ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും; 10 വയസ്സിന് താഴെയും 65 വയസ്സിന് മുകളിലുമുള്ളവര്‍ക്ക് പ്രവേശനമില്ല

പത്ത് വയസ്സിന് താഴെയും 65 വയസ്സിന് മുകളിലുമുള്ളവര്‍ക്ക് ദര്‍ശനം അനുവദിക്കില്ല. നെയ്യഭിഷേകത്തിനുള്ള നെയ്യ് പമ്ബയിലോ സന്നിധാനത്തോ ശേഖരിച്ച്‌ പകരം അഭിഷേകം നടത്തിയ നെയ്യ് ലഭ്യമാക്കാന്‍ പ്രത്യേക ക്രമീകരണം നടത്തുന്നത് പരിശോധിക്കും. ഓരോ സംസ്ഥാനത്ത് നിന്നും ദിനംപ്രതി എത്ര തീര്‍ത്ഥാടകരെ വരെ പ്രവേശിപ്പിക്കാമെന്നതുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങിയ സമിതി പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കണം_