ബാലഭാസ്‌കറിന്റെ മരണം: അർജുൻ, മാനേജർ പ്രകാശൻ തമ്പി എന്നിവർ നുണപരിശോധനക്ക് ഹാജരായി
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡ്രൈവർ അർജുൻ, മുൻ മാനേജർ പ്രകാശൻ തമ്പി എന്നിവർ നുണപരിശോധനക്ക് ഹാജരായി. കൊച്ചിയിലെ സിബിഐ ഓഫീസിലാണ് ഇവരെത്തിയത്. വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, അർജുൻ, കലാഭവൻ സോബി എന്നിവരെ നുണ പരിശോധനക്ക് വിധേയരാക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിബിഐ കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകിയിരുന്നു. വിഷ്ണുവും പ്രകാശൻ തമ്പിയും നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും ഇവരുടെ ബിസിനസ് ഇടപാടുകൾ ദുരൂഹമാണെന്നും സിബിഐ വിലയിരുത്തുന്നു. ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സമയത്ത്…