Headlines

ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.   സിബിഐയുടെ എഫ്‌ഐആർ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്. കരാറിൽ സർക്കാറിന് പങ്കില്ല. ഫ്‌ളാറ്റ് നിർമാണത്തിനുള്ള കരാർ റെഡ് ക്രസന്റും യൂനിടാകും തമ്മിലുള്ളതാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഹർജി അടിയന്തരമായി നാളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്   അഡ്വ. ജനറൽ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണത്തിനെതിരെ അപ്പീൽ പോകാൻ മന്ത്രിസഭാ യോഗവും…

Read More

സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയേക്കും; സ്വർണക്കടത്ത് കേസിൽ നിർണായക നീക്കം

സ്വർണക്കടത്ത് കേസിൽ രണ്ടാം പ്രതി സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കാൻ നീക്കം. കേസിൽ മാപ്പുസാക്ഷിയാകാൻ സന്നദ്ധനാണെന്ന് കാണിച്ച് സന്ദീപ് നായർ കോടതിയിൽ കത്ത് നൽകി. ഇയാളുടെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി എൻഐഎ രേഖപ്പെടുത്തും. ഇതിനായുള്ള അനുമതി കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി നൽകിയിട്ടുണ്ട്.   സിആർപിസി 164 പ്രകാരം സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതുപരിശോധിച്ച ശേഷമാകും സന്ദീപിനെ മാപ്പ് സാക്ഷിയാക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കു. സ്വർണക്കടത്ത് മുഖ്യ ആസൂത്രകനായ കെ ടി റമീസുമായി അടുത്ത ബന്ധമുള്ളതും…

Read More

സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നു: ഈ മാസം മാത്രം മരിച്ചത് 400 പേര്‍

സംസ്ഥാനത്ത് ആശങ്കയുയർത്തി കോവിഡ് മരണം കൂടുന്നു. ഈ മാസം മാത്രം 400 പേരാണ് കോവിഡ് മൂലം മരിച്ചത്. റിവേഴ്സ് ക്വാറന്‍റൈൻ ശക്തിപ്പെടുത്തി മരണനിരക്ക് പിടിച്ചുനിർത്താൻ ആണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മരണനിരക്ക് കുറവാണെന്നതാണ് ആശ്വാസകരം. എന്നാൽ രോഗ വ്യാപനം രൂക്ഷമായതോടെ മരണവും കൂടി. ആദ്യ മരണം സംഭവിച്ചത് മാർച്ച് 28ന്. മരണസംഖ്യ നൂറിലെത്തിയത് ആഗസ്റ്റ് ഏഴിന്. സെപ്തംബർ 2 ന് കോവിഡ് മരണം 300 കടന്നു. എന്നാൽ ഇന്നലെയത് 719 ആയി….

Read More

യൂ ട്യൂബര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം ശിക്ഷ സ്വയം നടപ്പാക്കിയവരെയും ഒഴിവാക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരേ യൂ ട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം അയാളെ മര്‍ദ്ദിച്ച് ശിക്ഷ സ്വയം നടപ്പാക്കിയവരെയും നിയമനടപടികളില്‍നിന്ന് ഒഴിവാക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.   തിരുവനന്തപുരം ജില്ലാ പോലിസ് മേധാവി ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്ന് കമ്മീഷന്‍ ജുഡിഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. അശ്ലീലം നിറഞ്ഞതും അപമാനകരവുമായ പരാമര്‍ശം നടത്തിയ വ്യക്തിയ്‌ക്കെതിരേ ക്രിമിനല്‍ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.   അതേസമയം, ക്രിമിനല്‍…

Read More

നടൻ പി ശ്രീകുമാറിനും അണിയറ പ്രവർത്തകർക്കും കൊവിഡ്; ചിത്രാഞ്ജലി സ്റ്റുഡിയോ അടച്ചു

തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റ്ുഡിയോയിൽ ഷൂട്ടിംഗിന് എത്തിയ നടൻ പി ശ്രീകുമാറിനും അണിയറ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്റ്റുഡിയോ അടച്ചിട്ടു. ഡിവോഴ്‌സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി എത്തിയപ്പോഴാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.   രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പി ശ്രീകുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റുഡിയോയും ഇതോടൊപ്പമുള്ള ചലചിത്ര കോർപറേഷന്റെ ആസ്ഥാന ഓഫീസും ഒരാഴ്ചത്തേക്ക് അടച്ചിടും. നടനെ കൂടാതെ വസ്ത്രാലങ്കാരകൻ, ഫോട്ടോ ഗ്രാഫർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് അണിയറ പ്രവർത്തകർ നിരീക്ഷണത്തിലാണ്.

Read More

കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് സിബിഐ; പെരിയ ഇരട്ടക്കൊലക്കേസിൽ നാടകീയ നീക്കങ്ങൾ

പെരിയ ഇരട്ടക്കൊല കേസിൽ മുന്നറിയിപ്പുമായി സിബിഐ. കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് സിബിഐ പറഞ്ഞു. സി ആർ പി സി 91 പ്രകാരമാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് നൽകിയത്.   കേസ് രേഖകൾ ആവശ്യപ്പെട്ട് ഏഴ് തവണ സിബിഐ കത്ത് നൽകിയിട്ടും പോലീസ് അനങ്ങിയിരുന്നില്ല. ഇതോടെയാണ് സിബിഐ നിലപാട് കടുപ്പിച്ചത്. സിആർപിസി 91 പ്രകാരം സംസ്ഥാന ഏജൻസിക്ക് സിബിഐ നോട്ടീസ് നൽകുന്നത് അപൂർവമാണ്. രേഖകൾ ആവശ്യപ്പെട്ട് സിജെഎം കോടതിയിലും സിബിഐ അപേക്ഷ നൽകിയിട്ടുണ്ട്. അതേസമയം കേസിൽ സുപ്രിം…

Read More

കോഴിക്കോട് മെഡിക്കൽ കോളജിൽ പിഞ്ചു കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു

മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. ചാലിയം സ്വദേശി മുഹമ്മദ് ഷെരീഫിന്റെ മകൻ മുഹമ്മദ് റസിയാനാണ് മരിച്ചത്.   പനിയെ തുടർന്ന് ഇന്ന് രാവിലെ ആറുമണിക്കാണ് മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ അൽപ്പ സമയത്തിനകം തന്നെ കുട്ടി മരിക്കുകയായിരുന്നു.   കുഞ്ഞിന് അപസ്മാരവും കടുത്ത പനിയുമുണ്ടായിരുന്നു. ശേഷം നടത്തിയ ആന്റിജൻ ടെസ്റ്റിലാണ്? കുഞ്ഞ് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങൾക്കും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Read More

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യും

തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 27 ലക്ഷത്തിൽപ്പരം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 100 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്. മൂന്ന് മാസത്തെ  അവധി ദിനങ്ങൾ ഒഴിവാക്കിയുള്ള 62 ദിവസങ്ങൾക്ക് കുട്ടികൾക്ക് അർഹതപ്പെട്ട…

Read More

ഒരുകോടിരൂപ വീതം അഞ്ചുപേർക്ക് ഒന്നാംസമ്മാനം ലഭിക്കുന്ന ‘ഭാഗ്യമിത്ര’ ഭാഗ്യക്കുറി അടുത്തമാസം വിപണിയിലെത്തും

ആലപ്പുഴ:ഒരുകോടിരൂപ വീതം അഞ്ചുപേർക്ക് ഒന്നാംസമ്മാനം ലഭിക്കുന്ന ‘ഭാഗ്യമിത്ര’ ഭാഗ്യക്കുറി അടുത്തമാസം വിപണിയിലെത്തും. ഇതിന്റെ സമ്മാനഘടന സംബന്ധിച്ചുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഞായറാഴ്ചകളിലെ പൗർണമി ടിക്കറ്റുകൾ റദ്ദാക്കിയതോടെയുള്ള പ്രതിസന്ധി മറികടക്കാനാണ് ഭാഗ്യമിത്ര പുറത്തിറക്കുന്നത്. ഒന്നാംസമ്മാനം ഒന്നിലധികംപേർക്കുനൽകുന്ന ഏക ടിക്കറ്റാണിത്. 78.13 രൂപയാണ് ടിക്കറ്റുവിലയെങ്കിലും 28 ശതമാനം ജി.എസ്.ടി. കൂടി ഉൾപ്പെടുത്തിയാണ് 100 രൂപ നിശ്ചയിച്ചിരിക്കുന്നത്. വിജ്ഞാപനംവന്നശേഷം അച്ചടി ആരംഭിക്കും. ഒക്ടോബർ 10-നുമുൻപ് വിപണിയിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറിവകുപ്പ്. ഒന്നാം സമ്മാനത്തിനു പുറമെ രണ്ടുംമൂന്നും സമ്മാനങ്ങളായി യഥാക്രമം 10 ലക്ഷവും…

Read More

കരിപ്പൂരില്‍ മാസ്‌ക്കിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

കരിപ്പൂർ: മാസ്കിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണക്കടത്ത് നടത്തിയ ഒരാള്‍ പിടിയില്‍. കരിപ്പൂരില്‍ വച്ചാണ് സ്വര്‍ണ്ണക്കടത്ത് പിടികൂടിയത്. കര്‍ണാടക ഭട്കല്‍ സ്വദേശിയാണ് മാസ്കിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാള്‍ യു.എ.ഇയില്‍ നിന്നാണ് എത്തിയിരിക്കുന്നത്.   മാസ്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഇയാളില്‍ നിന്ന് 40 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. എന്‍ 95 മാസ്കിന്‍റെ വാള്‍വിനടിയിലാണ് സ്വര്‍ണം ഒളിപ്പിച്ചത്.

Read More