Headlines

കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കാൻ ആഹ്വാനം; കണ്ണൂരിൽ മൂന്ന് പേർ അറസ്റ്റിൽ

സാമൂഹ്യ മാധ്യമങ്ങളിലൂടെ കൊവിഡ് പ്രൊട്ടോകോള്‍ ലംഘിക്കാന്‍ ആഹ്വാനം ചെയ്ത മൂന്ന് പേരെ പോലീസ് പിടികൂടി. വാട്‌സ്‌ആപ്പ് വഴിയും, ഫേസ്ബുക് വഴിയും പ്രചാരണം നടത്തിയതിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. എഗെയ്ന്‍സ്റ്റ് കൊവിഡ് പ്രോട്ടോക്കോള്‍ എന്ന പേരിലുള്ള വാട്‌സ്‌ആപ്പ് ഗ്രൂപ്പ് വഴിയും, ഫേസ്ബുക് വഴിയുമാണ് ഇവര്‍ പ്രചാരണം നടത്തിയത്. കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി വര്‍ഗീസ് ജോസഫ് (68), തൃശ്ശൂര്‍ ചാഴൂര്‍ സ്വദേശി വിനോദ് മാധവന്‍ (55), മലപ്പുറം തെന്നല സ്വദേശി മുഹമ്മദ് റഫീഖ് (42) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

Read More

മധുര പലഹാരങ്ങൾക്ക് ഇനി മുതൽ ‘ബെസ്റ്റ് ബിഫോർ ഡേറ്റ്’ നിർബന്ധം

കോഴിക്കോട് :മധുര പരഹാരങ്ങൾക്ക് ‘ബെസ്റ്റ് ബിഫോർ ഡേറ്റ്’ നിർബന്ധമാക്കി ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി. ഒക്ടോബർ ഒന്ന് മുതൽ രാജ്യവ്യാപകമായി നിബന്ധന നടപ്പാക്കും. മധുര പലഹാരം വിപണനം ചെയ്യുന്ന കടകളിലും ബെസ്റ്റ് ബിഫോർ ഡേറ്റ് പ്രദർശിപ്പിക്കണം. ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെതാണ് തീരുമാനം. ഗുണനിലവാരം ഇല്ലാത്ത മധുരപലഹാര വിൽപന തടയുകയാണ് ലക്ഷ്യമെന്ന് ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി വ്യക്തമാക്കി. പാക്ക് ചെയ്യാതെ വാങ്ങിക്കുന്ന മധുര പലഹാരങ്ങൾക്കാണ് ഇപ്പോൾ ബെസ്റ്റ് ബിഫോർ ഡേറ്റ് നിർബന്ധമാക്കിയിരിക്കുന്നത്. പാത്രങ്ങളിലോ ട്രേകളിലോ വിൽപനയ്ക്ക്…

Read More

ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കൊച്ചി ഇ. ഡി യൂനിറ്റാണ് കേസെടുത്തിരിക്കുന്നത്. ബിനീഷിന്റെ സ്വത്തുവകകൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നതിന് ഈ മാസം 11ന് കത്ത് നൽകിയിരുന്നു. ബിനീഷിനെതിരെ കേസെടുത്തതായും കത്തിൽ പറയുന്നുണ്ട്. ബിനീഷിന്റേതായി കണ്ടെത്തുന്ന ആസ്തിവകകൾ ഇ.ഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാൻ പാടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് അസി. ഡയറക്ടർ രജിസ്‌ട്രേഷൻ വകുപ്പിന് നൽകിയ കത്തിൽ പറയുന്നു. നേരത്തെ ബിനീഷിനെ ഇ ഡി ചോദ്യം…

Read More

ഇന്ന് കൊവിഡ് മൂലം 22 മരണം; 80 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു

22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കൊല്ലം വാഴത്തോപ്പ് സ്വദേശി ജോര്‍ജ് (69), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ ആലപ്പുഴ കീരിക്കാട് സ്വദേശി കരുണാകരന്‍ (85), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ കോട്ടയം താഴത്തങ്ങാടി സ്വദേശി ജേക്കബ് ജോര്‍ജ് (82), ആലപ്പുഴ തായിക്കല്‍ സ്വദേശി എ.എന്‍. മുകുന്ദന്‍ (57), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ ആലപ്പുഴ അദികാട്ടുകുളങ്ങര സ്വദേശിനി ജാസ്മിന്‍ സക്കീര്‍ (39), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ കൊല്ലം സ്വദേശി സദാശിവന്‍ (90), ആലപ്പുഴ സ്വദേശി…

Read More

ടോസിന്റെ ഭാഗ്യം ചെന്നൈക്ക്; ഡൽഹി കാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ നായകൻ ഡൽഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം തന്നെ ടോസ് നേടുന്നവർ ഫീൽഡ് ചെയ്യാനുള്ള തീരുമാനമാണ് കണ്ടുവരുന്നത്. ചെന്നൈയുടെ മൂന്നാം മത്സരവും ഡൽഹിയുടെ രണ്ടാം മത്സരവുമാണിത്. ചെന്നൈ ഒന്നിൽ ജയിച്ചപ്പോൾ രാജസ്ഥാനെതിരായ മത്സരത്തിൽ പരാജയപ്പെട്ടു. ഡൽഹി ആദ്യ മത്സരം വിജയിച്ചു നിൽക്കുകയാണ് ചെന്നൈ ടീം: മുരളി വിജയ്, ഷെയ്ൻ വാട്‌സൺ, ഡുപ്ലെസിസ്, റിതുരാജ് ഗെയ്ക്ക്വാദ്, ധോണി,…

Read More

സംസ്ഥാനത്ത് ഇന്ന് 3481 പേർക്ക് കോവിഡ് രോഗമുക്തി; 5418 സമ്പർക്ക രോഗികൾ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 411, കൊല്ലം 207, പത്തനംതിട്ട 120, ആലപ്പുഴ 218, കോട്ടയം 193, ഇടുക്കി 69, എറണാകുളം 325, തൃശൂര്‍ 252, പാലക്കാട് 223, മലപ്പുറം 588, കോഴിക്കോട് 472, വയനാട് 79, കണ്ണൂര്‍ 217, കാസര്‍ഗോഡ് 107 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 48,892 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,11,331 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി….

Read More

ഇന്ന് പുതുതായി 12 ഹോട്ട്സ്പോട്ടുകൾ കൂടി; 14 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), കാഞ്ഞിരപ്പള്ളി (16), മൂന്നിലവ് (5), തൃശൂര്‍ ജില്ലയിലെ നടതറ (4, 5 (സബ് വാര്‍ഡ്), വേലൂക്കര (സബ് വാര്‍ഡ് (സബ് വാര്‍ഡ് 4), എറണാകുളം ജില്ലയിലെ നായരമ്പലം (സബ് വാര്‍ഡ് 3), വടക്കേക്കര (സബ് വാര്‍ഡ് 17), മലപ്പുറം ജില്ലയിലെ എ.ആര്‍. നഗര്‍ (6, 7, 9), തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി (8, 32, പോലീസ് സ്റ്റേഷന്‍ ഏരിയ), ഇടുക്കി ജില്ലയിലെ…

Read More

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി 114, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കൊല്ലം വാഴത്തോപ്പ് സ്വദേശി ജോര്‍ജ് (69), സെപ്റ്റംബര്‍…

Read More

ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടിൽ സിബിഐ അന്വേഷണം ആരംഭിച്ചു

ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേട് ആരോപണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കമ്മീഷൻ പറ്റിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് പ്രകാരമാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതായി കാണിച്ച് സിബിഐ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി. ലൈഫ് മിഷൻ പദ്ധതിയിൽ ഒരു കോടി രൂപ കമ്മീഷൻ ആവാശ്യപ്പെട്ടിരുന്നതായി സ്വപ്‌നയും സന്ദീപും കേന്ദ്ര ഏജൻസികൾക്ക് മൊഴി നൽകിയിരുന്നു. വിദേശത്ത് നിന്നും ഫണ്ട്…

Read More

സപ്ലൈകോ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: സപ്ലൈകോ വില്‍പനശാലകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ച് ഉത്തരവായി. രാവിലെ 10 മുതല്‍ വൈകീട്ട് 7.30 വരെയാണ് പുതിയ സമയം. സപ്ലൈകോ സി.എം.ഡി. അലി അസ്ഗര്‍ പാഷയുടേതാണ് ഉത്തരവ്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സപ്ലൈകോ വില്‍പനശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് അഞ്ചു വരെയായി ക്രമീകരിച്ചിരുന്നു. ജോലി കഴിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഇതുമൂലം വലിയ അസൗകര്യങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തന സമയം പുന:ക്രമീകരിക്കാന്‍ തീരുമാനിച്ചത്.

Read More