തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികളെ ഇൻകം ടാക്‌സ് വിഭാഗം ചോദ്യം ചെയ്യും. ഇതിന് അനുമതി തേടി ഇൻകം ടാക്‌സ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിലാണ് അപേക്ഷ നൽകിയത്.
സ്വപ്‌ന, സരിത്, സന്ദീപ് നായർ, കെ ടി റമീസ്, ഹംജദ് അലി, ജലാൽ, മുഹമ്മദ് ഷാഫി, മുഹമ്മദ് അൻവർ, ഇ സൈതലവി എന്നിവരെയാണ് ചോദ്യം ചെയ്യുക. പ്രതികളുടെ പണത്തിന്റെയും ആസ്തിയുടെയും ഉറവിടം വ്യക്തമല്ല. ആദായ നികുതി നിയമത്തിലെ വ്യവസ്ഥകൾ ഇവർ ലംഘിച്ചിട്ടുണ്ടെന്നും ഇൻകം ടാക്‌സ് കോടതിയെ അറിയിച്ചു.