Headlines

സംസ്ഥാനത്ത് ഇന്ന് 22 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; 14 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 16), കരുവാറ്റ (സബ് വാര്‍ഡ് 1), ദേവികുളങ്ങര (സബ് വാര്‍ഡ് 9), തകഴി (6, 10, 11, 12, 13 (സബ് വാര്‍ഡ്), അരൂക്കുറ്റി (13), പാലക്കാട് ജില്ലയിലെ ചാലിശേരി (15), കൊപ്പം (3), മുതലമട (5, 13), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 14), തോട്ടപ്പുഴശേരി (1, 2 (സബ് വാര്‍ഡ്), ഇരവിപ്പോരൂര്‍ (13, 14,…

Read More

കണ്ണൂർ ചാലോട് നിയന്ത്രണംവിട്ട കാറിടിച്ച് ഒരാൾ മരിച്ചു

കണ്ണൂർ ചാലോട് മൂലക്കരിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് ഒരാൾ മരിച്ചു. മൂലക്കണ്ടി ഹൗസിൽ പരേതനായ കുഞ്ഞിരാമന്റെ മകൻ എം.കെ. വിനീഷ് (41) ആണ് മരണപ്പെട്ടത്. ഞായറാഴ്ച കാലത്ത് 11 മണിക്കു ശേഷം മട്ടന്നൂർ ഭാഗത്തു നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മൂലക്കരി വർക്ക്ഷോപ്പിനടുത്ത് നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് വർക്ക്ഷോപ്പിനു മുന്നിലുണ്ടായിരുന്ന രണ്ടു കാറിലും തൊട്ടടുത്ത കടയ്ക്കു മുന്നിൽ നിർത്തിയിട്ട രണ്ടു കാറിലും ഇടിച്ചശേഷം കടവരാന്തയിൽ ഇരിക്കുകയായിരുന്ന വിനീഷിനെ ഇടിക്കുകയായിരുന്നു. അടുത്ത വീട്ടുപറമ്പിലെ മതിലിനും ഗേറ്റിനും ഇടിച്ചാണ് കാർ…

Read More

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ, 16 മരണം

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 16 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ പാലക്കാട് ചളവറ സ്വദേശി കുഞ്ഞാലന്‍ (69), സെപ്റ്റംബര്‍…

Read More

ജോസ് കെ മാണിയെ മുസ്‌ലിം ലീഗും കയ്യൊഴിഞ്ഞു

തിരുവനന്തപുരം: യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗത്തെ കയ്യൊഴിഞ്ഞ് മുസ്ലിം ലീഗ്. ജോസ് കെ മാണിയുമായി മുസ്ലീംലീഗ് ചർച്ച നടത്തില്ലെന്ന് പി കെ കുഞ്ഞാലിക്കൂട്ടി മാധ്യമങ്ങളോട് പറഞ്ഞു. തെരെഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ച കേസിലെ തീരുമാനത്തിന് ശേഷം മുന്നണികളുമായി ചർച്ച നടത്താമെന്ന നിലപാടിലാണ് ജോസ് കെ മാണി വിഭാഗം. ജോസ് കെ മാണി വിഭാഗത്തെ പാർട്ടിയിൽ നിന്ന് പൂർണ്ണമയും ഒഴിവാക്കാൻ ശ്രമിക്കുകയാണ് യു ഡി എഫ് . എന്നാൽ ജോസ് ജോസഫ് തർക്കം രൂക്ഷമായ സാഹചര്യത്തിൽ…

Read More

എൻ കെ പ്രേമചന്ദ്രൻ എം പിക്ക് കൊവിഡ് സ്ഥിരീകരിച്ചു

എൻ കെ പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ അദ്ദേഹം ഡൽഹിയിലാണ് നിലവിൽ. ഇതേ തുടർന്ന് എംപി ഐസോലേഷനിൽ പ്രവേശിച്ചു. മന്ത്രി നിതിൻ ഗഡ്ഗരി ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ പാർലമെന്റ് വർഷകാല സമ്മേളനം വെട്ടിച്ചുരുക്കിയിട്ടുണ്ട്.

Read More

കൊവിഡ് ഇല്ലെന്ന വ്യാജ സർട്ടിഫിക്കറ്റ് വിതരണം; കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

കൊവിഡ് ഇല്ലെന്ന് വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം പ്രവർത്തനങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്നും മന്ത്രി പറഞ്ഞു പൊഴിയൂർ തീരമേഖലയിലാണ് പണം വാങ്ങി കൊവിഡില്ലെന്ന വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നതായി പരാതി ഉയർന്നത്. കുളത്തൂർ പഞ്ചായത്ത് പി എച്ച് സി പൊഴിയൂർ എന്ന പേരിൽ മെഡിക്കൽ ഓഫീസറുടെയും പി എച്ച് സിയുടെയും വ്യാജ സീൽ പതിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയത്. കൊവിഡ് പരിശോധന നടത്താതെ വ്യാജ സർട്ടിഫിക്കറ്റ്…

Read More

തിരുവോണം ബമ്പർ അടിച്ചത് എറണാകുളത്ത്; ഭാഗ്യശാലി തമിഴ്‌നാട് സ്വദേശി

ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി സമ്മാനം തമിഴ്‌നാട് സ്വദേശി അളകസ്വാമിക്ക്. എറണാകുളം കച്ചേരിപ്പടിയിലെ വിഘ്‌നേശ്വര ലോട്ടറി ഏജൻസിയിൽ നിന്നുവാങ്ങിയ ടിക്കറ്റിനാണ് സമ്മാനം. 12 കോടിയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. 44.10 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. ടിബി 173964 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ ആറ് പേർക്ക് ലഭിച്ചു. ടി എ 738408, ടിബി 474761, ടിസി 570941, ടിഡി 764733, ടിഇ 360719, ടിജി 787783….

Read More

എറണാകുളത്തെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പോലീസിന്റെ പരിശോധന

എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പോലീസ് പരിശോധന നടത്തുന്നു. കഴിഞ്ഞ ദിവസം അൽ ഖ്വയ്ദ ബന്ധം ആരോപിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് റൂറൽ എസ് പിയുടെ നിർദേശപ്രകാരം പോലീസ് പരിശോധന നടത്തുന്നത് പെരുമ്പാവൂർ, മൂവാറ്റുപുഴ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. റൂറൽ ജില്ലാ പരിധിയിൽ ജോലി ചെയ്യുന്ന മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളും പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതില്ലാത്ത പക്ഷം തൊഴിൽ ഉടമകൾക്കും കരാറുകാർക്കുമെതിരെ കർശന നടപടി…

Read More

കൂടത്തില്‍ ഉമാമന്ദിരത്തിലെ 5 ദുരൂഹ മരണങ്ങള്‍, കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍; നിര്‍ണായക വഴിത്തിരിവ്

തിരുവനന്തപുരം : കരമന കൂടത്തില്‍ ഉമാമന്ദിരത്തിലെ ദുരൂഹ മരണങ്ങള്‍ സംബന്ധിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം നിര്‍ണായക വഴിത്തിരിവിലെന്ന് സൂചന. കൂടത്തില്‍ തറവാട്ടിലെ അവസാന അവകാശിയായിരുന്ന ജയമാധവന്‍ നായരുടെ മരണം സംബന്ധിച്ച് തറവാട്ടിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ നായരുടെ മൊഴി കള്ളമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ജയമാധവന്‍ നായരെ തലയ്ക്കു പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവറും വില്‍പ്പത്രത്തില്‍ സാക്ഷി ഒപ്പിട്ട അയല്‍ക്കാരനും രവീന്ദ്രന്‍ നായര്‍ നല്‍കിയ മൊഴിക്കു വിരുദ്ധമായ മൊഴികളാണ് നല്‍കിയത്. കരമന കൂടത്തില്‍ തറവാട്ടിലെ 5 ദുരൂഹ…

Read More

പിടി മുറുക്കി കൊവിഡ്; സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മരണം. ആലപ്പുഴ കായംകുളം സ്വദേശി റജിയ ബീവിയാണ് മരിച്ചത്. കാൻസർ രോഗിയായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു തിരുവനന്തപുരത്ത് കാഞ്ഞിരംകുളം സ്വദേശി ബ്രിജിയാണ് മരിച്ചത്. പാറശ്ശാല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഇന്നലെ മാറ്റിയിരുന്നു. 38കാരിയായ ബ്രിജി അധ്യാപികയാണ് പത്തനംതിട്ടയിൽ വല്ലന സ്വദേശി രവീന്ദ്രനാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്.

Read More