Headlines

കേരളം സമൂഹ വ്യാപന ഭീഷണിയിൽ; കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേഗത്തിൽ

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേഗത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ് ഇപ്പോള്‍ കേരളം. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കേരളം ആറാമതെത്തി. 100 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ അതില്‍ എത്ര പേര്‍ കോവിഡ് പോസിറ്റീവാകുന്നു എന്ന കണക്കാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം 12.53 % ആണ് കേരളത്തിന്‍റെ പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഒരാഴ്ചയിലെ കണക്കെടുക്കുമ്പോള്‍ 9.1% ആണ് കേരളത്തിന്‍റെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി. ദേശീയ ശരാശരി…

Read More

മന്ത്രി വി എസ് സുനിൽകുമാറിനും കൊവിഡ് സ്ഥിരീകരിച്ചു

കൃഷി മന്ത്രി വി എസ് സുനിൽകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് വി എസ് സുനിൽകുമാർ. നേരത്തെ തോമസ് ഐസക്, ഇ പി ജയരാജൻ എന്നീ മന്ത്രിമാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More

തന്റെ കൈകൾ ശുദ്ധമാണ്; തന്നെ കുടുക്കാൻ ശ്രമം നടത്തിയെന്നും വി കെ ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം പാലം നിർമാണത്തിൽ തന്റെ കൈകൾ ശുദ്ധമെന്ന് മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. തന്നെ കുടുക്കാൻ ആസൂത്രിതമായി ശ്രമം നടക്കുന്നു. താൻ സാമ്പത്തികമായി നേട്ടമുണ്ടാക്കിയിട്ടില്ല. തകരാറുണ്ടായാൽ ആരാണ് ഉത്തരവാദിയെന്നും ആരാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കരാറുകാരനാണ് തകരാറുകളുടെ ബാധ്യത. അതുകൊണ്ട് തന്നെ പാലം നിർമാണവുമായി ബന്ധപ്പെട്ട് സർക്കാരിന് നഷ്ടമുണ്ടാക്കിയിട്ടില്ല. പാലം പുതുക്കി പണിയാൻ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം. തന്നെ കുടുക്കാൻ ചിലർ ശ്രമിച്ചു. അതിന്റെ ഭാഗമായാണ് വിവാദങ്ങളുണ്ടായത്. അഴിമതിയുണ്ടായാലും ഇല്ലെങ്കിലും…

Read More

ലൈഫ് മിഷൻ കമ്മീഷൻ വിവാദത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു

ലൈഫ് മിഷൻ കമ്മീഷൻ ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ലൈഫ് മിഷൻ വിവാദമുണ്ടായി ഒന്നര മാസം പിന്നിടുമ്പോഴാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ മൊഴിയോടെയാണ് ലൈഫ് മിഷൻ കമ്മീഷൻ വിവാദം ഉയർന്നത്. വടക്കാഞ്ചേരിയിൽ റെഡ് ക്രസന്റുമായി ചേർന്ന് 140 അപ്പാർട്ട്‌മെന്റുകൾ നിർമിക്കാനുള്ള പദ്ധതിയെപ്പറ്റിയുള്ള ആക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നാണ് വിജിലൻസ് അന്വേഷണത്തിനുള്ള ഉത്തരവിൽ പറയുന്നത്. വിവാദവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം കോടിയേരി ബാലകൃഷ്ണനും വിജിലൻസ് അന്വേഷണത്തിലേക്ക് പോകണമെന്ന നിർദേശം നൽകിയിരുന്നു.

Read More

ബേപ്പൂർ പുറംകടലിൽ തകർന്ന ബോട്ടിൽ നിന്നും 11 മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി

കോഴിക്കോട് ബേപ്പൂർ പുറംകടലിൽ തകർന്ന മത്സ്യബന്ധന ബോട്ടിൽ നിന്നും 11 പേരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. കുളച്ചലിൽ നിന്ന് പോയ ഡിവൈൻ വോയ്‌സ് എന്ന ബോട്ടാണ് തകർന്നത്. ഇതിൽ കുടുങ്ങിയ 11 മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത് ബേപ്പൂരിൽ നിന്ന് 27 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. തീരസംരക്ഷണ സേന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Read More

ക്വാറന്റൈനിൽ കാലാവധി പകുതിയായി കുറച്ചു; ഇനി മുതൽ ഏഴ് ദിവസം

സംസ്ഥാനത്ത് ക്വാറന്റൈൻ ഇന്ന് മുതൽ ഏഴ് ദിവസമാക്കി കുറച്ചു. വിദേശത്ത് നിന്ന് വരുന്നവരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരും 7 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയാകും. 14 ദിവസമെന്നതാണ് പകുതിയാക്കി കുറച്ചത്. സംസ്ഥാനത്ത് എത്തിയതിന്റെ ഏഴാം ദിവസം കൊവിഡ് പരിശോധന നടത്തി നെഗറ്റീവായാൽ ക്വാറന്റൈൻ അവസാനിപ്പിക്കാം. എങ്കിലും ഏഴ് ദിവസം കൂടി ക്വാറന്റൈനിൽ കഴിയുന്നതാണ് കൂടുതൽ നല്ലതെന്നും നിർദേശിച്ചിട്ടുണ്ട്. ഏഴ് ദിവസം കഴിഞ്ഞ് പരിശോധന നടത്താത്തവർ 14 ദിവസത്തെ കാലാവധി പൂർത്തിയാക്കണം. കേരളത്തിലേക്ക് വ്യവസായ ആവശ്യങ്ങൾക്കും മറ്റും കുറച്ചു…

Read More

കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പലതും പിന്‍വലിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ജോലിക്കെത്തണം. അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം പൊതുമേഖലസ്ഥാപനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കാനെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ഏഴ് ദിവസത്തിന് ശേഷം കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ക്വാറന്റൈന്‍ തുടരേണ്ട കാര്യമില്ല. നേരത്തേ, അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ ആയിരുന്നു ഏര്‍പ്പെടുത്തിയിരിന്നത്. ആരോഗ്യപ്രോട്ടോക്കോള്‍…

Read More

ട്രാഫിക് നിയമലംഘനം: സംസ്ഥാനത്ത് നാല് നഗരങ്ങളില്‍ ഇ-ചലാന്‍ സംവിധാനം നിലവില്‍ വന്നു

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഓണ്‍ലൈന്‍ ആയി പിഴ ഈടാക്കാനുളള ഇ-ചലാന്‍ സംവിധാനം നിലവില്‍ വന്നു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ നാല് നഗരങ്ങളിലാണ് ഇത് തുടങ്ങുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിച്ചു. വാഹന പരിശോധന, പിഴ അടയ്ക്കല്‍ എല്ലാം ഏറെ സുഗമവും സുതാര്യവുമാക്കുന്ന സംവിധാനമാണ് ഇത്.  പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശമുളള പ്രത്യേക ഉപകരണത്തില്‍ വാഹനത്തിന്റെ നമ്പരോ ഡ്രൈവിങ് ലൈസന്‍സ് നമ്പരോ നല്‍കിയാല്‍ വാഹനത്തെ സംബന്ധിച്ച എല്ലാ…

Read More

പ്രതിപക്ഷ സമരം: കൊവിഡ് ബാധിച്ചത് 101 പോലിസുകാര്‍ക്കെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ സമരം മൂലം സംസ്ഥാനത്ത് 101 പോലിസുകാര്‍ക്ക് കൊവിഡ് ബാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഹപ്രവര്‍ത്തകര്‍ക്ക് അസുഖം ബാധിക്കുന്നതുമൂലം നിരവധി പോലിസുകാര്‍ ക്വാറന്റൈനിലുമായതായി മുഖ്യമന്ത്രി അറിയിച്ചു. ഒരു ഡിവൈഎസ്പി, ഒരു ഇന്‍സ്‌പെക്ടര്‍, 12 സബ്ബ് ഇന്‍സ്‌പെക്ടര്‍മാര്‍, എട്ട് എഎസ്‌ഐമാര്‍ എന്നിവര്‍ക്കാണ് കൊവിഡ് ബാധിച്ചത്. കൂടാതെ 71 സിവില്‍ പോലിസ് ഓഫീസര്‍മാര്‍ക്കും എട്ട് സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 164 പേര്‍ െ്രെപമറി കോണ്ടാക്ടാണ്….

Read More

ക്വാറന്റൈനില്‍ കഴിയവെ പിഞ്ചു കുഞ്ഞ് മരണപ്പെട്ടു

കാസര്‍ഗോഡ്: ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ദമ്പതികളുടെ രണ്ടു വയസ്സുള്ള മകന്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു. കളനാട്ടെ ഹസന്‍-ജാസ്മിന്‍ ദമ്പതികളുടെ മകന്‍ ഖാസിം ആണ് മരിച്ചത്. മുംബൈയില്‍ വ്യാപാരിയായ ഹസനും കുടുംബവും നാലുദിവസം മുമ്പ് നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ കുട്ടിക്ക് ശ്വാസതടസ്സം നേരിടുകയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇവിടുന്ന് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന് നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

Read More