പിടി മുറുക്കി കൊവിഡ്; സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മരണം. ആലപ്പുഴ കായംകുളം സ്വദേശി റജിയ ബീവിയാണ് മരിച്ചത്. കാൻസർ രോഗിയായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

തിരുവനന്തപുരത്ത് കാഞ്ഞിരംകുളം സ്വദേശി ബ്രിജിയാണ് മരിച്ചത്. പാറശ്ശാല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഇന്നലെ മാറ്റിയിരുന്നു. 38കാരിയായ ബ്രിജി അധ്യാപികയാണ്

പത്തനംതിട്ടയിൽ വല്ലന സ്വദേശി രവീന്ദ്രനാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്.