Headlines

കണ്ണൂർ പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ട് പേർ പിടിയിൽ

കണ്ണൂർ പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ടു പേർ പിടിയിൽ. വാരം സ്വദേശി മഹറൂഫ്, മുണ്ടേരി സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ കടത്തകുകയായിരുന്ന ആനക്കൊമ്പ് പിടികൂടിയത്. പിടിച്ചെടുത്ത ആനക്കൊമ്പിന് വിദേശ വിപണിയിൽ ലക്ഷക്കണക്കിന് രൂപ വില വരുമെന്ന് അധികൃതർ പറഞ്ഞു.

Read More

സംസ്ഥാനത്ത് ഇന്ന് 27 പുതുതായി ഹോട്ട് സ്പോട്ടുകൾ കൂടി; 11 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 27 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), കൊടുവായൂര്‍ (18), ഓങ്ങല്ലൂര്‍ (2, 22), തൃത്താല (3), വടക്കരപ്പതി (15), കേരളശേരി (10, 13), കോട്ടയം ജില്ലയിലെ ചങ്ങനാശേരി മുന്‍സിപ്പാലിറ്റി (31, 33), ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (23), മുണ്ടക്കയം (20), ഭരണങ്ങാനം (6), വെച്ചൂര്‍ (2), തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (14, 15, 16), കടപ്പുറം (11), കൊടകര (1, 2 (സബ് വാര്‍ഡ്), വല്ലച്ചിറ (4),…

Read More

സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 18 കൊവിഡ് മരണങ്ങൾ; ആകെ മരണസംഖ്യ 519 ആയി

സംസ്ഥാനത്ത് ഇന്ന് 18 കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കാര്‍ത്ത്യായനി (67), കൊല്ലം സ്വദേശി പരമേശ്വരന്‍ (77), തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ഷാജി (47), എറണാകുളം കടവന്ത്ര സ്വദേശി രാധാകൃഷ്ണന്‍ (62), തൃശൂര്‍ രാമവര്‍മ്മപുരം സ്വദേശി കെ.എം. ഹരീഷ് കുമാര്‍ (29), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തൃശൂര്‍ സ്വദേശിനി ചിന്ന (74), തിരുവനന്തപുരം മൂഴി സ്വദേശി തങ്കപ്പന്‍ പിള്ള (87), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ പാലക്കാട് സ്വദേശിനി സുഹറ (75),…

Read More

അതിതീവ്ര മഴ; പ്രകൃതി ദുരന്തങ്ങൾ മുന്നിൽ കണ്ട് ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതി ദുരന്തങ്ങൾ മുന്നിൽ കണ്ട് ജാഗ്രത പാലിക്കണം. അപകടങ്ങൾക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൽ കടലിൽ പോകരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകി ഇന്ന് ഇടുക്കി, കണ്ണൂർ കാസർകോട് ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് എല്ലാവരും സഹകരിക്കണം. പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചുവേണം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടത്. നാല് തരത്തിൽ ക്യാമ്പുകൾ സജ്ജമാക്കാൻ…

Read More

കോഴിക്കോട് ജില്ലയില്‍ ഇന്ന് 412 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;344 പേർക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് 412 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 3 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 19 പേര്‍ക്കുമാണ് പോസിറ്റീവായത്. 44 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 346 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3573 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 344 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. *വിദേശത്ത് നിന്ന്…

Read More

ബാറുകൾ ഉടൻ തുറക്കില്ല; എക്‌സൈസ് കമ്മീഷണറുടെ നിലപാട് മുഖ്യമന്ത്രി തള്ളി

സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല. ഇത് സംബന്ധിച്ച് എക്സൈസ് കമ്മീഷണറുടെ ശുപാർശ മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. കൊവിഡ് മൂലം സംസ്ഥാനത്ത് മാസങ്ങളായി അടഞ്ഞുകിടക്കുന്ന ബാറുകൾ തുറക്കാൻ അനുവദിക്കണമെന്ന് എക്സൈസ് കമ്മീഷൻ സർക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ബാറുകൾ തുറക്കാൻ അനുവദിക്കണമെന്നായിരുന്നു ശുപാർശ. ഇതിനായി സ്വീകരിക്കുന്ന നടപടി ക്രമങ്ങളെക്കുറിച്ചും എക്സൈസ് വകുപ്പ് സർക്കാറിനെ അറിയിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് വേണ്ടന്ന നിലപാടാണ്…

Read More

4644 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് 18 മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 3781 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 498 പേർ. 86 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2862 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്. കവിഞ്ഞ 24 മണിക്കൂറിനിടെ 47,452 സാമ്പിളുകൾ പരിശോധിച്ചു. തിരുവനന്തപുരം ജില്ലയിൽ തന്നെയാണ് ഏറ്റവുമധികം രോഗികൾ റിപ്പോർട്ട് ചെയ്തത്. ഇന്ന് തലസ്ഥാനത്ത് 824…

Read More

സംസ്ഥാന ടെലിവിഷൻ അവാർഡ്; നിലവാരമില്ലാത്തതിനാൽ മികച്ച സീരിയൽ തിരഞ്ഞെടുക്കാനായില്ല

തിരുവനന്തപുരം: കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2019 വിജയികളെ പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലനാണ് വിജയികളെ പ്രഖ്യാപിച്ചത്. മികച്ച ടെലി സീരിയൽ തിരഞ്ഞെടുക്കാനായില്ലെന്ന് മന്ത്രി പറഞ്ഞു. മികച്ച ടെലിസീരിയൽ ആയി തിരഞ്ഞെടുക്കുവാൻ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാൽ പുരസ്കാരം നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചു. ഒന്നാമത്തെ സീരിയൽ ഇല്ലാത്തതുകൊണ്ടു തന്നെ രണ്ടാമത്തെ മികച്ച സീരിയൽ പുരസ്കാരത്തിന് യോഗ്യമായതില്ല. ടെലിവിഷനെക്കുറിച്ചുള്ള 2019 ലെ മികച്ച ലേഖനത്തിന് പുരസ്കാരം നൽകുന്നതിന് നിലവാരമുള്ള രചനകൾ ലഭിക്കാത്തതിനാൽ തിരഞ്ഞെടുക്കാന് സാധിച്ചിട്ടില്ല. മറ്റ് അവാർഡുകൾ മികച്ച…

Read More

തീവ്രവാദികൾ എത്തിയത് സർക്കാർ അറിഞ്ഞില്ല; കേരളത്തിൽ നിയമസംവിധാനം തകർന്നുവെന്ന് മുല്ലപ്പള്ളി

അൽഖ്വയ്ദ ബന്ധമുള്ള മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ എൻഐഎ അറസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്ത് തീവ്രവാദികൾ എത്തിയിട്ടും കേരള സർക്കാർ അറിഞ്ഞില്ലെന്ന് രാമചന്ദ്രൻ കുറ്റപ്പെടുത്തി ഇന്റലിജൻസ് വിഭാഗത്തിന്റെ വീഴ്ചയാണിത്. കേരളത്തിൽ നിയമസംവിധാനം തകർന്നു. ദുബൈയിൽ നിന്ന് യുഎഇ കോൺസുലേറ്റിലേക്ക് ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് കേസെടുത്തത് അത്ഭുതപ്പെടുത്തുന്ന വാർത്തയാണ് ഇതോടെ കള്ളക്കടത്തിൽ സർക്കാരിന്റെ പങ്ക് വ്യക്തമായി മതത്തെ ദുരുപയോഗം ചെയ്യാനാണ് സർക്കാരിന്റെ ശ്രമം. ഒരു കൂട്ടം മന്ത്രിമാരും ഉപജാപക…

Read More

സ്വർണക്കടത്ത് കേസ് പ്രതികളെ ഇൻകം ടാക്‌സും ചോദ്യം ചെയ്യും; കോടതിയിൽ അപേക്ഷ നൽകി

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികളെ ഇൻകം ടാക്‌സ് വിഭാഗം ചോദ്യം ചെയ്യും. ഇതിന് അനുമതി തേടി ഇൻകം ടാക്‌സ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിലാണ് അപേക്ഷ നൽകിയത്. സ്വപ്‌ന, സരിത്, സന്ദീപ് നായർ, കെ ടി റമീസ്, ഹംജദ് അലി, ജലാൽ, മുഹമ്മദ് ഷാഫി, മുഹമ്മദ് അൻവർ, ഇ സൈതലവി എന്നിവരെയാണ് ചോദ്യം ചെയ്യുക. പ്രതികളുടെ പണത്തിന്റെയും ആസ്തിയുടെയും ഉറവിടം വ്യക്തമല്ല. ആദായ നികുതി നിയമത്തിലെ വ്യവസ്ഥകൾ ഇവർ ലംഘിച്ചിട്ടുണ്ടെന്നും…

Read More