴ്നാട് അതിർത്തി പ്രദേശമായ ഹുസൂരിലെ കാമരാജ് നഗർ കോളനി സ്വദേശിയായ ധരണിയുമായി പ്രണയത്തിലാകുകയും തുടർന്ന് ഹുസൂരിലേക്ക് പോകാൻ പെൺകുട്ടി സുഹൃത്തായ മണാശ്ശേരി സ്വദേശി മിഥുൻ രാജിൻ്റെ സഹായം തേടുകയും ഹുസൂരിൽ എത്തിക്കാമെന്ന് പറഞ്ഞ് മിഥുൻ പെൺകുട്ടിയെ പുലർച്ചെ ഒരു മണിക്ക് വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ശേഷം മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ശേഷം മിഥുൻ മറ്റു മൂന്ന് കൂട്ടുകാരെയും കൂട്ടി പെൺകുട്ടിയെ ധരണിയുടെ അടുത്തെത്തിച്ച് മടങ്ങി പോരുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയെ  കാണാനില്ലെന്ന് പറഞ്ഞ് മുക്കം പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് സൈബർ സെല്ലിൻ്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പെൺകുട്ടി ഹുസൂരിലെത്തിയതായി മനസ്സിലാക്കിയ മുക്കം പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഹുസൂരിലേക്ക് പുറപ്പെടുകയായിരുന്നു.

ക്വട്ടേഷൻ സംഘങ്ങൾ  വിളയാടുന്ന കാമരാജ് കോളനിയിൽ നിന്ന് പോലീസ് പെൺകുട്ടിയെ കണ്ടെത്തുകയും ധരണിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത ധരണിയെ കഴിഞ്ഞ നാലാം തീയതി പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനത്തിന് ഇരയായതായി പെൺകുട്ടി വെളിപ്പെടുത്തിയത്.

മുക്കം ഇൻസ്‌പെക്ടർ ബി.കെ.സിജുവിന്റെ നിർദേശപ്രകാരം എഎസ്ഐ സലീം മുട്ടത്ത്, സിവിൽ പോലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ, സ്വപ്ന പ്രേജിത്ത്, രമ്യ, എഎസ്ഐ നാസർ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്

പ്രതികളെ ഇന്ന് കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കുമെന്ന് മുക്കം പോലീസ് അറിയിച്ചു