Headlines

വീട്ടമ്മയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു: തിരുവനന്തപുരത്ത് സീരിയൽ നടനും ഡോക്ടറും അറസ്റ്റിൽ

തിരുവനന്തപുരത്ത് വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് ദന്തരോഗവിഭാഗം ഡോക്ടർ സുബു, സീരിയൽ നടൻ ജാസ്മീർ ഖാൻ എന്നിവരാണ് പിടിയിലായത്. ഇവർക്ക് വ്യാജ സിം കാർഡ് എടുത്ത് നൽകിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്തും അറസ്റ്റിലായിട്ടുണ്ട്. വർക്കല സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്

Read More

വണ്ടൂരിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 150 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

മലപ്പുറം വണ്ടൂരിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 150 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. ചെർപ്പുളശ്ശേരി സ്വദേശി ജാബിർ, ആലുവ സ്വദേശി മിഥുൻ., പുത്തൻവീട്ടിൽ സുജിത് എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. കൊച്ചിയിലേക്ക് വിതരണത്തിന് കൊണ്ടുപോകും വഴിയാണ് ഇവർ പിടിയിലായത്. എക്‌സൈസും നർക്കോട്ടിക് സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.  

Read More

ലൈഫ് മിഷൻ: അന്വേഷണം തന്നിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രി ഭയക്കുന്നതായി പ്രതിപക്ഷ നേതാവ്

അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വരുമോയെന്ന ഭയം കൊണ്ടാണ് ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ ഹൈക്കോടതിയിലെത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദേശവിനിമയ ചട്ടലംഘനം ഉണ്ടായാൽ സിബിഐ അന്വേഷണം നടത്താമെന്ന് സർക്കാർ മുമ്പ് സമ്മതിച്ചിരുന്നു. ഇത് മറച്ചുവെച്ചാണ് കോടതിയെ സമീപിച്ചതെന്നും ചെന്നിത്തല ആരോപിച്ചു ലൈഫ് മിഷൻ ക്രമക്കേടിനെതിരായ സിബിഐ അന്വേഷണം വിലക്കാൻ ഓർഡിനൻസിന് പോലും സർക്കാർ ആലോചിച്ചു. ലൈഫ് മിഷൻ ആകാശത്ത് നിന്ന് പൊട്ടിവീണതല്ല. മുഖ്യമന്ത്രിയുടെ ചർച്ചയുടെ ഫലമാണ് കരാർ. കൊവിഡ് കാലത്തെ അരലക്ഷം നിയമനം…

Read More

വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ എറണാകുളത്ത് എസ് ഐ അറസ്റ്റിൽ

പീഡനക്കേസില്‍ എ​സ്‌ഐ അറസ്റ്റില്‍. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ബാ​ബു മാ​ത്യു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ളം​തു​രു​ത്തി സ്‌​റ്റേ​ഷ​നി​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​സ്‌​ഐ ആ​യി​രു​ന്ന​പ്പോ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​രു​വ​ര്‍​ഷ​ത്തോ​ളം പീ​ഡി​പ്പി​ച്ചെ​ന്ന് വീ​ട്ട​മ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.   കൊ​ച്ചി ഡി​സി​പി ജി. ​പൂ​ങ്കു​ഴ​ലി​ക്ക് വീ​ട്ട​മ്മ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​ളം​തു​രു​ത്തി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ളെ അ‌​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​ര്‍​വീ​സി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെയ്തു ശേഷം ​ഒളി​വി​ല്‍ പോ​യ ബാ​ബു മാ​ത്യു മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചു​വെ​ങ്കി​ലും ല​ഭി​ക്കാതെ വന്നതോടെ സ്‌​റ്റേ​ഷ​നി​ല്‍…

Read More

ഏറ്റവും മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്

മികച്ച കോവിഡ്‌ പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്. ഇന്ത്യയിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന വിഭാഗത്തിലെ ഇന്ത്യാ ടുഡെ ഹെൽത്ത് ഗിരി അവാർഡാണ് കേരളത്തിന് ലഭിച്ചത്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധനിൽ നിന്നും അവാർഡ് ഏറ്റു വാങ്ങി. ഡൽഹി, ഒഡീഷ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് നൂറിൽ 94.2 സ്കോർ നേടി മികച്ച കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് കേരളം നേടിയത്. ട്രസ്റ്റിംഗ്, ഐസൊലേഷൻ വാർഡുകളുടെ പ്രവർത്തനം, ഫണ്ട് അനുവദിക്കുന്നതിലും ചിലവഴിക്കുന്നതിലും നടത്തിയ…

Read More

ഇന്ന് മുതൽ സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾക്ക് വിലക്ക്; പൊതു ഗതാഗതത്തിന് തടസ്സമില്ല

കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് മുതൽ ആൾക്കൂട്ടങ്ങൾക്ക് വിലക്ക്. കടകൾക്കും ബാങ്കുകൾക്കും മുന്നിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല. ആരാധനാലയങ്ങളിലും പൊതു ചടങ്ങുകളിലും 20ൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത്.   അതാത് കലക്ടർമാരാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടരുതെന്ന നിർദേശം എല്ലായിടത്തും ബാധകമാണ്. സർക്കാർ ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ, രാഷ്ട്രീയ-സാമൂഹ്യ പരിപാടികളിൽ 20 പേർക്ക് പങ്കെടുക്കാം.   തിരുവനന്തപുരത്ത് കണ്ടെയെൻമെന്റ് സോണിലെ വിവാഹം, മരണം എന്നീ ചടങ്ങുകളിൽ 20…

Read More

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ (82), പൂവാര്‍ സ്വദേശി ശശിധരന്‍ (63),…

Read More

കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം: മൂന്നുപേർക്ക് സസ്‌പെന്‍ഷൻ; പ്രതിഷേധവുമായി ഡോക്ടർമാർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് രോഗിയുടെ ശരീരത്തിൽ പുഴുവരിച്ച സംഭവത്തിൽ നടപടി. മൂന്ന് പേരെ സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളജിലെ കൊവിഡ് ചികിത്സയുടെ ചുമതലയുള്ള നോഡൽ ഓഫീസർ ഡോക്ടർ അരുണ, രോഗി ചികിത്സയിൽ കഴിഞ്ഞ ആറാം വാർഡിലെ രണ്ട് ഹെഡ് നഴ്സുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.   ചികിത്സയിലുണ്ടായിരുന്ന വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിൻ്റെ ശരീരത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ നടപടി. സംഭവത്തിൽ ആറാം വാർഡിലെ…

Read More

സപ്ലൈകോ ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവം; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കല്‍പറ്റ: ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവത്തില്‍ സപ്ലൈകോ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഗോഡൗണ്‍ മാനേജരും ഓഫീസര്‍ ഇന്‍ ചാര്‍ജുമായ ഇമാനുവലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ന്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ക്രമക്കേടില്‍ പങ്കുള്ള റേഷന്‍ കടകള്‍ കണ്ടെത്തി ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. റേഷന്‍ കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് റേഷന്‍കടകളുടെ ലൈസന്‍സ് ഇതിനോടകം തന്നെ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.  

Read More

കൊല്ലം ശക്തികുളങ്ങര ഫിഷിങ്ങ് ഹാര്‍ബറിൽ 71പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊല്ലം: 71 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ കൊല്ലം ശക്തികുളങ്ങര ഫിഷിങ്ങ് ഹാര്‍ബര്‍ അടച്ചിട്ടു. ആന്റിജന്‍ പരിശോധനയിലാണ് മത്സ്യകച്ചവടക്കാര്‍ ഉള്‍പ്പടെ 71 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയില്‍ ഇന്നലെ 633 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.   ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 5 പേര്‍ക്കും, സമ്പര്‍ക്കം മൂലം 620 പേര്‍ക്കും, ഉറവിടം വ്യക്തമല്ലാത്ത 7 പേര്‍ക്കും, ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചട്ടുണ്ട്. ജില്ലയില്‍ ഇന്നലെ 213 പേര്‍ രോഗമുക്തി നേടി.

Read More